- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 വർഷത്തെ നിരാഹാരമവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ഷർമിളയ്ക്ക് നാണംകെട്ട തോൽവി; മുഖ്യമന്ത്രിയാകാനിറങ്ങിയ ഷർമിള നോട്ടയ്ക്കും പിന്നിൽ; ആകെ ലഭിച്ചത് വെറും 90 വോട്ടുകൾ മാത്രം
ഇംഫാൽ:മണിപ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇറോം ഷർമ്മിളക്ക് നാണംകെട്ട തോൽവി. ഇറോം ഷർമ്മിളക്ക് തൗബ മണ്ഡലത്തിൽ ലഭിച്ചത് കേവലം 90 വോട്ടുകൾ മാത്രം. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മൊത്തം പോൾ ചെയ്തിരിക്കുന്ന വോട്ടിൽ നോട്ടയെക്കാളും പിന്നിലേക്കാണ് ഇറോം ഷർമ്മിള പോയത്. മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ മണ്ഡലത്തിലാണ് ഇറോം ശർമ്മിള മത്സരിച്ചത്. അദ്ദേഹം 18649 വോട്ടുനേടി വിജയം ഉറപ്പിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ബിജെപി സ്ഥാനാർത്ഥി ബസന്തസിംഗിന് 8179 വോട്ടാണ് ലഭിച്ചത്. നോട്ടയ്ക്ക് 143 വോട്ടു ലഭിച്ചപ്പോൾ ഇറോം ശർമിളയ്ക്ക് 90 വോട്ടേ ലഭിച്ചുള്ളൂ. പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ(അഫ്സ്പ) 16 വർഷം നിരാഹാരം നടത്തിയയാളാണ് ഇറോം ശർമ്മിള. 2000 നവംബർ അഞ്ച് മുതൽ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു 44 കാരിയായ ഇറോം ശർമ്മിളയുടെ സഹനസമരം നടന്നത്. സമരമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന അവർ മണിപ്പൂർ മുഖ്യമന്ത്രിയാവുക എന്നതാണ് ലകഷ്യം എന്ന് പറഞ്ഞിരുന്നു. എന്നാൽ നിരാഹാരമവസാന
ഇംഫാൽ:മണിപ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇറോം ഷർമ്മിളക്ക് നാണംകെട്ട തോൽവി. ഇറോം ഷർമ്മിളക്ക് തൗബ മണ്ഡലത്തിൽ ലഭിച്ചത് കേവലം 90 വോട്ടുകൾ മാത്രം. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മൊത്തം പോൾ ചെയ്തിരിക്കുന്ന വോട്ടിൽ നോട്ടയെക്കാളും പിന്നിലേക്കാണ് ഇറോം ഷർമ്മിള പോയത്.
മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ മണ്ഡലത്തിലാണ് ഇറോം ശർമ്മിള മത്സരിച്ചത്. അദ്ദേഹം 18649 വോട്ടുനേടി വിജയം ഉറപ്പിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ബിജെപി സ്ഥാനാർത്ഥി ബസന്തസിംഗിന് 8179 വോട്ടാണ് ലഭിച്ചത്. നോട്ടയ്ക്ക് 143 വോട്ടു ലഭിച്ചപ്പോൾ ഇറോം ശർമിളയ്ക്ക് 90 വോട്ടേ ലഭിച്ചുള്ളൂ.
പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ(അഫ്സ്പ) 16 വർഷം നിരാഹാരം നടത്തിയയാളാണ് ഇറോം ശർമ്മിള. 2000 നവംബർ അഞ്ച് മുതൽ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു 44 കാരിയായ ഇറോം ശർമ്മിളയുടെ സഹനസമരം നടന്നത്. സമരമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന അവർ മണിപ്പൂർ മുഖ്യമന്ത്രിയാവുക എന്നതാണ് ലകഷ്യം എന്ന് പറഞ്ഞിരുന്നു. എന്നാൽ നിരാഹാരമവസാനിപ്പിച്ചത് കാമുകനുമൊത്തുള്ള ഡജീവിതം സ്വപ്‌നം കണ്ടാണെന്നും അവർക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും എതിരാളികൾ ആരോപിച്ചിരുന്നു
സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമില്ലാത്തതിനാലാണ് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നാണ് ഇറോം ശർമ്മിള പറഞ്ഞത്. തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. പീപ്പിൾസ് റിസർജൻസ് ജസ്റ്റിസ് അലയൻസ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് ഇറോം ശർമ്മിള തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.