ബാംഗ്ലൂർ: ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. സെൽഫി വീഡിയോ ഓൺ ചെയ്തു വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. രോഗിയായ അമ്മക്കൊപ്പം നിൽക്കാൻ തയ്യാറാകാതെ ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കണമെന്ന് യുവാവിനെ നിർബന്ധിച്ചിരുന്നു. എന്നാൽ അതിന് യുവാവ് അമ്മയെ ഉപേക്ഷിച്ച് മറ്റൊരിടത്ത് ജീവിക്കാൻ തയ്യാറായില്ല. ഇതിൽ കുപിതയായ ഭാര്യ ഭർത്താവിനെതിരെ ഗാർഹികപീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. സെൽഫി വീഡിയോ ഓൺ ചെയ്ത ശേഷം യുവാവ് മരിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് ഉപദ്രവിച്ചു എന്നു യുവാവ് വീഡിയോയിൽ ആരോപിച്ചിരുന്നു. രോഗിയായ അമ്മയെ ചികിത്സിക്കാനായി അമ്മയ്ക്കൊപ്പമായിരുന്നു യുവാവ് നിന്നിരുന്നത്. എന്നാൽ അവിടുന്ന് മാറണമെന്ന് ഭാര്യ ഇയാളെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇതിനേ ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്നു ഭാര്യ ഒരു വയസുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു പോയി.

ഭാര്യയ്ക്ക് പുറമേ ഭാര്യയുടെ വീട്ടുകാരും യുവാവിനോടു മറ്റൊരു വീട് എടുത്തു താമസിക്കാൻ നിർബന്ധിക്കാറുണ്ടായിരുന്നു. എന്നാൽ യുവാവ് ഇതിനു തയാറായില്ല. ഇതോടെ ഭാര്യ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകുകയായിരുന്നു.

ഇതേ തുടർന്നു പൊലീസ് ഇയാളെ കസ്റ്റഡയിൽ എടുത്തു ക്രൂരമായി മർദ്ദിക്കുകയും മറ്റൊരു വീടെടുത്തു താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഇയാൾ വീഡിയോയിൽ പറഞ്ഞു. തന്റെ മകനു താനില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും കുട്ടിയെ ഭാര്യ വീട്ടുകാർ ബലമായി കൈവശം വച്ചിരിക്കുകയാണ് എന്നും ഇയാൾ വീഡിയോയിൽ പറയുന്നു.