- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാകർമ്മങ്ങളുടെ മറവിൽ അരങ്ങേറുന്ന ചൂഷണങ്ങളെല്ലാം അന്വേഷിക്കാൻ നിർദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ; നടപടി പീഡനവീരനായ സ്വാമിജിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തെ തുടർന്ന്; ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദ്ദേശം
തിരുവനനന്തപുരം: സംസ്ഥാനത്തൊട്ടാകെ പൂജാകർമ്മങ്ങളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തന്നെ വർഷങ്ങളായി പീഡിപ്പിച്ചുവന്ന സ്വാമിജിയുടെ ജനനേന്ദ്രിയം 21 കാരിയായ നിയമവിദ്യാർത്ഥിനി ഛേദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. ആശ്രമത്തിലെ സ്വാമിയായ ഹരി പീഡനം നടത്തിയെന്ന് വ്യക്തമാക്കിയ യുവതി ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ഇത്തരം തട്ടിപ്പുകളെപറ്റി വ്യാപകമായി ചർച്ചകൾ നടന്നുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹൻദാസ് സംസ്ഥാനത്തുടനീളം നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പറ്റി അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുള്ളത്. കൊല്ലത്തെ ആശ്രമത്തിൽ വർഷങ്ങൾക്ക് മുൻപ് പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോൾ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം ഇവരുമായി അടുക്കുന്നത്. പിൻക്കാലത്ത് യുവതി
തിരുവനനന്തപുരം: സംസ്ഥാനത്തൊട്ടാകെ പൂജാകർമ്മങ്ങളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തന്നെ വർഷങ്ങളായി പീഡിപ്പിച്ചുവന്ന സ്വാമിജിയുടെ ജനനേന്ദ്രിയം 21 കാരിയായ നിയമവിദ്യാർത്ഥിനി ഛേദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്.
ആശ്രമത്തിലെ സ്വാമിയായ ഹരി പീഡനം നടത്തിയെന്ന് വ്യക്തമാക്കിയ യുവതി ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ഇത്തരം തട്ടിപ്പുകളെപറ്റി വ്യാപകമായി ചർച്ചകൾ നടന്നുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹൻദാസ് സംസ്ഥാനത്തുടനീളം നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പറ്റി അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുള്ളത്.
കൊല്ലത്തെ ആശ്രമത്തിൽ വർഷങ്ങൾക്ക് മുൻപ് പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോൾ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം ഇവരുമായി അടുക്കുന്നത്. പിൻക്കാലത്ത് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാൾ പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി ഇവരുടെ വീട്ടിലേക്ക് വന്ന് തുടങ്ങി. ഇതിനിടയിലാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും യുവതിയുടെ അമ്മ കാര്യമായി പ്രതികരിച്ചില്ലെന്നും. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ മാതാവിനെതിരെയും ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടിൽ പതിവു സന്ദർശനം നടത്തിയിരുന്ന ഗംഗേശാനന്ദ തീർത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്ന് യുവതി അറിഞ്ഞിരുന്നു. തുടർന്ന് കത്തി കൈയിൽ കരുതി സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാൾ ഉപദ്രവിക്കാനെത്തിയപ്പോൾ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. രാത്രി 12.40-ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാൾ.
ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ച് സംസ്ഥാന പൊലീസ് മേധാവിയും ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ജൂണിൽ തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പ് കോടതിയിൽ കേസ് പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീഹരിക്കെതിരെ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചിരുന്നു. ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ രാജുവാണ് പരാതി നൽകിയിട്ടുള്ളത്.