- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കള്ളബിൽ അടിച്ച് നൂറുകോടിയോളം വരുന്ന നികുതി തട്ടിപ്പ്; കുരുങ്ങിയത് കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത്; മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറെ അറസ്റ്റ് ചെയ്തത് ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ്; കേരളത്തിലെ ബിസിനസ് വൃത്തങ്ങളെ ഞെട്ടിച്ച അറസ്റ്റ് ഇങ്ങനെ
തിരുവനന്തപുരം: നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനു മുൻനിര സ്റ്റീൽ കമ്പനിയായ കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഇന്നു തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ഹുമയൂൺ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്.
മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. ഇവരുടെ പരസ്യ ചിത്രങ്ങളിൽ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.
കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്‌സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് കടുത്ത നടപടികളിലേക്കും, അറസ്റ്റിലേക്കും കേന്ദ്ര ജിഎസ്ടി വൃത്തങ്ങൾ നീങ്ങിയത്.
കള്ള ബിൽ അടച്ച് ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതോടെ വിശദാംശങ്ങൾ മനസിലാക്കിയാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്.