- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർ സെക്കൻഡറി ഒന്നാം വർഷ അപേക്ഷ; ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വിനയാകും;ഒറ്റത്തവണ രജിസ്ട്രേഷനിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം: അപേക്ഷയ്‌ക്കൊപ്പം നൽകിയ ഫോൺനമ്പർ തെറ്റിയാൽ പ്‌ളസ് വൺ പ്രവേശനത്തിന് ബുദ്ധിമുട്ട് കൂടും. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കക്കാർക്കുള്ള സംവരണത്തിനുവേണ്ടിയുള്ള നടപടികളായത് വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ചശേഷമായിരുന്നു.
സംവരണം ലഭിക്കണമെങ്കിൽ അപേക്ഷയിൽ മാറ്റംവരുത്തണം. ഇതിന് ലോഗിൻചെയ്യാൻ ഒറ്റത്തവണ പാസ്വേഡ് ലഭിക്കണം. അപേക്ഷയിൽ നൽകിയ മൊബൈൽനമ്പരിലേക്കാണ് ഒറ്റത്തവണ പാസ്വേഡ് എസ്.എം.എസായി വരുന്നത്. അതുകൊണ്ടുതന്നെ മൊബൈൽനമ്പർ തെറ്റിയിട്ടുണ്ടെങ്കിൽ ഒ.ടി.പി. വരില്ല.
അപേക്ഷ സമർപ്പിച്ചവേളയിൽ പല വിദ്യാർത്ഥികൾക്കും ഫോൺനമ്പർ തെറ്റിയിട്ടുണ്ട്. ഇവർക്ക് തിരുത്താനുള്ള അവസരം നൽകിയിട്ടില്ല. ഇവർക്കാർക്കും അപേക്ഷയിൽ മാറ്റംവരുത്താൻ കഴിയുന്നില്ല. ഫോണിലൂടെ യൂസർ ഐ.ഡി.യും പാസ്വേഡും തയ്യാറാക്കി അപേക്ഷ നൽകി പ്രവേശനം നേടാമെന്നായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ആദ്യ നിർദ്ദേശം. നാലരലക്ഷം പേരാണ് ആദ്യദിവസങ്ങളിൽ അപേക്ഷിച്ചത്.
ഓഗസ്റ്റ് -14 ന് ഇറക്കിയ പുതിയ ഉത്തരവിൽ മൊബൈൽഫോണിൽ യൂസർ ഐ.ഡി., പാസ്വേഡ് എന്നിവയിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ തയ്യാറാക്കി തുടർന്നുള്ള മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തണമെന്ന് നിർദേശിച്ചു. എന്നാൽ, ആദ്യ മൊബൈൽനമ്പർ തെറ്റിപ്പോയവർക്ക് ഇതിന് കഴിയാത്ത അവസ്ഥയാണ്.
മറുനാടന് ഡെസ്ക്