- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്മസ്-നവവത്സരാഘോഷവും നടത്തി
ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്മസ്-നവവത്സരാഘോഷവും സംഘടിപ്പിച്ചു.ജനുവരി ഒമ്പതിനു വൈകുന്നേരം 4.30 മുതൽ ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ വെട്ടത്തിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്‌സ് ഏബ്രഹാം വാർഷ
ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്മസ്-നവവത്സരാഘോഷവും സംഘടിപ്പിച്ചു.
ജനുവരി ഒമ്പതിനു വൈകുന്നേരം 4.30 മുതൽ ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ വെട്ടത്തിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്‌സ് ഏബ്രഹാം വാർഷിക റിപ്പോർട്ടും ട്രഷറർ ജോൺ ദേവസ്യ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2015 ലെ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ താൻ സംതൃപ്തനാണെന്നു പ്രസിഡന്റ് ഷാജിമോൻ വെട്ടം നന്ദി പ്രസംഗത്തിൽ വ്യക്തമാക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ വർഗീസ് ഒലഹന്നാൻ 2015ലെ അസോസിയേഷൻ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ആത്മാർഥമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കുര്യാക്കോസ് തരിയനെ പ്രസിഡന്റ് ഷാജിമോൻ വെട്ടം പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്തുത്യർഹമായ സേവനം കാഴ്ചവച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രശസാ ഫലകവും നൽകി ആദരിച്ചു. കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് റാഫിൾ നറുക്കെടുപ്പിലൂടെ സഹായമെത്തിക്കുന്നതിനു തീരുമാനമായി.
തുടർന്നു പുതിയ ഭാരവാഹികളായി അലക്‌സാണ്ടർ പൊടിമണ്ണിൽ (പ്രസിഡന്റ്), ലൈസി അലക്‌സ് (പ്രസിഡന്റ് ഇലക്ട്), അജിൻ ആന്റണി (സെക്രട്ടറി), മത്തായി പി. ദാസ് (ജോ. സെക്രട്ടറി), ചെറിയാൻ ഡേവിഡ് (ട്രഷറർ), രാജു യോഹന്നാൻ (ജോ. ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിനു പോൾ, ജോസഫ് കുരിയപ്പുറം, മനോജ് അലക്‌സ്, പോൾ ആന്റണി, രാധാകൃഷ്ണൻ കുഞ്ഞുപിള്ള, റോയ് ആന്റണി, സജി പോത്തൻ, തോമസ് നൈനാൻ എന്നിവരെയും തെരഞ്ഞെടുത്തു.
എഡിറ്റോറിയൽ ബോർഡിൽ ജയപ്രകാശ് നായർ, പോൾ കറുകപ്പിള്ളിൽ, ഇന്നസന്റ് ഉലഹന്നാൻ, ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ പ്രവർത്തിക്കും. വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രിൻസിപ്പലായി ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിൻസിപ്പലായി തോമസ് മാത്യുവും സ്‌കൂൾ കോഓർഡിനേറ്ററായി ജോജോ ജയിംസും പ്രവർത്തിക്കും. ഡോ. ആനി പോൾ, മഞ്ജു മാത്യു, ജയിംസ് ഇളംപുരയിടത്തിൽ, ഗ്രേസ് വെട്ടം, അപ്പുക്കുട്ടൻ നായർ എന്നിവർ സ്‌കൂൾ കമ്മിറ്റിയിൽ പ്രവർത്തിക്കും. ഓഡിറ്ററായി അലക്‌സ് തോമസിനെയും വെബ്‌സൈറ്റ് കോഓർഡിനേറ്ററായി ഷെയ്ൻ ജേക്കബിനെയും തെരഞ്ഞെടുത്തു.
റോക്‌ലാന്റ് ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ, മാധവൻ നായർ, യൂത്ത് മെംബർ ഹന്ന എലിസബത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നേഹ ആലപിച്ച അമേരിക്കൻ ദേശീയ ഗാനത്തിനും തുടർന്ന് ഭാരതത്തിന്റെ ദേശീയ ഗാനത്തിനും ശേഷം ക്രിസ്മസ്-പുതുവത്സരാഘോഷത്തിനു തുടക്കം കുറിച്ചു. കോഓർഡിനേറ്റർമാരായ ലൈസി അലക്‌സും കുര്യാക്കോസ് തരിയനും എംസിമാരായി പ്രവർത്തിച്ചു. ലോക സമസ്താ സുഖിനോ ഭവന്തു എന്നു പ്രാർത്ഥിക്കാൻ ആർഷഭാരത സംസ്‌കാരം ഉൾക്കൊണ്ടവർക്ക് മാത്രമേ കഴിയുകയുള്ളൂവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത റവ. ഡോ. വർഗീസ് ഡാനിയേൽ പ്രഭാഷണത്തിൽ പറഞ്ഞു.
വിദ്യാജ്യോതി മലയാളം സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ മികച്ച നിലവാരം പുലർത്തി. ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങൾ ആലപിച്ച കരോൾ ഗാനങ്ങൾ വളരെ ഹൃദ്യമായി. സാന്റാക്ലോസ് ആയി വേഷമിട്ടത് പൗലോസ് ജോസഫ് ആയിരുന്നു. നേഹ റോയ്, അഷിത അലക്‌സ്, അഞ്ജലി വെട്ടം, സാന്ദ്രാ ജോജോ, ക്രിസ് മുണ്ടാങ്കൽ, അലീന മുണ്ടാങ്കൽ, അഞ്ജലി കുരീക്കാട്ടിൽ മുതലായവർ നൃത്തം ചെയ്തപ്പോൾ ഗാനാലാപനത്തിലൂടെ ഷാജി ജോസഫ്, ബെന്നി ജോസഫ്, ടോണിയ കുരിശിങ്കൽ, നേഹ എന്നിവർ തങ്ങളുടെ മികവു തെളിയിച്ചു. മേരിക്കുട്ടി പൗലോസ് കവിത ആലപിച്ചു. അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളിൽ നിന്ന് എസ്എടിയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ക്രിസ്റ്റി ജോസഫിനു ബിനു പോൾ സ്‌പോൺസർ ചെയ്ത സ്‌കോളർഷിപ്പ് തുക സമ്മാനിച്ചു.
സുവനീർ ചീഫ് എഡിറ്റർ തമ്പി പനയ്ക്കലിന്റെ അഭാവത്തിൽ ജയിംസ് ഇളംപുരയിടത്തിൽ സുവനീറിന്റെ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സുവനീറിന്റെ ആദ്യ കോപ്പി പ്രസിഡന്റ് ഷാജിമോൻ വെട്ടം മുഖ്യാതിഥിയായ റവ. ഡോ. വർഗീസ് ഡാനിയേലിനു നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി അലക്‌സ് ഏബ്രഹാം നന്ദി പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ



