മിന: പെരുന്നാൾ ദിവസം ജംറകളിലേക്ക് കല്ലേറ്കർമ്മം നടത്തുന്നതിനായി നീങ്ങിയ ഹാജിമാർക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽപെട്ട ഹാജിമാർക്ക് സഹായവുമായി ആർ എസ് സി വളണ്ടിയർ. സൗദി ഭരണകൂടം പോലും ഈ സേവനത്തെ പ്രകീർത്തിച്ചു കഴിഞ്ഞു.

അപകടത്തിൽ മരണപ്പെട്ടവരുടെ മയ്യിത്തുകൾ റെഡ്ക്രസന്റ് വളണ്ടിയർമാർ, നിയമപാലകർ എന്നിവർക്കൊപ്പം ആംബുലൻസിൽ കയറ്റുവാനും പരിക്കേറ്റവരെ മിന ജനറൽ ആശുപത്രി, മിന എമർജൻസി ആശുപത്രി , ന്യുമിന ആശുപത്രി, അൽജിസ്ർ ആശുപത്രി തുടങ്ങിയ ആശുപത്രികളിലേക്ക് എത്തിക്കുവാനും ആർ എസ് സി വളണ്ടിയർമാരുടെ സാന്നിധ്യം സഹായകമായി. അപകട വിവരം അറിഞ്ഞ ഉടൻ മിനയിലെ വിവിധ ഭാഗങ്ങളിലെ വളണ്ടിയേഴ്‌സിനെ ആർ എസ് സി വളണ്ടിയർ കൺട്രോൾ റൂം അപകട മേഖലയിൽ എകോപിപ്പിക്കുകയായിരുന്നു.

അപകടത്തിൽ മരണപ്പെട്ടവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനു ആർ എസ് സി വളണ്ടിയർ കോറിനു കീഴിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് തുറന്നു. ഹെൽപ് ലൈൻ നമ്പർ: 0536389746, 0508570310.
അബ്ദുൽ ബാരി നദ്‌വി, ജാബിറലി പത്തനാപുരം, മഹ്മൂദ് സഖാഫി എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിവരുന്നു.