- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ പെൺകുട്ടിക്ക് നീതി തേടിയുള്ള കൂറ്റൻ ഫ്‌ളക്‌സും മോദിക്ക് സ്വാഗതമില്ലെന്ന തലവാചകവുമായി തലങ്ങും വിലങ്ങും വാഹനങ്ങൾ; ഗോബാക്ക് വിളികളുമായി കശ്മീരികളും സിക്കുകാരും ദളിതരും ക്രൈസ്തവരും പാർലമെന്റ് സ്‌ക്വയറിൽ; കോമൺവെൽത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിക്കെതിരെ വൻപ്രതിഷേധം; ചുട്ടമറുപടി നൽകാൻ ബിജെപി എൻആർഐ സെല്ലും രംഗത്തെത്തിയതോടെ അതിരുവിടാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കി ബ്രിട്ടീഷ് പൊലീസും
ലണ്ടൻ: കോമൺവെൽത്ത് ഉച്ചകോടിക്കായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആയിരങ്ങളുടെ വൻപ്രതിഷേധം.ബ്രിട്ടീഷ് സിക്കുകാരും, കശ്മീരികളുമാണ് പ്രതിഷേധക്കൂട്ടായ്മയുടെ മുൻനിരയിലുള്ളത്. കത്വ, ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.ന്യൂനപക്ഷങ്ങൾക്കും, ദുർബലർക്കും, സ്ത്രീകൾക്കുമെതിരെ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളാണ് ഇതിലേക്ക് നയിച്ചത്.അക്രമസംഭവങ്ങൾ തടയാനോ, കുറ്റവാളികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനോ മോദി സർക്കാരിന് കഴിയുന്നില്ല എന്നതാണ് ആരോപണം. മോദിയും, പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാൻ അബ്ബാസിയുമടക്കം, 53 കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള ഉഭയകക്ഷി ചർച്ചയും, എലിസബത്ത് രാജ്ഞിയുമായുള്ള അപൂർവ കൂടിക്കാഴ്ചയുമാണ് മോദിയുടെ സന്ദർശനവേളയിലെ മുഖ്യ പരിപാടികൾ. തെരേസ മേയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടയിലും വെസ്റ്റ് മിനിസ്റ്റർ സെന്റർ ഹാളിലും മോദി പങ്കെടുക്കുന്നതിനിടെ, കശ്മീരികളും, ഇന്ത്യൻ വംശജരായ സിക്കുകാരു
ലണ്ടൻ: കോമൺവെൽത്ത് ഉച്ചകോടിക്കായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആയിരങ്ങളുടെ വൻപ്രതിഷേധം.ബ്രിട്ടീഷ് സിക്കുകാരും, കശ്മീരികളുമാണ് പ്രതിഷേധക്കൂട്ടായ്മയുടെ മുൻനിരയിലുള്ളത്. കത്വ, ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.ന്യൂനപക്ഷങ്ങൾക്കും, ദുർബലർക്കും, സ്ത്രീകൾക്കുമെതിരെ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളാണ് ഇതിലേക്ക് നയിച്ചത്.അക്രമസംഭവങ്ങൾ തടയാനോ, കുറ്റവാളികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനോ മോദി സർക്കാരിന് കഴിയുന്നില്ല എന്നതാണ് ആരോപണം.
മോദിയും, പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാൻ അബ്ബാസിയുമടക്കം, 53 കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള ഉഭയകക്ഷി ചർച്ചയും, എലിസബത്ത് രാജ്ഞിയുമായുള്ള അപൂർവ കൂടിക്കാഴ്ചയുമാണ് മോദിയുടെ സന്ദർശനവേളയിലെ മുഖ്യ പരിപാടികൾ.
തെരേസ മേയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടയിലും വെസ്റ്റ് മിനിസ്റ്റർ സെന്റർ ഹാളിലും മോദി പങ്കെടുക്കുന്നതിനിടെ, കശ്മീരികളും, ഇന്ത്യൻ വംശജരായ സിക്കുകാരും, ദളിതരും, ക്രൈസ്തവരുമെല്ലാം പാർലമെന്റ് ചത്വരത്തിൽ പ്രതിഷേധ ശബ്ദമുയർത്താൻ എത്തും.
പാർലമെന്റ് സ്‌ക്വായർ പ്രസംഗ ശേഷമാണ് മോദി വെസ്റ്റ് മിനിസ്റ്റർ സെന്റർ ഹാളിൽ ഹിന്ദു സംഘടനകളുടെയും ബിജെപി അനുഭാവ പ്രവർത്തകരുടെയും കൺവൻഷനിൽ സംസാരിക്കുന്നത്.
പാർലമെന്റ് സ്‌ക്വയറിൽ ഒരു ഭാഗത്തു മോദിക്കെതിരെ പ്രതിഷേധശബ്ദം ഉയരുമ്പോൾ അതിനെ മറികടക്കാൻ ബിജെപി എൻ ആർ ഐ സെല്ലിന്റെ ആഭിമുഖ്യത്തിൽ മോദിക്കായി ശക്തി പ്രകടനവും അരങ്ങേറും. എന്നാൽ രണ്ടു കൂട്ടരെയും പൊലീസ് തടയാനുള്ള സാധ്യതയും ഏറെയാണ്. ഭാരതത്തിന്റെ ശബ്ദമാകാൻ എല്ലാവരോടുമൊപ്പം എന്ന സന്ദേശം ഉയർത്തുന്ന പ്രഭാഷണം അടുത്ത വർഷം മോദി നേരിടുന്ന രാഷ്ട്രീയ പരീക്ഷണത്തെ എങ്ങനെ അതിജീവിക്കാൻ കഴിയും എന്നതിലേക്കുള്ള ചൂണ്ടു പലകയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
കത്വ പെൺകുട്ടിയുടെ കൊലപാതകം കശ്മിരികളെയും പഞ്ചാബിൽ അറസ്റ്റ് ചെയ്യപ്പെട്ട യുകെ പൗരത്വമുള്ള സിഖുകാരന്റെ മോചനം വൈകുന്നത് സിക്കുകാരെയും പ്രകോപിപ്പിക്കുന്നതിനാൽ ഏറെ സുരക്ഷാ ഒരുക്കിയാണ് പൊലീസ് പാർലമെന്റ് സ്‌ക്വായർ പ്രസംഗം നടത്താൻ മോദിക്ക് സൗകര്യം നൽകുന്നത്.
