- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ ചെങ്ങന്നൂരിൽ ഒരുങ്ങുന്നു; നാലായിരത്തിലേറെ പേർ അണിനിരക്കുന്ന ക്രിസ്മസ് ട്രീ ലക്ഷ്യമിടുന്നത് ഗിന്നസ് റെക്കോർഡ്
ആലപ്പുഴ: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീക്കു വേദിയാകാൻ ചെങ്ങന്നൂർ ഒരുങ്ങുന്നു. ചെങ്ങന്നൂരിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിനായി സാംസ്‌കാരിക -സാമൂഹിക- സേവന സംഘടനയായ മിഷൻ ചെങ്ങന്നൂരാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിർമ്മിച്ചു കൊണ്ടാണ് മിഷൻ ചെങ്ങന്നൂരിന്റ
ആലപ്പുഴ: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീക്കു വേദിയാകാൻ ചെങ്ങന്നൂർ ഒരുങ്ങുന്നു. ചെങ്ങന്നൂരിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിനായി സാംസ്‌കാരിക -സാമൂഹിക- സേവന സംഘടനയായ മിഷൻ ചെങ്ങന്നൂരാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിർമ്മിച്ചു കൊണ്ടാണ് മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് നേടുന്നതിന് ഒരുക്കങ്ങൾ നടക്കുന്നത്.
ഡിസംബർ 19ന് ശനിയാഴ്ച വൈകിട്ട് 4ന് ചെങ്ങന്നൂർ നഗരസഭ സ്‌റ്റേഡിയത്തിൽ 4000ത്തിൽ പരം കുട്ടികളും പൊതുജനങ്ങളും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിർമ്മിക്കുന്നത്. മധ്യഅമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ പേരിലുള്ള റിക്കാർഡാണ് ചെങ്ങന്നൂരിൽ മറികടക്കാൻ ശ്രമിക്കുന്നത്.
ഗിന്നസ് വേൾഡ് റിക്കാർഡിൽ ചെങ്ങന്നൂരിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലൂടെ കേരളത്തിനും ഇന്ത്യക്കു തന്നെയും അഭിമാനകരമായ മുഹൂർത്തമാണ് ലഭിക്കുന്നത്. ചെങ്ങന്നൂർ താലൂക്കിലെ 12 സ്‌കൂളുകളിലെ 4,000ത്തിൽ പരം വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്.
19ന് ഉച്ചകഴിഞ്ഞ് 1 മണിയോടെ ഇതിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളവരെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. വൈകിട്ട് 4 മണിയോടെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പരിപാടി ആരംഭിക്കുന്നത്. ഇവന്റിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞടുക്കപ്പെട്ടവർക്കും വിശിഷ്ട വ്യക്തികൾക്കും മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശനം നൽകുക.
സ്‌റ്റേഡിയത്തിലെ സ്ഥലപരിമിതിയും ഗിന്നസ് അധികൃതരുടെ കർശന നിർദ്ദേശവും ഉള്ളതിനാൽ ഇവന്റ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം സ്‌റ്റേഡിയത്തിലെ മൾട്ടിപർപ്പസ് കോർട്ടിനു പുറത്ത് കിഴക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പൊതുജനങ്ങൾക്ക് തൽസമയം കാണുന്നതിന് സൗകര്യം ഒരുക്കും. ഇതിൽ പങ്കെടുക്കുന്നവർക്കായി വിശാലമായ പന്തൽ ഒരുക്കും.
സ്‌റ്റേഡിയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. പരിപാടിക്കായി എത്തുന്നവരുടെ വാഹനങ്ങൾ മിത്രപ്പുഴ പാലം റോഡിൽ പാർക്കു ചെയ്യണം. 18ന് ലണ്ടനിൽ നിന്നും എത്തുന്ന ഗിന്നസ് അധികാരികൾ വൈകിട്ട് ചെങ്ങന്നൂർ നഗരസഭ സ്‌റ്റേഡിയം സന്ദർശിക്കും. 4.30ന് ഗിന്നസ് റെക്കോർഡ് നിർണയ പരിപാടികൾ ആരംഭിച്ച് 5.30ഓടെ പൂർത്തിയാകും.
മിഷൻ ചെങ്ങന്നൂർ ചെയർപേഴ്‌സൺ ശോഭനാ ജോർജാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രക്ഷാധികാരികളായ ഫാ.തോമസ് കൊക്കാപ്പറമ്പിൽ, കെ.ആർ പ്രഭാകരൻനായർ, മിഷൻ ചെങ്ങന്നൂർ സെക്രട്ടറി ഫിലിപ്പ് ജോൺ, നഗരസഭ മുൻ ചെയർഫേഴ്‌സൺ വൽസമ്മ ഏബ്രഹാം, സാം മല്ലാശ്ശേരിൽ,അനൂപ് എസ്.നായർ, പ്രദീപ് കോശി, ജിനു ജോർജ്, വർഗീസ് ജോസഫ്, സുജാ റോയി എന്നിവരും ഒപ്പമുണ്ട്.