- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി; മരിച്ചത് മാവേലിക്കരയിലെ ദമ്പതികളായ ഷീബയും സന്തോഷും; ആത്മഹത്യ കുടുംബ വഴക്കിനെത്തുടർന്ന്
മാവേലിക്കര: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലിൽ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടർന്ന് ഷീബ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി .ബഹളം കേട്ടെത്തിയ സമീപവാസികൾ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശൂപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.
സന്തോഷിന്റെ മദ്യപാനവും തുടർന്നുണ്ടായ വീട്ടുവഴക്കുമാണു മരണത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് ടൈൽ ജോലിക്കാരനാണ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകയായിരുന്നു. മക്കൾ: സങ്കീർത്ത്, സഞ്ജിത്ത്.
മറുനാടന് മലയാളി ബ്യൂറോ
Next Story