- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസോറാമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഏറ്റതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസ് മുക്തം; മിസോ നാഷ്ണൽ ഫ്രണ്ട് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്; 26 സീറ്റിൽ എംഎൻഎഫ് മുന്നേറുമ്പോൾ ബിജെപിക്ക് ഒരു സീറ്റിലും ലീഡ്
ന്യൂഡൽഹി: മിസോറാമിൽ നിന്നും കോൺഗ്രസിന് കനത്ത തിരിച്ചടി. ഇവിടെ അധികാരത്തിൽ നിന്നും മിസോറാം പുറത്താകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മിസോ നാഷ്ണൽ ഫ്രണ്ട് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായി. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇത്തവണ പിഴയ്ക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. എന്നാൽ, ഇവിടെ ബിജെപിക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. ഒരു സീറ്റിൽ മാത്രമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. മിസോനാഷ്ണൽ ഫ്രണ്ടാണ് കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറുന്നത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാർട്ടിയെ സമ്മർദ്ദത്തിലാക്കി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാൽസിർലിയാന,ലാൽറിൻലിയാന സെയ്ലോ എന്നീ നേതാക്കന്മാരെ എംഎൻഎഫ് നേതാക്കന്മാരെ എംഎൻഎഫ് പാളയത്തിലേക്ക് എത്തിച്ചു. ക്രിസ്ത്യൻ സമുദായത്തിനും
ന്യൂഡൽഹി: മിസോറാമിൽ നിന്നും കോൺഗ്രസിന് കനത്ത തിരിച്ചടി. ഇവിടെ അധികാരത്തിൽ നിന്നും മിസോറാം പുറത്താകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മിസോ നാഷ്ണൽ ഫ്രണ്ട് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായി.
2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇത്തവണ പിഴയ്ക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. എന്നാൽ, ഇവിടെ ബിജെപിക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. ഒരു സീറ്റിൽ മാത്രമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. മിസോനാഷ്ണൽ ഫ്രണ്ടാണ് കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറുന്നത്.
പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാർട്ടിയെ സമ്മർദ്ദത്തിലാക്കി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാൽസിർലിയാന,ലാൽറിൻലിയാന സെയ്ലോ എന്നീ നേതാക്കന്മാരെ എംഎൻഎഫ് നേതാക്കന്മാരെ എംഎൻഎഫ് പാളയത്തിലേക്ക് എത്തിച്ചു. ക്രിസ്ത്യൻ സമുദായത്തിനും ഗോത്രവിഭാഗങ്ങൾ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 40 സീറ്റുകളിലേക്കാണ് മിസോറാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ കോൺഗ്രസും, എംഎൻഎഫും 40 സീറ്റുകളിലും, ബിജെപി 39 സീറ്റിലും ജനവിധി തേടിയത്.