- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ തൂങ്ങിമരിച്ചു; ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് തളർന്നുവീണും മരിച്ചു; 17 വർഷം മുമ്പ് പ്രണയിച്ചു വിവാഹിതരായ ദമ്പതിമാർക്ക് ദാരുണാന്ത്യം
കയ്പമംഗലം: ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് തളർന്നുവീണു മരിച്ചു. കയ്‌പ്പമംഗലത്താണ് സംഭവം. പ്രണയ വിവാഹിതരായി ദമ്പതിമാരാണ് നിമിഷങ്ങളുടെ ഇടവേളയിൽ മരണപ്പെട്ടത്. പെരിഞ്ഞനത്തു കണ്ണടക്കട നടത്തുന്ന വെസ്റ്റ് സ്വദേശി തേപറമ്പിൽ മുഹമ്മദ് ഷെരീഫ് (49), ഭാര്യ രേണുകാദേവി (49) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ രേണുകാദേവിയെ ഷെരീഫും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും ആംബുലൻസിൽ വച്ചു മരിക്കുകയായിരുന്നു. ഇരുവരും 17 വർഷം മുമ്പാണു പ്രണയിച്ചു വിവാഹിതരായത്. ഒന്നര വർഷം മുമ്പു ഷെരീഫ് ഗൾഫിൽ പോയതിനു ശേഷം രേണുക തനിച്ചായിരുന്നു പെരിഞ്ഞനത്തെ കണ്ണടക്കട നടത്തിയിരുന്നത്. രണ്ടു മാസം മുമ്പാണു ഷെരീഫ് ഗൾഫിൽനിന്നു മടങ്ങിയെത്തിയത്. ഇവർക്കു മക്കളില്ല. രണ്ടു പേരുടെയും മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു സംസ്‌കാരം നടക്കും. മതിലകം പൊലീസ് മേൽനടപ
കയ്പമംഗലം: ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് തളർന്നുവീണു മരിച്ചു. കയ്‌പ്പമംഗലത്താണ് സംഭവം. പ്രണയ വിവാഹിതരായി ദമ്പതിമാരാണ് നിമിഷങ്ങളുടെ ഇടവേളയിൽ മരണപ്പെട്ടത്.
പെരിഞ്ഞനത്തു കണ്ണടക്കട നടത്തുന്ന വെസ്റ്റ് സ്വദേശി തേപറമ്പിൽ മുഹമ്മദ് ഷെരീഫ് (49), ഭാര്യ രേണുകാദേവി (49) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ രേണുകാദേവിയെ ഷെരീഫും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും ആംബുലൻസിൽ വച്ചു മരിക്കുകയായിരുന്നു.
ഇരുവരും 17 വർഷം മുമ്പാണു പ്രണയിച്ചു വിവാഹിതരായത്. ഒന്നര വർഷം മുമ്പു ഷെരീഫ് ഗൾഫിൽ പോയതിനു ശേഷം രേണുക തനിച്ചായിരുന്നു പെരിഞ്ഞനത്തെ കണ്ണടക്കട നടത്തിയിരുന്നത്. രണ്ടു മാസം മുമ്പാണു ഷെരീഫ് ഗൾഫിൽനിന്നു മടങ്ങിയെത്തിയത്. ഇവർക്കു മക്കളില്ല. രണ്ടു പേരുടെയും മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു സംസ്‌കാരം നടക്കും. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു.