- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുപരിശോധനയ്ക്കായി എച്ച്എസ്ഇ ക്ലിനിക്കുകളിൽ കുട്ടികൾക്കു കാത്തിരിക്കേണ്ടിവരുന്നത് അഞ്ചു വർഷത്തോളം; കമ്യൂണിറ്റി തലത്തിൽ അടിസ്ഥാന പരിശോധനകൾ നടത്തണമെന്ന ആവശ്യം ശക്തമായി
ഡബ്ലിൻ: എച്ച്എസ്ഇ ക്ലിനിക്കുകളിലേക്ക് കണ്ണ് പരിശോധനയ്ക്ക് റഫർ ചെയ്യപ്പെടുന്ന കുട്ടികൾക്കു കാത്തിരിക്കേണ്ടി വരുന്നത് അഞ്ചു വർഷത്തോളമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് ചില മേഖലകളിലുള്ള എച്ച്എസ്ഇ ക്ലിനിക്കുകളിലാണ് ഇത്തരത്തിൽ ഏറെക്കാലം കണ്ണുപരിശോധനയ്ക്കായി വെയിറ്റിങ് ലിസ്റ്റിൽ കുട്ടികൾക്ക് കാത്തിരിക്കേണ്ടി വരുന്നത്. കുട്ടികൾ നിലവിൽ ഉപയോഗിക്കുന്ന കണ്ണടകൾ മാറ്റിയെടുക്കുക, കണ്ണിന് കുഴപ്പമുണ്ടോയെന്ന് തിരിച്ചറിയുക തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിശോധനകൾക്കാണ് വർഷങ്ങളോളം വെയിറ്റിങ് ലിസ്റ്റിൽ കഴിയേണ്ട ഗതികേട് വന്നിട്ടുള്ളത്. അതേസമയം ഇത്തരത്തിലുള്ള പരിശോധനകൾക്കും ചികിത്സകൾക്കുമായി കമ്യൂണിറ്റിയിൽ തന്നെ ചികിത്സ നേടാമെന്നാണ് അസോസിയേഷൻ ഓഫ് ഒപ്‌ടോമെട്രിസ്റ്റ്‌സ് വ്യക്തമാക്കുന്നത്. എച്ച്എസ്ഇ ക്ലിനിക്കുകൾക്കു പകരം കമ്യൂണിറ്റി ബേസ്ഡ് മോഡൽ ഐ കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾ അസോസിയേഷൻ അംഗങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എച്ച്എസ്ഇ ക്ലിനിക്കുകളിൽ കണ്ണ് പരിശോധനയ്ക്ക് ചെലവ് വരുന്നത് ഓരോ വിസിറ്റിനും
ഡബ്ലിൻ: എച്ച്എസ്ഇ ക്ലിനിക്കുകളിലേക്ക് കണ്ണ് പരിശോധനയ്ക്ക് റഫർ ചെയ്യപ്പെടുന്ന കുട്ടികൾക്കു കാത്തിരിക്കേണ്ടി വരുന്നത് അഞ്ചു വർഷത്തോളമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് ചില മേഖലകളിലുള്ള എച്ച്എസ്ഇ ക്ലിനിക്കുകളിലാണ് ഇത്തരത്തിൽ ഏറെക്കാലം കണ്ണുപരിശോധനയ്ക്കായി വെയിറ്റിങ് ലിസ്റ്റിൽ കുട്ടികൾക്ക് കാത്തിരിക്കേണ്ടി വരുന്നത്.
കുട്ടികൾ നിലവിൽ ഉപയോഗിക്കുന്ന കണ്ണടകൾ മാറ്റിയെടുക്കുക, കണ്ണിന് കുഴപ്പമുണ്ടോയെന്ന് തിരിച്ചറിയുക തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിശോധനകൾക്കാണ് വർഷങ്ങളോളം വെയിറ്റിങ് ലിസ്റ്റിൽ കഴിയേണ്ട ഗതികേട് വന്നിട്ടുള്ളത്. അതേസമയം ഇത്തരത്തിലുള്ള പരിശോധനകൾക്കും ചികിത്സകൾക്കുമായി കമ്യൂണിറ്റിയിൽ തന്നെ ചികിത്സ നേടാമെന്നാണ് അസോസിയേഷൻ ഓഫ് ഒപ്‌ടോമെട്രിസ്റ്റ്‌സ് വ്യക്തമാക്കുന്നത്. എച്ച്എസ്ഇ ക്ലിനിക്കുകൾക്കു പകരം കമ്യൂണിറ്റി ബേസ്ഡ് മോഡൽ ഐ കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾ അസോസിയേഷൻ അംഗങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
എച്ച്എസ്ഇ ക്ലിനിക്കുകളിൽ കണ്ണ് പരിശോധനയ്ക്ക് ചെലവ് വരുന്നത് ഓരോ വിസിറ്റിനും 100 യൂറോയാണെന്ന് അസോസിയേഷൻ അഡൈ്വസർ ലിൻഡ മക്ഗിവിന്നി വ്യക്തമാക്കി. അതേസമയം ഒപ്‌ടോമെട്രിസ്റ്റിന്റെ പക്കൽ ഇതിന് 60 യൂറോയെ ചെലവുവരുന്നുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടി. നീണ്ട നാളത്തെ കാത്തിരിപ്പ് കുട്ടികളിൽ രോഗങ്ങൾ കലശലാകാൻ സാധ്യത വർധിപ്പിക്കും. കമ്യൂണിറ്റി തലത്തിൽ തന്നെ ഇത്തരത്തിലുള്ള അടിസ്ഥാന ചികിത്സകൾ നൽകുകയാണെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിൽ നിന്ന് ഒഴിവാകാൻ സാധിക്കുമെന്നും ലിൻഡ മക്ഗിവിന്നി വെളിപ്പെടുത്തി.