- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമടക്കം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ; പരീക്ഷാ ഹാളിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയമ പോരാട്ടം നടത്താൻ ഉറച്ച് രക്ഷിതാക്കൾ
തിരുവനന്തപുരം : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിപ്പിച്ച് പരിശോധന നടത്തിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികൾക്കു നേരെയുള്ള അവഹേളനമാണ് സംഭവം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷൻ വ്യക്തമാക്കി. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോർട്ട് നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. . മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന നീറ്റ് പരീക്ഷക്കായി കണ്ണൂരിലെ കുഞ്ഞിമംഗലം കൊവ്വപുരം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരീക്ഷയ്‌ക്കെത്തിയ എത്തിയ വിദ്യാർത്ഥിനികൾക്കാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് ശേഷം
തിരുവനന്തപുരം : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിപ്പിച്ച് പരിശോധന നടത്തിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികൾക്കു നേരെയുള്ള അവഹേളനമാണ് സംഭവം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷൻ വ്യക്തമാക്കി.
സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോർട്ട് നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. .
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന നീറ്റ് പരീക്ഷക്കായി കണ്ണൂരിലെ കുഞ്ഞിമംഗലം കൊവ്വപുരം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരീക്ഷയ്‌ക്കെത്തിയ എത്തിയ വിദ്യാർത്ഥിനികൾക്കാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് ശേഷം പരിശോധന എഴുതേണ്ടിവന്നത്.
രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് അധികൃതർ വിദ്യാർത്ഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചത്. പരീക്ഷാ ഹാളിനു പുറത്ത് ഡ്രസ് മുഴുവൻ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറിൽ നിന്നു ബീപ് ശബ്ദം വന്നപ്പോൾ അടിവസ്ത്രമുൾപ്പെടെയുള്ള വസ്ത്രങ്ങൾ ഊരി പരിശോധിച്ചെന്നും പെൺകുട്ടികൾ പറഞ്ഞു. മകൾ പരീക്ഷാ ഹാളിലേക്ക് പോയി ഉടൻ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷാച്ചുമതലയുള്ളവർ അടിവസ്ത്രം നിർബന്ധിച്ച് ഊരിപ്പിച്ചെന്നാണ് മകൾ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി. നേരിട്ട അപമാനത്തിൽ മനംനൊന്ത് കുട്ടികൾ പൊട്ടിക്കരയുകയായിരുന്നു.
ജീൻസ് ധരിച്ചതിനാണ് മറ്റൊരു വിദ്യാർത്ഥിനിയെ അപമാനിച്ചത്. ജീൻസിലെ പോക്കറ്റും മെറ്റൽ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെൺകുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റർ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്ന ശേഷമാണ് പരീക്ഷയെഴുതിയത്. കടുത്ത നിബന്ധനകളാൽ ഒരു മുസ്‌ലിം വിദ്യാർത്ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാ സെന്ററിൽ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാ ഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു.
തട്ടമിട്ടുവന്ന പെൺകുട്ടികളോട് അവ നീക്കം ചെയ്തശേഷം മാത്രം പരീക്ഷ എഴുതിയാൽ മതിയെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ചുരിദാർ ധരിച്ചുവന്ന പെൺകുട്ടികളോട് ഷാൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പല പെൺകുട്ടികളെയും സ്പർശിച്ചുകൊണ്ടു ശരീരപരിശോധനനടത്തിയതായും ആരോപണമുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടി എന്ന ന്യായീകരണത്തോടെയായിരുന്നു പരിശോധന.
സംഭവത്തിൽ നിയമ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. കേന്ദമനുഷ്യാവകാശ കമ്മീഷനെ സമീപിക്കനുള്ള തയ്യാറെടുപ്പിലാണ് ഇവർ. നീറ്റ് പരീക്ഷയുടെ നിബന്ധനകളിലൊന്നും തന്നെ ഇത്തരത്തിലൊരു നിബന്ധന പറഞ്ഞിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ചില സെന്റുകളിലെ പരീക്ഷാ നടത്തിപ്പുകാരുടെ മാനസിക പ്രശ്‌നങ്ങളാണ് ഇത്തരമൊരു നടപടി പിന്നിലെന്നും ഇവർ പറയുന്നു.