- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃവീട്ടിൽ കർണാടകക്കാരി റിയാനയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ആത്മഹത്യാ പ്രേരണയ്ക്കു ഭർത്താവ് അറസ്റ്റിൽ; ശരീരത്തു മൊബൈൽ ചാർജർ കൊണ്ടു മർദിച്ചതിന്റെ പാടുകൾ
കാസർഗോഡ്: കർണാടക സുള്ള്യ സ്വദേശിനി ഖതീജത്ത് റിയാനയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? കാസർഗോഡ് ദേലമ്പാടിയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് ഭർത്താവ് അബ്ദുൾ സലാമിനെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ഭർത്താവിന്റേയും വീട്ടുകാരുടേയും പീഡനം മൂലമാണ് റിയാന ജീവനൊടുക്കിയതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്
കാസർഗോഡ്: കർണാടക സുള്ള്യ സ്വദേശിനി ഖതീജത്ത് റിയാനയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? കാസർഗോഡ് ദേലമ്പാടിയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് ഭർത്താവ് അബ്ദുൾ സലാമിനെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്.
ഭർത്താവിന്റേയും വീട്ടുകാരുടേയും പീഡനം മൂലമാണ് റിയാന ജീവനൊടുക്കിയതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വെളിവായതെന്ന് പറയുന്നു. 2012 ഒക്ടോബർ 26 ന് ബെലിപെരുന്നാൾ ദിവസം അർദ്ധരാത്രിയോടെ റിയാന തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. 27 ന് പുലർച്ചെ നാലു മണിയോടെയാണ് സുള്ള്യയിലെ റിയാനയുടെ അച്ഛൻ യൂസഫിനെ മകൾ മരിച്ച വിവരം അറിയിക്കുന്നത്. യൂസഫും ബന്ധുക്കളും എത്തിയപ്പോൾ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു.
ഭർത്താവിന്റേയും ഭർതൃമാതാവിന്റേയും സഹോദരിയുടേയും മറ്റൊരു സ്ത്രീയുടേയും പീഡനം സംബന്ധിച്ച് റിയാന സ്വന്തം സഹോദരിമാരോടും മാതാവിനോടും പലതവണ അറിയിച്ചിരുന്നു. പിതാവിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായതിനാൽ പീഡനകാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. 2012 ലെ ബലി പെരുന്നാളിന് എതാനും ദിവസം മുമ്പ് നാട്ടിലെത്തിയ അബ്ദുൾ സലാമും വീട്ടുകാർക്കൊപ്പം റിയാനയെ പീഡനത്തിന് വിധേയമാക്കിയിരുന്നു. സംഭവദിവസം റിയാനയെ മൊബൈൽ ചാർജർ ഉപയോഗിച്ച് മർദ്ദിച്ചതിനെത്തുടർന്ന് ചെവിയുടെ പിറകിലും പുറത്തും നെഞ്ചിലും മർദ്ദനമേറ്റ പാടും ഉണ്ടായിരുന്നു.
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ റിയാന അതേ മുറിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കുഞ്ഞിനു വേണ്ടി തൊട്ടിൽ കെട്ടിയ ഇരുമ്പാണിയിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചെന്നാണ് ഭർതൃ വീട്ടുകാർ പറഞ്ഞത്. റിയാനയുടെ ദുരൂഹ മരണത്തിന് രണ്ടര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. റിയാന മരിക്കുമ്പോൾ ഇവർക്ക് ആറു മാസം പ്രായമായ ഒരു മകളുണ്ട്.
ബി.എഡ്. ബിരുദധാരിയായ റിയാന എം.എ. ഇംഗ്ലീഷ് കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇരുവരും നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളുമായിരുന്നു. റിയാനക്ക് വിവാഹപ്രായമെത്തിയ നാലുസഹോദരിമാരുമുണ്ട്. അതിനാൽ ഭർതൃവീട്ടിലെ ക്രൂരപീഡനം സഹിച്ചും അവർ അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഭർതൃ വീട്ടുകാരുടെ പീഡനം സംബന്ധിച്ച് ഭർത്താവ് ഗൾഫിലായിരുന്നപ്പോൾ അവർ അയാൾക്ക് ഇമെയിൽ സന്ദേശം അയയ്്ക്കാറുണ്ടായിരുന്നു. എന്നാൽ റിയാനയെ കുറ്റപ്പെടുത്തുന്ന നടപടിയാണ് അബ്ദുൾ സലാം എടുത്തിരുന്നത്. അബ്ദുൾ സലാമിന്റെ മൂത്ത സഹോദരന്റെ ഭാര്യയും ഭർതൃവീട്ടിലെ പീഡനം മൂലം വീടുവിട്ടു പോവുകയായിരുന്നു. ഇതിനു ശേഷമാണ് റിയാനക്കു നേരെ പീഡനം തുടർന്നതെന്ന് അബുൾ സലാമിനയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്.
റിയാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മുള്ളേരിയ ദേലമ്പാടിയലെ അബ്ദുൾ സലാമിനെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. അബ്ദുൾ സലാമിന്റെ പാസ്‌പോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് അബ്ദുൾ സലാമിനെതിരെ കേസെടുത്തിട്ടുള്ളത്.
റിയാനയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് പിതാവ് യൂസഫ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഒരു വർഷം ലോക്കൽ പൊലീസ്് അന്വേഷിച്ചിട്ടും കാര്യമായ തുമ്പില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഭർതൃവീട്ടുകാരായ സ്ത്രീകൾക്കെതിരെ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം തുടരുകയാണ്. റിയാന കെല്ലപ്പെട്ടതാണെന്ന ഉറച്ച വിശ്വാസത്തിലാണ് അവരുടെ കുടുംബാംഗങ്ങൾ ഇപ്പോഴുമുള്ളത്. റിയാനയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ലെന്ന് സമീപവാസികളും പറയുന്നു.