- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നദ്വി ഉസ്താദിന് യഹൂദ നദ്വി, പാണക്കാട് മുനവ്വറലി തങ്ങൾ പാണക്കാട്ടെ സലഫി തങ്ങൾ'; ഐക്യത്തിനു വന്ന സുന്നികളുടെ വിഴുപ്പലക്കൽ പരസ്യമാവുന്നു; ഐക്യശ്രമത്തിന് തുടക്കത്തിലെ കല്ലുകടി; ലീഗിന്റെ അപ്രമാദിത്വത്തിന് വിലങ്ങു തടിയാവുമെന്നതും ഐക്യശ്രമത്തെ പിറകോട്ട് വലിപ്പിച്ചു; വ്യാജ കേശത്തിൽ കുരുങ്ങി സമസ്ത ഐക്യം
കോഴിക്കോട്: കേരള മുസ്ലിംങ്ങളിൽ മഹാഭൂരിപക്ഷവും സമസ്ത സുന്നി ആശയക്കാരായിരുന്നു.സമസ്ത സുന്നി വിഭാഗം എ.പി യായും ഇ.കെ യായും മുറിഞ്ഞ് വീണപ്പോൾ മുസ്ലിം ജനത സങ്കട കണ്ണീരൊഴുക്കി. ലീഗ് ഒരു പക്ഷം ചേർന്ന് നിന്നതോടെ മറു പക്ഷത്ത് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി.ക്രമേണ ചന്ദ്രക്കല സുന്നിയെന്ന് ഇ.കെ.വിഭാഗത്തെയും അരിവാൾ സുന്നിയെന്ന നാമകരണം എ.പി.സുന്നികൾക്കും വീണു. ഇരുവരഞ്ഞി പുഴയിലൂടെ പിന്നെയും വള്ളം അണമുറിയാതെ ഒഴുകി. കാന്തപുരം വിഭാഗത്തിന്റെ മക്കയായ മർക്കസ് സമ്മേളന മഹാമഹം അത്യാഢംബരപൂർവ്വം ഒരോ വർഷവും കൊണ്ടാടി. സംഘപരിവാർ നേതാക്കൾക്ക് വരെ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ലീഗ് നേതാക്കൾ പലപ്പോഴും പരിധിക്ക് പുറത്തായി. ഇരു വിഭാഗത്തിന്റെയും വാശിയിൽ അടച്ചു പൂട്ടിയ പള്ളികളും മദ്രസകളും നിരവധിയാണ്. ജീവൻ പൊലിഞ്ഞവരും നിരവധിയുണ്ട്. അതിനിടയിലാണ് ആഴ്ചകൾക്ക് മുമ്പ് സമസ്ത ഐക്യ ശ്രമം എന്ന അജണ്ട വായുവിൽ ഉയർന്നത്.സമസ്തയുടെ ഗുണഗണങ്ങളുമായി നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ സജീവമായി. ഐക്യശ്രമത്തിന് പിന്തുണയുമായി സമസ്തയിലെ വലുതു
കോഴിക്കോട്: കേരള മുസ്ലിംങ്ങളിൽ മഹാഭൂരിപക്ഷവും സമസ്ത സുന്നി ആശയക്കാരായിരുന്നു.സമസ്ത സുന്നി വിഭാഗം എ.പി യായും ഇ.കെ യായും മുറിഞ്ഞ് വീണപ്പോൾ മുസ്ലിം ജനത സങ്കട കണ്ണീരൊഴുക്കി. ലീഗ് ഒരു പക്ഷം ചേർന്ന് നിന്നതോടെ മറു പക്ഷത്ത് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി.ക്രമേണ ചന്ദ്രക്കല സുന്നിയെന്ന് ഇ.കെ.വിഭാഗത്തെയും അരിവാൾ സുന്നിയെന്ന നാമകരണം എ.പി.