- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ തൂക്കു മന്ത്രിസഭ; പ്രവചനങ്ങൾ തെറ്റിച്ച് 17 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി; 13 സീറ്റുകളുമായി ബിജെപി രണ്ടാമത്; മുഖ്യമന്ത്രി പർസേക്കറുടെ തോൽവി കനത്ത തിരിച്ചടി; വിലപേശൽ തന്ത്രവുമായി ചെറു പാർട്ടികൾ രംഗത്ത്
പനാജി: എക്സിറ്റ്പോൾ ഫലങ്ങളെ മറികടന്ന് കോൺഗ്രസ് ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 17 സീറ്റുകാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ ഏറുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ 13 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. 40 സീറ്റുകളാണ് നിയമസഭയിലുള്ളത്. മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളുടെ സഹായം കൂടിയേ കഴിയൂ എന്നു ഉറപ്പായ സ്ഥിതിക്ക് ചെറു പാർട്ടികൾ വിലപേശൽ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയിട്ടുണ്ട്. തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറിയ കോൺഗ്രസ്, എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിയാണ് ഇവിടെ വിജയക്കൊടി നാട്ടിയത്. എക്സിറ്റ് പോളുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു പ്രവചനം. ഏറെ പ്രതീക്ഷയോടെയെത്തിയ ആംആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല. അതേസമയം, രണ്ടാം സ്ഥാനത്തായതിനു പുറമെ, മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോൽക്കുകയും ചെയ്തത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. മാൻദ്രെ മണ്ഡലത്തിൽ ജനവിധി തേടിയ പർസേക്കർ കോൺഗ്രസിന്റെ ദയാനന്ദ് സ്പോട്ടെയോടാണ് പരാ
പനാജി: എക്സിറ്റ്പോൾ ഫലങ്ങളെ മറികടന്ന് കോൺഗ്രസ് ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 17 സീറ്റുകാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ ഏറുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ 13 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. 40 സീറ്റുകളാണ് നിയമസഭയിലുള്ളത്. മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളുടെ സഹായം കൂടിയേ കഴിയൂ എന്നു ഉറപ്പായ സ്ഥിതിക്ക് ചെറു പാർട്ടികൾ വിലപേശൽ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയിട്ടുണ്ട്.
തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറിയ കോൺഗ്രസ്, എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിയാണ് ഇവിടെ വിജയക്കൊടി നാട്ടിയത്. എക്സിറ്റ് പോളുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു പ്രവചനം. ഏറെ പ്രതീക്ഷയോടെയെത്തിയ ആംആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
അതേസമയം, രണ്ടാം സ്ഥാനത്തായതിനു പുറമെ, മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോൽക്കുകയും ചെയ്തത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. മാൻദ്രെ മണ്ഡലത്തിൽ ജനവിധി തേടിയ പർസേക്കർ കോൺഗ്രസിന്റെ ദയാനന്ദ് സ്പോട്ടെയോടാണ് പരാജയപ്പെട്ടത്.
ഇതോടെ ഗോവയിൽ തൂക്കു മന്ത്രിസഭ അധികാരത്തിലേറുമെന്നു വ്യക്തമായി. 10 സീറ്റുകൾ നേടിയ പ്രാദേശിക കക്ഷികളും സ്വതന്ത്രരും സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസുമായി സഖ്യത്തിനു താൽപര്യം പ്രകടിപ്പിച്ച ഗോവ ഫോർവേഡ് പാർട്ടി മൂന്നും എൻസിപി ഒരു സീറ്റും നേടിയിട്ടുണ്ട്.
ഈ പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിൽ ഒരുവിഭാഗം എതിർത്തതാണ് തടസമായത്. പുതിയ സാഹചര്യത്തിലും ഇവർ കോൺഗ്രസിനെ പിന്തുണച്ചാൽ ബിജെപിക്കു ഭരണം നഷ്ടമാകും.
അതേസമയം, ബിജെപിയുമായി പിരിഞ്ഞ എംജിപി മൂന്നു സീറ്റു നേടിയിട്ടുണ്ട്. ആർഎസ്എസ് നേതാവ് സുഭാഷ് വെലിങ്കാർ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു രൂപീകരിച്ച ഗോവ സുരക്ഷാ മഞ്ചും (ജിഎസ്എം) ശിവസേനയും എംജിപിക്കൊപ്പം ചേർന്നിരുന്നു. ഇവരുടെ നിലപാടും സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. ഒപ്പം, മറ്റു പ്രാദേശിക കക്ഷികളും സ്വതന്ത്രരും നേടിയ നാലു സീറ്റുകളും നിർണായകം.