സിഖ് സംഘടനകളായ ദാൽ ഖൽസ, സ്ിഖ്‌സ് ഫോർ ജസ്റ്റിസ് ആൻഡ് സിഖ് ഫെഡറേഷൻ, ഖലിസ്ഥാൻ വാദികളായ ഗ്രൂപ്പുകൾ എന്നിവയെല്ലാം പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. ആന്റി ഇമ്പീരിയലിസം സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും പ്രതിഷേധ ശബ്ദമുയർത്തുന്നുണ്ട്. ഇതിനെ ചെറുക്കാനാണ് ബിജെപി എൻഎർഐ സെൽ ബദൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.അതേസമയം, ഇന്ത്യൻ അധിനിവേശ കശ്മീരിലെ സ്ത്രീകളുടെ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ, സൗത്ത് ഏഷ്യ സെന്റർ പോർ പീസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരികളാണ് എണ്ണത്തിൽ കൂടുതൽ. പഞ്ചാബിൽ അറസ്റ്റിലായ ബ്രിട്ടീഷ് പൗരൻ ജഗ്തർ സിങ് ജോഹലിന്റെ വിടുതൽ ഉയർത്തിയാണ് സിഖ് ഫെഡറേഷൻ ക്യൂൻ എലിസബത്ത് സെന്ററിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തീവ്രഹിന്ദുത്വമടക്കമുള്ള വിഷയങ്ങളിൽ മോദിസർക്കാരിന്റെ അജണ്ടകളെ ചോദ്്യം ചെയ്ത് തേരേസ മെയ്‌ക്ക് സിക്ക് ഫെഡറേഷൻ കത്തുമയിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർക്കു ചൂടും ചൂരും നൽകാൻ ദി ഗാർഡിയൻ പോലെ ഇടതു ചായ്വുള്ള പത്രങ്ങളും മറ്റും എരിപൊരി കൊള്ളിക്കുന്ന റിപ്പോർട്ടുകളുമായി കൂടെയുണ്ട്. ബിബിസി ഉൾപ്പടെയുള്ള മാധ്യമങ്ങളിലും പ്രതിഷേധക്കാർക്ക് പ്രാധാന്യം നൽകുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്‌ളക്‌സും മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനവും പ്രതിഷേധത്തിന്റെ ചൂടറിയിക്കുന്നു.രണ്ടുദിവസത്തെ സ്വീഡീഷ് സന്ദർശനത്തിനിടെ സ്റ്റോക്ക്‌ഹോമിലും കത്വപെൺകുട്ടിയുടെ പേരിൽ മോദിക്കെതിരേ പ്രതിഷേധമുയർന്നിരുന്നു.
പാക്കിസ്ഥാൻ പിന്തുണയുള്ള സംഘടനകളും യുകെയിലെ മുസ്ലിം വംശജരായ എംപിമാരും ഒക്കെ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. അതേ സമയം ഹോം ഓഫീസ് കണക്കുകൾ പ്രകാരം അനധികൃതമായി യുകെയിൽ തങ്ങുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരുടെ കാര്യമാകും ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ തമ്മിൽ ഉള്ള ചർച്ചയിൽ പ്രധാന വിഷയമാകുക. ഈ കണക്കിൽ ആദ്യ കാലങ്ങളിൽ യാതൊരു രേഖയും ഇല്ലാതെ എത്തിയവരുടെ കാര്യമാകും പ്രയാസത്തിലാകുക. അവകാശപ്പെടാൻ ഒരു രാജ്യത്തിന്റെയും പൗരത്വം ഇല്ലായെന്ന ദുർഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. ഇതിനു ബദലായി വിജയ് മല്യയെ വിട്ടുകിട്ടാൻ മോദി ആവശ്യപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരും കുറവല്ല.
കശ്മീരിൽ മുസ്ലിംകളെ വംശീയ കൂട്ടക്കൊല നടത്തുകയാണ് മോദിയുടെ സർക്കാർ ചെയ്യുന്നതെന്ന് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ ആസാദ് കാശ്മീർ പ്രധാനമന്ത്രി രാജ ഫാറൂഖ് ഹൈദർ കുറ്റപ്പടുത്തി. ഇന്ത്യൻ ഭാഗത്തു ഉൾപ്പെട്ട കാശ്മീരികൾ നേരിടുന്ന ദുരിതത്തിൽ അവരോടു ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ ആണ് താൻ ലണ്ടനിൽ എത്തിയതെന്നും അദ്ദേഹം വിശദമാക്കി.
2015 ൽ, ബ്രിട്ടനിൽ 3ദിവസം പര്യടനത്തിനെത്തിയപ്പോഴും മോദിക്കെതിതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ബ്രിട്ടനിൽ സമാധാനപരമായ പ്രതിഷേധം അനുവദനീയമാണ്.