സുന്നികൾക്കും വീണു. ഇരുവരഞ്ഞി പുഴയിലൂടെ പിന്നെയും വള്ളം അണമുറിയാതെ ഒഴുകി. കാന്തപുരം വിഭാഗത്തിന്റെ മക്കയായ മർക്കസ് സമ്മേളന മഹാമഹം അത്യാഢംബരപൂർവ്വം ഒരോ വർഷവും കൊണ്ടാടി. സംഘപരിവാർ നേതാക്കൾക്ക് വരെ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ലീഗ് നേതാക്കൾ പലപ്പോഴും പരിധിക്ക് പുറത്തായി. ഇരു വിഭാഗത്തിന്റെയും വാശിയിൽ അടച്ചു പൂട്ടിയ പള്ളികളും മദ്രസകളും നിരവധിയാണ്. ജീവൻ പൊലിഞ്ഞവരും നിരവധിയുണ്ട്. അതിനിടയിലാണ് ആഴ്ചകൾക്ക് മുമ്പ് സമസ്ത ഐക്യ ശ്രമം എന്ന അജണ്ട വായുവിൽ ഉയർന്നത്.സമസ്തയുടെ ഗുണഗണങ്ങളുമായി നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ സജീവമായി. ഐക്യശ്രമത്തിന് പിന്തുണയുമായി സമസ്തയിലെ വലുതും ചെറുതുമായ നേതാക്കൾ രംഗത്തിറങ്ങിയപ്പോൾ ഐക്യശ്രമത്തിന് ലീഗും ചന്ദ്രികയും തുരങ്കം വെക്കുന്നുവെന്ന പരാതിയും ചില കേന്ദ്രങ്ങളിൽ സജീമായി.
ബഹാവുദ്ദീൻ കൂരിയാട്, അമ്പലക്കടവ് ഫൈസി, ഒമർ ഫൈസി, പേരോട് അബ്ദുറഹിമാൻ സഖാഫി എന്നിവരുടെ നേത്യത്വത്തിലാണ് സുന്നി ഐക്യ ചർച്ച നടത്തിയത്. ആദ്യ ഘട്ടത്തിൽ ഇരു വിഭാഗവും യോജിക്കാവുന്ന മേഖലയിൽ പൂർണമായും യോജിക്കാമെന്നായിരുന്നു വ്യവസ്ഥ. അതോടൊപ്പം മഹല്ലുകളിൽ കേന്ദ്രീകരിച്ച് വല്ല തർക്കങ്ങളും ഉടലെടുത്താൽ അത് യുദ്ധസമാനമായ അന്തരീക്ഷത്തിൽ ഉടൻ പരിഹാരം കാണാനുമായിരുന്നു വ്യവസ്ഥ. അതിന് ഇരു വിഭാഗവും എന്ത് വിട്ടു വീഴ്ചകൾ നടത്താനും തീരുമാനമെടുത്തു. പ്രാദേശിക അടിസ്ഥാനത്തിൽ പരിഹരിക്കാൻ സാധിക്കാത്തത് ഉന്നത തലങ്ങളിൽ ചർച്ച ചെയ്യാനും ഉടനടി തീരുമാനം എടുക്കാനുമായിരുന്നു പദ്ധതി.
കല്ലുകടിയായി 'പ്രവാചകന്റെ തിരുകേശം'
ഫണ്ട് റൈസിംഗിൽ മിടുമിടുക്കരായ കാന്തപുരം സുന്നി വിഭാഗം രണ്ട് വർഷം മുമ്പ് പുറത്തിറക്കിയ ഫൈവ് ജി ടെക്നോളജിയായിരുന്നു തിരുകേശം.പ്രവാചകന്റെ തിരുകേശമായതിനാൽ അതിന് നല്ല മാർക്കറ്റ് ലഭിക്കുമെന്ന് ആരെക്കാളും നന്നായി കാന്തപുരം ഉസ്താദിന് അറിയാം.മുടി മുക്കിയ വെള്ളം കൊടുത്ത് വിൽപ്പന നടത്തിയാൽ തന്നെ കേരളത്തിന്റെ കടം വീട്ടാനാകുമെന്നാണ് സുന്നിയുടെ ബുദ്ധി കേന്ദ്രങ്ങൾ പണ്ടേ പഠിച്ചു വെച്ചതാണ്.
