റാഞ്ചി: ആധാറിന്റെ പേരിൽ വീണ്ടും റേഷൻ നിഷേധം. ആധാർ വിവരങ്ങൾ കൃത്യമല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച അറുപത്തേഴുകാരിക്ക് ഝാർഖണ്ഡിൽ മരണമടഞ്ഞു. കൈരേഖകൾ കൃത്യമായി തെളിയുന്നില്ല എന്നതിന്റെ പേരിൽ ഇത്വാരിയ ദേവിക്ക് അധികൃതർ റേഷൻ നിഷേധിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ ലഭിക്കാഞ്ഞത് മൂലം നിരന്തരം പട്ടിണിയിൽ കഴിഞ്ഞിരുന്ന ഇത്വാരിയ ദേവി ക്രിസ്മസ് ദിവസം മരണപ്പെടുകയായിരുന്നു.

ഝാർഖണ്ഡിലെ ഗാർഹുവ ജില്ലയിലെ സോനപൂർവ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഒക്ടോബർ മുതൽ ഇത്വാരിയക്ക് കടയുടമകൾ റേഷൻ നിഷേധിച്ചിരിക്കുകയാണ്. നവംബർ മുതൽ പെൻഷൻ കാശും കിട്ടാതായി. 25 കിലോ അരി മാസംതോറും ലഭിച്ചിരുന്നത് ഇല്ലാതായതോടുകൂടി കുടുംബം മുഴുപട്ടിണിയിലാവുകയായിരുന്നു. റേഷൻ ലഭിക്കാതെ മടങ്ങിയ ഇത്വാരിയ കടയുടമ പറഞ്ഞത് പ്രകാരം പിന്നീട് വന്നെങ്കിലും സ്റ്റോക്ക് തീർന്നുവെന്നായിരുന്നു മറുപടി.

ഗ്രാമത്തിലെ പലയാളുകൾക്കും കൃത്യമായി റേഷൻ ലഭിച്ചിരുന്നില്ല. ബയോമെട്രിക് സംവിധാനം വഴിയുള്ള റേഷൻ വിതരണം തങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയെന്ന് ജനങ്ങൾ പറയുന്നു