- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; തടസ്സം നിന്ന ഭാര്യാസഹോദരിയുടെ കൈപ്പത്തി വെട്ടി മാറ്റി; സംഭവം കൊട്ടാരക്കരയിൽ; കടുംകൈക്ക് പിന്നിൽ കുടുംബവഴക്കെന്ന് സൂചന
കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജൻ(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. തടസ്സം നിന്ന ഭാര്യാസഹോദരിയുടെ കൈപ്പത്തിയും ഇയാൾ വെട്ടിമാറ്റി.
പുല്ലാമല കല്ലുവിള താഴത്തിൽ രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ (64) സമീപത്ത് കുടുംബവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജൻ ആക്രമിച്ചു. ഇവരുടെ കൈപ്പത്തി ഇയാൾ വെട്ടിമാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി.
രമാവതിയുടെയും രതിയുടെയും അമ്മ ഏതാനും ദിവസങ്ങൾക്കുമുൻപാണ് മരിച്ചത്. ഇതിന്റെ ചടങ്ങുകൾക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. രാജനും രമാവതിയും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് വീട്ടിൽ കയറരുതെന്ന് രാജനെ വിലക്കിയതുമാണ്.
ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബർ തോട്ടത്തിലൂടെ പോകുമ്പോൾ ഇയാൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