- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊക്കേകോള കാനുകളിൽ മനുഷ്യവിസർജ്യം കണ്ടതോടെ ഫാക്ടറി അടച്ചു; കാൻ ലോറിയിൽ കയറ്റിയവരാണ് ഉത്തരവാദികളെന്ന് കമ്പനി; മാലിന്യം കലർന്നെന്ന് മനസ്സിലായത് ഫാക്ടറിയിലെ രാത്രി ജീവനക്കാർ
ലണ്ടൻ: വടക്കൻ അയർലന്റിലെ കൊക്കക്കോള ഫാക്ടറികളിലെ കാനുകളിൽ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൻ കയറ്റിയ ലോറിയിൽ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയിൽ വംശീയമായ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതരുടെ ന്യായീകരണം പ്ലാന്റിലെ മെഷീനുകളിൽ മനുഷ്യവിസർജ്ജം അടിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്നാണ് പ്ലാന്റ് അടച്ചിട്ടത്. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ മലിനമാക്കപ്പെട്ട കാനുകളിൽ ഒന്നുപോലും വിപണിയിലെത്തിയില്ലെന്നും കൊക്കക്കോള അധികൃതർ അറിയിച്ചു. മാലിന്യം കലർന്നിട്ടുണ്ടെന്ന വിവരം ആദ്യം മനസ്സിലാക്കുന്നത് ഫാക്ടറിയിലെ രാത്രി ജോലിക്കാരാണ്. ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് മനുഷ്യ മലം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മെഷീനുകൾ വൃത്തിയാക്കാനായി മാറ്റിവെച്ചു. ഏകദേശം 15 മണിക്കൂറോ
ലണ്ടൻ: വടക്കൻ അയർലന്റിലെ കൊക്കക്കോള ഫാക്ടറികളിലെ കാനുകളിൽ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൻ കയറ്റിയ ലോറിയിൽ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയിൽ വംശീയമായ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതരുടെ ന്യായീകരണം
പ്ലാന്റിലെ മെഷീനുകളിൽ മനുഷ്യവിസർജ്ജം അടിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്നാണ് പ്ലാന്റ് അടച്ചിട്ടത്. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ മലിനമാക്കപ്പെട്ട കാനുകളിൽ ഒന്നുപോലും വിപണിയിലെത്തിയില്ലെന്നും കൊക്കക്കോള അധികൃതർ അറിയിച്ചു.
മാലിന്യം കലർന്നിട്ടുണ്ടെന്ന വിവരം ആദ്യം മനസ്സിലാക്കുന്നത് ഫാക്ടറിയിലെ രാത്രി ജോലിക്കാരാണ്. ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് മനുഷ്യ മലം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മെഷീനുകൾ വൃത്തിയാക്കാനായി മാറ്റിവെച്ചു.
ഏകദേശം 15 മണിക്കൂറോളം വൃത്തിയാക്കാൻ മാത്രമായി എടുത്തുവെന്നും ഇപ്പോൾ എല്ലാം സാധാരണ നിലയിലായെന്നും കമ്പനി വിശദീകരിക്കുന്നു. സാധാരണ യുകെയിൽ നിന്നെത്തുന്ന കാനുകൾ ഇത്തവണ ജർമ്മനിയിൽ നിന്നാണ് വന്നതെന്നത് അസ്വാഭാവികത ഉയർത്തുന്നുണ്ട്. കമ്പനിയെ കരിവാരിത്തേക്കാനാണ് ഇത്തരമൊരു ശ്രമം നടന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.