ഈ കാര്യങ്ങൾ നന്നായി അറിയാവുന്ന സമസ്ത ഇ.കെ.വിഭാഗം തിരുകേശത്തിനെതിരെ തുടക്കത്തിൽ തന്നെ ആഞ്ഞടിച്ചിരുന്നു. മുജാഹിദ് വിഭാഗങ്ങൾ പറയാത്ത തരത്തിൽ തിരുകേശത്തിലെ വിഷ ബീജങ്ങൾ സമൂഹത്തിന് മുമ്പിൽ അക്കമിട്ട് അടിവരയിടാൻ സമസ്ത ഇ.കെ.വിഭാഗം സുന്നികൾ ഒരോ ഘട്ടത്തിലും ശ്രമിച്ചിരുന്നു.പിണറായി വിജയന്റെ ബോഡി വെയ്സ്റ്റ് പ്രയോഗത്തിന് മുസ്ലിംങ്ങളിൽ നിന്ന് പോലും ലഭിച്ച പിന്തുണ ഇ.കെ.വിഭാഗം സുന്നികൾക്ക് ഏറെ ആഹ്ലാദം പകർന്നിരുന്നു.
മുടി വിവാദവും അതുമായി ബന്ധപ്പെട്ട് നിർമ്മിക്കുമെന്ന് പ്രചരിപ്പിച്ച ശെഹറെ മസ്ജിദും കാന്തപുരം വിഭാഗത്തിന് തിരിച്ചടി നൽകുന്നതാണ് വർത്തമാന കാല കേരളം സാക്ഷ്യം വഹിച്ചത്. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി രാഷ്ട്രീയ താപ്പാന്മാരെ വരെ വരച്ച വരയിൽ നിർത്തി ശീലിച്ച കാന്തപുരത്തിന് മുടി പ്രശ്നമുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ല. ഇപ്പോൾ സുന്നീ ഐക്യവും തട്ടിയും മുട്ടിയും തകർന്ന് പോകാൻ ഒരുങ്ങുന്നതും ഇതേ മുടി പ്രശ്നത്തിലെന്നതാണ് ഏറെ വിരോധാഭാസം.
ചർച്ചകൾക്കിടയിലെ ഫേസ് ബുക്ക് പോസ്റ്റും അതിനുള്ള മറുപടിയും
ചർച്ചക്ക് മുന്നിട്ടിറങ്ങിയപ്പോഴും പ്രധാന ചർച്ചയായി തുടങ്ങിയത് തിരുകേശം തന്നെയായിരുന്നു.എ.പി.വിഭാഗം മുടിയെ എത്രമേൽ മഹത്വം കൽപ്പിക്കുന്നതിന്റെ നേർ വിപരീതമായിരുന്നു ഇ.കെ.വിഭാഗത്തിന്റെ നിലപാട്.സമസ്ത മുശാവറ അംഗവും ഐക്യ ചർച്ചയിലെ മുതിർന്ന അംഗവും ഇ.കെ.വിഭാഗം സുന്നികളുടെ പ്രധാന കേന്ദ്രമായ ചെമ്മാട് ദാറുൽഹുദാ തലവനുമായ ഡോ:ബഹാവുദ്ദീൻ കൂരിയാട് മുടി വ്യാജമാമെന്ന് പ്രഖ്യാപിച്ച് എഴുതിയ എഫ്.ബി.പോസ്റ്റാണ് ഇപ്പോൾ ചുടുള്ള ചർച്ചയായത്.
തിരുകേശത്തിന്റെ ആധികാരികത പഠിക്കാനും അത് വ്യാജമാണെന്നുമുള്ളതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനും നെതർലാന്റ്സിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ റോബർട്ട് വാൻലാൻസ് കോർട്ട് കൂരിയാടിനെ സമീപിച്ച കാര്യം പറഞ്ഞാണ് എഫ്.ബി.പോസ്റ്റ് ആരംഭിക്കുന്നത്.പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് സൂക്ഷിച്ചിരിക്കുന്നുവെന്നതിനെ കുറിച്ച് പഠിക്കാൻ ഏറെ താൽപര്യമുള്ള വ്യക്തിയെന്ന നിലക്കാണ് അദ്ദേഹം കൂരിയാടിനെ സമീപിക്കുന്നത്.ചെച്നിയ,യെരുശലേം തുടങ്ങി നിരവധി രാജ്യങ്ങളിൽ പഠന ഗവേഷണങ്ങളുടെ ഭാഗമായി അദേഹം സഞ്ചരിച്ചിട്ടുണ്ട്.പ്രവാചകന്റെ കേശവും വസ്ത്രങ്ങളും മോതിരവും തുകൽ ഉൽപ്പന്നങ്ങളും തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയതായും അതിന്റെ ഭാഗമായാണ് കേരളത്തിലെത്തിയതെന്നും അദേഹം പറഞ്ഞു.
മുടിയെ കുറിച്ച് കാന്തപുരം ഉസ്താദിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ അദേഹം ശേഖരിച്ചിട്ടുണ്ട്. മുടി നൽകിയവരായ ജാലിയാവാലയെ കുറിച്ചും യു.എ.ഇ.യിലെ അഹമ്മദ് ഖസ്റജിയെ കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞതായി കൂരിയാട് കുറിക്കുന്നു. മുടിയുടെ കൈമാറ്റ ശൃംഖലയെ കുറിച്ച് ഒറ്റ ചോദ്യം മാത്രമേ കാന്തപുരത്തോട് ചോദിച്ചിട്ടുള്ളുവെന്നും ഇന്നും അതേ ചോദ്യമേ ഉന്നയിക്കാനുള്ളൂവെന്നും റോബർട്ടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് എഫ്.ബി.പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കൂരിയാടിന്റെ പോസ്റ്റ് ചന്ദ്രികയിൽ വാർത്തയായതോടെ എ.പി.സുന്നികൾ സടകുടഞ്ഞെഴുനേൽക്കുന്ന കാഴ്ചയാണ് കാണുന്നത്. മുഹമ്മദ് ഷാഫി ഇക്കാര്യത്തിൽ രൂക്ഷ വിമർശനുവായി രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രിക പത്രം ഇത് വാർത്തയാക്കിയത് ഗുരുതരമായ തെറ്റാണെന്നും ഐക്യ ചർച്ച തകർക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും പ്രഖ്യാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ സവിസ്തരം പ്രതിപാദിച്ചെഴുതിയ എഫ്.ബി.പോസ്റ്റിൽ അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഇത്തരമൊരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നു.
നേതാക്കൾക്ക് പുതിയ പേരുകൾ വീഴുന്നു
അരിവാൾ സുന്നിയെന്ന പേര് സംഘടനക്ക് ലഭിച്ചതിന് പിന്നാലെ നേതാക്കൾക്കുമെതിരെ ഇപ്പോൾ വിളിപ്പേരുകളുടെ കലവറ തന്നെ ഒരുക്കുകയാണ് ഇരുവിഭാഗവും.സുന്നി ഐക്യത്തിന്റെ പേരിൽ കാര്യങ്ങൾ വിശദീകരിച്ച നദ്വി ഉസ്താദിന് യഹൂദ നദ്വി എന്ന പേരാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.നേരത്തെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിന് പാണക്കാട് മുനവ്വറലി തങ്ങളെ പാണക്കാട്ടെ സലഫി തങ്ങൾ എന്ന വിളിപ്പേരും നൽകിയിരുന്നു.സുന്നി ഐക്യ ചർച്ചയുടെ പേരിൽ തുടങ്ങിയ യോജിപ്പ് ഇപ്പോൾ കീഴ്മേൽ മറിയുന്നുവെന്നാണ് അണിയറ വർത്തമാനം.
ലീഗിന്റെ അപ്രവാദിത്വത്തിന് വിലങ്ങു തടിയാവും സുന്നീ ഐക്യം എന്ന് കരുതുന്നവരും കൂട്ടത്തിലുണ്ട്.പാണക്കാട് കുടുംബത്തിന് മുസ്ലിം കേരളത്തിൽ നിന്നും ലഭിക്കുന്ന മഹത്വം ഐക്യത്തിലൂടെ തങ്ങൾക്കും ലഭിക്കുമെന്ന് കരുതുന്നവരും എ.പി.വിഭാഗത്തിലെ ചില തങ്ങൾമാരിലുണ്ട്. ലീഗിലെ വിരട്ടാൻ പറ്റിയ പണിയെന്ന നിലയിൽ സമസ്ത ഐക്യമെന്ന പേര് നിരന്തരം ഉരുവിടാനും ചില യുവതുർക്കികളായ ഇ.കെ.വിഭാഗം സുന്നീ നേതാക്കളും പിടിപ്പത് പണിയെടുക്കുന്നുണ്ട്.