- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെയ്ത്തിയിൽ വൻ നാശനഷ്ടം വരുത്തിയ മാത്യു കൊടുങ്കാറ്റ് അമേരിക്കൻ തീരത്ത് ആഞ്ഞടിച്ചു; ഫ്ലോറിഡയിൽ മാത്രം വൻ നാശനഷ്ടം വിതച്ച് ആഞ്ഞടിക്കുന്നു; കൊടുങ്കാറ്റിൽ ഇതുവരെ കൊല്ലപ്പെട്ടത് 800ലേറെ പേർ
വാഷിങ്ടൺ: ഹെയ്തിയിൽ വൻ നാശം വിതച്ച മാത്യു കൊടുങ്കാറ്റ് യുഎസ് തീരത്തെത്തി. കൊടുങ്കാറ്റിൽപ്പെട്ട് ഇതുവരെ 800ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ വലിയൊരു ശതമാനവും ഹെയ്തിയിലാണ്. അമേരിക്കയിലെ ഫ്‌ളോറിഡാ തീരത്ത് ആഞ്ഞടിച്ചു. ഇവിടെ ഒരു സ്ത്രീ മരിച്ചു. ഹെയ്ത്തിയിൽ വൻനാശനഷ്ടമാണ് കൊടുങ്കാറ്റ് വരുത്തിവച്ചത്. ഹെയ്തിക്കുപുറമേ ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡ എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതബന്ധം പാടേ തകരാറിലായി. മണിക്കൂറിൽ 120 മൈൽ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനൽകി. തീരത്തിനുസമാന്തരമായാണ് കാറ്റിന്റെ ഗതി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ഫ്‌ളോറിഡ, ജോർജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്.പ്രദേശത്തുന
വാഷിങ്ടൺ: ഹെയ്തിയിൽ വൻ നാശം വിതച്ച മാത്യു കൊടുങ്കാറ്റ് യുഎസ് തീരത്തെത്തി. കൊടുങ്കാറ്റിൽപ്പെട്ട് ഇതുവരെ 800ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ വലിയൊരു ശതമാനവും ഹെയ്തിയിലാണ്. അമേരിക്കയിലെ ഫ്‌ളോറിഡാ തീരത്ത് ആഞ്ഞടിച്ചു. ഇവിടെ ഒരു സ്ത്രീ മരിച്ചു. ഹെയ്ത്തിയിൽ വൻനാശനഷ്ടമാണ് കൊടുങ്കാറ്റ് വരുത്തിവച്ചത്.
ഹെയ്തിക്കുപുറമേ ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡ എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതബന്ധം പാടേ തകരാറിലായി. മണിക്കൂറിൽ 120 മൈൽ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനൽകി.
തീരത്തിനുസമാന്തരമായാണ് കാറ്റിന്റെ ഗതി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ഫ്‌ളോറിഡ, ജോർജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്.പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഫ്‌ളോറിഡയിൽ മുൻകരുതലെന്ന നിലയിൽ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാൻ നിർദ്ദേശംനൽകിയിട്ടുണ്ട്.
ജീവനാശത്തിനും വൻതോതിലുള്ള ദുരിതത്തിനും കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശം ദീർഘകാലത്തേക്ക് മനുഷ്യവാസ യോഗ്യമല്ലാതായേക്കുമെന്ന് യു.എസ്. കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറിൽ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരുന്നത്.
മാത്യു കൊടുങ്കാറ്റിനെ തുടർന്ന് യുഎസിൽ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയോടെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂർണമായും നിരോധിച്ചു.