- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൺപൂരിലെ മജിസ്ട്രേറ്റ് കൊല്ലപ്പെട്ടത് ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ദാരുണമായി കഴുഞ്ഞു ഞെരിച്ച് കൊന്നതിന് പിടിയിലായത് അഭിഭാഷകനായ ഭർത്താവ്
കാൺപൂർ: കാൺപൂർ ജില്ല ജഡ്ജി പ്രതിഭ ഗൗതമിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംശയാലുവായ ഭർത്താവാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അഭിഭാഷകനായ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒൻപതു മാസം ആയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് അനുസരിച്ചു മരണത്തിനു മുൻപ് ശാരീരികപീഡനം നടന്നതായി സൂചിപ്പിക്കുന്നു , ശരീരത്തിന്റെ പല ഭാഗത്തായി ഒന്നിലേറെ മുറിവുകൾ ഉണ്ട് ബ്ലേഡ്‌കൊണ്ടുള്ളതാണ് എന്നാണ് കരുതുന്നത്, മരണപെടുമ്പോൾ പ്രതിഭ 3 മാസം ഗർഭിണി ആയിരുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ തുടർന്നുള്ള സംശയത്തെ തുടർന്ന് പ്രതിഭയെ ഭർത്താവ് മനു അഭിഷേക് രാജൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാൺപൂരിലെ സർക്യൂട്ട് ഹൗസിങ് കോളനിയിലെ വീട്ടിൽ ഞായറാഴ്‌ച്ച രാവിലെയാണ് പ്രതിഭയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. പ്രതി
കാൺപൂർ: കാൺപൂർ ജില്ല ജഡ്ജി പ്രതിഭ ഗൗതമിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംശയാലുവായ ഭർത്താവാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അഭിഭാഷകനായ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒൻപതു മാസം ആയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് അനുസരിച്ചു മരണത്തിനു മുൻപ് ശാരീരികപീഡനം നടന്നതായി സൂചിപ്പിക്കുന്നു , ശരീരത്തിന്റെ പല ഭാഗത്തായി ഒന്നിലേറെ മുറിവുകൾ ഉണ്ട് ബ്ലേഡ്‌കൊണ്ടുള്ളതാണ് എന്നാണ് കരുതുന്നത്, മരണപെടുമ്പോൾ പ്രതിഭ 3 മാസം ഗർഭിണി ആയിരുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ തുടർന്നുള്ള സംശയത്തെ തുടർന്ന് പ്രതിഭയെ ഭർത്താവ് മനു അഭിഷേക് രാജൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കാൺപൂരിലെ സർക്യൂട്ട് ഹൗസിങ് കോളനിയിലെ വീട്ടിൽ ഞായറാഴ്‌ച്ച രാവിലെയാണ് പ്രതിഭയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. പ്രതിഭയുടെ മാതാപിതാക്കളാണ് മരണത്തിലെ ദുരൂഹത ആദ്യം ചൂണ്ടിക്കാട്ടിയത്.
പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമാകുകയും ചെയ്ത്ത്. ഭർത്താവ് കഴുത്തു ഞെരിച്ചാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഉറായ് സ്വദേശിനിയാണ് പ്രതിഭ. ഡൽഹിക്കാരനാണ് ഭർത്താവാ മനു അഭിഷേക്. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതിഭ ഭർത്താവിനെ കാണാൻ ഡൽഹിയിലെത്തിയിരുന്നു. അവിടെ വച്ചു ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.