- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും ഭർതൃമാതാവും ചേർന്നു മകളെ പീഡിപ്പിച്ചിരുന്നു; കാറപടകത്തിൽ അസ്വാഭാവികതയെന്ന് ആക്ഷേപം; സാഹസിക യാത്രിക സന ഇക്ബാലിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ചു അമ്മ രംഗത്ത്; അപകട മരണമെന്ന വാദത്തിൽ ഉറച്ച് പൊലീസും
ഹൈദരാബാദ്: റോഡപകടത്തിൽ മരിച്ച സാഹസിക യാത്രിക സന ഇക്‌ബാലിന്റേതു കൊലപാതകമെന്ന് ആരോപിച്ചു അമ്മ രംഗത്ത്. ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ പ്രചാരണവുമായി ഇന്ത്യയാകെ ബൈക്കിൽ ഒറ്റയ്ക്കു സഞ്ചരിച്ചു ശ്രദ്ധേ നേടിയ സന (22) ഭർത്താവ് അബ്ദുൽ നദീമുമൊത്തു ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാറപടകമാണ് ഉണ്ടായത്. കാറോടിച്ച നദീമിനു പരുക്കേറ്റിരുന്നു. സനയുടെ ഭർത്താവ് ആസൂത്രണം ചെയ്തതാണ് അപകടമെന്നാണു സനയുടെ മാതാവ് പൊലീസിൽ നൽകിയ പരാതി. എന്നാൽ അപകടം തന്നെയെന്ന നിലപാടിലാണു പൊലീസ്. ആത്മഹത്യയ്ക്കും വിഷാദ രോഗത്തിനുമെതിരെ ബോധവൽക്കരണവുമായി ഒറ്റയ്ക്ക് ഇന്ത്യയൊട്ടാകെ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണു സന. ഭർത്താവിനൊപ്പം യാത്ര ചെയ്യവെയാണ് അപകടം. പരുക്കേറ്റ ഭർത്താവ് അബ്ദുൽ നദീം ചികിൽസയിലാണ്. രണ്ടു വയസ്സുള്ള അലി മകനാണ്. ഭർത്താവും ഭർതൃമാതാവും ചേർന്നു സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. നദീമും അമ്മയും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന
ഹൈദരാബാദ്: റോഡപകടത്തിൽ മരിച്ച സാഹസിക യാത്രിക സന ഇക്‌ബാലിന്റേതു കൊലപാതകമെന്ന് ആരോപിച്ചു അമ്മ രംഗത്ത്. ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ പ്രചാരണവുമായി ഇന്ത്യയാകെ ബൈക്കിൽ ഒറ്റയ്ക്കു സഞ്ചരിച്ചു ശ്രദ്ധേ നേടിയ സന (22) ഭർത്താവ് അബ്ദുൽ നദീമുമൊത്തു ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാറപടകമാണ് ഉണ്ടായത്.
കാറോടിച്ച നദീമിനു പരുക്കേറ്റിരുന്നു. സനയുടെ ഭർത്താവ് ആസൂത്രണം ചെയ്തതാണ് അപകടമെന്നാണു സനയുടെ മാതാവ് പൊലീസിൽ നൽകിയ പരാതി. എന്നാൽ അപകടം തന്നെയെന്ന നിലപാടിലാണു പൊലീസ്. ആത്മഹത്യയ്ക്കും വിഷാദ രോഗത്തിനുമെതിരെ ബോധവൽക്കരണവുമായി ഒറ്റയ്ക്ക് ഇന്ത്യയൊട്ടാകെ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണു സന. ഭർത്താവിനൊപ്പം യാത്ര ചെയ്യവെയാണ് അപകടം. പരുക്കേറ്റ ഭർത്താവ് അബ്ദുൽ നദീം ചികിൽസയിലാണ്. രണ്ടു വയസ്സുള്ള അലി മകനാണ്.
ഭർത്താവും ഭർതൃമാതാവും ചേർന്നു സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. നദീമും അമ്മയും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന്ദേശത്തിൽ പറയുന്നു. ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യവെ ചൊവ്വ പുലർച്ചെ 3.30നാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽവച്ച് അപകടമുണ്ടായത്.
കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നദീമാണു കാർ ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ സനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാദത്തിനും ആത്മഹത്യക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയൽ എൻഫീൽഡ് ബുള്ളറ്റിൽ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 38,000 കിലോമീറ്റർ സഞ്ചരിച്ച് സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു.
വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും എതിരെ ബോധവത്കരണ പരിപാടികളുമായി രാജ്യത്തുടനീളം തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന കുറച്ച് വർഷം മുമ്പ് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ബുള്ളറ്റ് എതിരെ വരുന്ന ട്രക്കിന് ഇടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുള്ള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു