- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസ നിയമലംഘനം നടത്തി കഴിയുന്നവരെ സഹായിക്കുന്നവർ ക്കെതിരയും നടപടി; 1500 ദിനാർ വരെ പിഴ ഈടാക്കാനൊരുങ്ങി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്തുന്ന നടപടി ശക്തമായിരിക്കെ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടിക്കൊരുങ്ങുന്നതായി അധികൃതർ. റസിഡൻസി നിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്ന പ്രവാസികളെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ജനറൽ ഡിപ്പാ
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്തുന്ന നടപടി ശക്തമായിരിക്കെ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടിക്കൊരുങ്ങുന്നതായി അധികൃതർ. റസിഡൻസി നിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്ന പ്രവാസികളെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അറിയിച്ചു.
കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ റസിഡൻസ് അഫയേഴ്‌സ് നടത്തിയ പഠനം അവസാനിച്ചതിന് ശേഷം റിപ്പോർട്ട് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററർക്ക് സമർപ്പിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരക്കാരെ പിടികൂടിയാൽ 1000 മുതൽ 1500 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്നാണ് വിവരം. ഗാർഹിക തൊഴിലാളികൾ, വർക്ക് വിസയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, വിസിറ്റ് വിസയിൽ എത്തുന്നവർ എന്നിവരാണ് ഇതിൽ പെടുക.പുതിയ കണക്കനുസരിച്ച് 143,000പേർ നിയമം ലംഘിച്ച് രാജ്യത്ത് ഇപ്പോൾ കഴിയുന്നുണ്ട്.