ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ 2016ലെ ഭാരവാഹികൾ റോക്ക്‌ലാൻഡിലെ കോംഗേഴ്‌സിലുള്ള സാഫ്രൺ ഇന്ത്യൻ കുസീനിൽ കൂടിയ സംയുക്ത കമ്മിറ്റിയോഗത്തിൽ ചുമതല ഏറ്റെടുത്തു.

പ്രസിഡന്റ് അലക്‌സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, പ്രസിഡന്റ് ഇലക്റ്റ് ലൈസി അലക്‌സ്, ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ്, ട്രഷറർ ചെറിയാൻ ഡേവിഡ്, ജോ. ട്രഷറർ രാജു യോഹന്നാൻ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിനു പോൾ, ജോസഫ് കുരിയപ്പുറം, മനോജ് അലക്‌സ്, പോൾ ആന്റണി, രാധാകൃഷ്ണൻ കുഞ്ഞുപിള്ള, റോയ് ആന്തണി, സജി പോത്തൻ, തോമസ് നൈനാൻ എന്നിവരാണ് അധികാരച്ചുമതല ഏറ്റെടുത്തത്.

ഷാജിമോൻ വെട്ടം, അലക്‌സ് ഏബ്രഹാം, ജോൺ ദേവസ്യ എന്നിവർ എക്‌സ് ഒഫിഷ്യോ ആയി പ്രവർത്തിക്കും. ജോർജ് താമരവേലി ട്രസ്റ്റി ബോർഡ് ചെയർമാനായ ബോർഡ് ഓഫ് ട്രസ്റ്റീസിൽ കുരിയാക്കോസ് തരിയൻ, തമ്പി പനക്കൽ, വർഗീസ് ഒലഹന്നാൻ എന്നിവർ അംഗങ്ങളായിരിക്കും.

ജയപ്രകാശ് നായർ കേരള ജ്യോതിയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്ന എഡിറ്റോറിയൽ ബോർഡിൽ ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പിള്ളിൽ, ഇന്നസന്റ് ഉലഹന്നാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. അസോസിയേഷന്റെ മലയാളം സ്‌കൂളായ വിദ്യാജ്യോതിയുടെ പ്രിൻസിപ്പലായി ജോസഫ് മുണ്ടൻചിറ തുടരും. വൈസ് പ്രിൻസിപ്പൽ ജോജോ ജയിംസ്. സ്‌കൂളിന്റെ കോഓർഡിനേറ്റർ ഗ്രേസ് വെട്ടം, തോമസ് മാത്യു, ഡോ. ആനി പോൾ, മഞ്ജു മാത്യു, ജയിംസ് ഇളംപുരയിടത്തിൽ, അപ്പുക്കുട്ടൻ നായർ, തോമസ് ഏലിയാസ് എന്നിവർ പ്രവർത്തിക്കും. ഓഡിറ്ററായി അലക്‌സ് തോമസും വെബ്‌സൈറ്റ് കോഓർഡിനേറ്ററായി ഷെയിൻ ജേക്കബും പ്രവർത്തിക്കും. അഞ്ജലി വെട്ടം, അഷിത അലക്‌സ്, കെവിൻ ആന്റണി, ആൻഡ്രൂ ഊലൂട്ട്, ജയിംസ് കെ. കളപ്പുര, ആബി ഏബ്രഹാം, ഇവാൻ ആന്മേഡാ, ആന്മേരി നൈനാൻ എന്നിവരായിരിക്കും യൂത്ത് റെപ്രസെന്ററ്റീവ്‌സ്.

ട്രസ്റ്റീ ബോർഡിനെ പ്രതിനിധീകരിച്ച് ബോർഡ് മെംബർ ഇന്നസന്റ് ഉലഹന്നാൻ എല്ലാ ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് അലക്‌സാണ്ടർ പൊടിമണ്ണിൽ എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വർഗീസ് ഒലഹന്നാൻ, മുൻ സെക്രട്ടറി അലക്‌സ് ഏബ്രഹാം, സെക്രട്ടറി അജിൻ ആന്റണി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