- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്തുവച്ച് ഉച്ചമയക്കത്തിലായിരുന്ന സുന്ദരിയായ ഭാര്യയെ വിളിച്ചുണർത്തുക പോലും ചെയ്തില്ല; മദ്യാസക്തനായ സണ്ണി ഒറ്റവെട്ടിനു കഴുത്തറുത്തു; സ്വന്തം കവിതകൾ പുസ്തകമാക്കി സ്വയം വിറ്റുനടന്ന സണ്ണി ഭാര്യയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനാഗ്രഹിച്ചിരുന്നു
കണ്ണൂർ: വീണ്ടും വിവാഹം കഴിക്കാനുള്ള അഭിനിവേശവും നിരന്തര മദ്യപാനവുമാണ് സുന്ദരിയായ ഭാര്യയെ കൊലപ്പെടുത്താൻ പയ്യാവൂർ ചാമക്കാലിലെ പുത്തൻ പുരക്കൽ സണ്ണിയെ പ്രേരിപ്പിച്ചത്. കഴുത്തറുത്തുകൊല ചെയ്യപ്പെട്ട നിലയിലാണു ചെമ്പൻതൊട്ടി കദളിക്കാട്ടെ റീനയെ മൂന്നു ദിവസം മുമ്പു കണ്ടെത്തിയത്. അവരെ ഒഴിവാക്കാൻ സണ്ണി കുറേക്കാലമായി ശ്രമം തുടങ്ങിയിട്ട്. സുന്ദരിയായ ഭാര്യ റീനയെ മദ്യപാനിയായ സണ്ണിക്ക് എന്നും സംശയമായിരുന്നു. ഇവരുടെ മകൾ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയായ നീതു തന്നെ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. തനിക്ക് വേറെ വിവാഹം കഴിക്കേണ്ടതുണ്ടെന്നും അതിനാൽ നീ ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ് അമ്മയെ നിരന്തരമായി അച്ഛൻ മർദ്ദിക്കാറുണ്ടെന്ന് നീതു പറയുന്നു. കവിതയും മറ്റും എഴുതി സ്വന്തമായി അച്ചടിച്ച് പുസ്തകമാക്കി സ്ഥാപനങ്ങളിലും വീടുകളിലും വിറ്റു നടക്കുകയായിരുന്നു സണ്ണി. ആദ്യ വില്പന നടന്നു കഴിഞ്ഞാൽ തന്നെ അയാൾ മദ്യത്തിനായി ചെലവിടും. തുടർന്നുള്ള പുസ്തകം വിറ്റാലും ഇത് തന്നെ ആവർത്തിക്കും. ഒടുവിൽ ലക്കു കെട്ടാണ് വീട്ടിൽ ചെല്ലാ
കണ്ണൂർ: വീണ്ടും വിവാഹം കഴിക്കാനുള്ള അഭിനിവേശവും നിരന്തര മദ്യപാനവുമാണ് സുന്ദരിയായ ഭാര്യയെ കൊലപ്പെടുത്താൻ പയ്യാവൂർ ചാമക്കാലിലെ പുത്തൻ പുരക്കൽ സണ്ണിയെ പ്രേരിപ്പിച്ചത്. കഴുത്തറുത്തുകൊല ചെയ്യപ്പെട്ട നിലയിലാണു ചെമ്പൻതൊട്ടി കദളിക്കാട്ടെ റീനയെ മൂന്നു ദിവസം മുമ്പു കണ്ടെത്തിയത്. അവരെ ഒഴിവാക്കാൻ സണ്ണി കുറേക്കാലമായി ശ്രമം തുടങ്ങിയിട്ട്. സുന്ദരിയായ ഭാര്യ റീനയെ മദ്യപാനിയായ സണ്ണിക്ക് എന്നും സംശയമായിരുന്നു. ഇവരുടെ മകൾ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയായ നീതു തന്നെ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. തനിക്ക് വേറെ വിവാഹം കഴിക്കേണ്ടതുണ്ടെന്നും അതിനാൽ നീ ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ് അമ്മയെ നിരന്തരമായി അച്ഛൻ മർദ്ദിക്കാറുണ്ടെന്ന് നീതു പറയുന്നു.
കവിതയും മറ്റും എഴുതി സ്വന്തമായി അച്ചടിച്ച് പുസ്തകമാക്കി സ്ഥാപനങ്ങളിലും വീടുകളിലും വിറ്റു നടക്കുകയായിരുന്നു സണ്ണി. ആദ്യ വില്പന നടന്നു കഴിഞ്ഞാൽ തന്നെ അയാൾ മദ്യത്തിനായി ചെലവിടും. തുടർന്നുള്ള പുസ്തകം വിറ്റാലും ഇത് തന്നെ ആവർത്തിക്കും. ഒടുവിൽ ലക്കു കെട്ടാണ് വീട്ടിൽ ചെല്ലാറ്. പിന്നെ തെറിവിളിയാകും. ഭാര്യക്കു നേരെയുള്ള സംശയത്തിൽ പലതും വിളിച്ചു പറയും. ഇതാണ് സണ്ണിയുടെ പതിവ്. കുടുംബം പട്ടിണിയിലാവാതിരിക്കാൻ പലതരം ജോലി ചെയ്ത് വീട്ടിലെത്തുമ്പോൾ റീനക്ക് തെറിവിളിയും മർദ്ദനവുമാണ് ഭർത്താവായ സണ്ണിയിൽനിന്നും ലഭിക്കുന്നത്. ഇത്തരം സാഹചര്യത്തിലും കുടുംബത്തിലെ ദുരിത ജീവിതം മറ്റുള്ളവരെ അറിയിക്കാതെ കഴിയുകയായിരുന്നു റീന. അതിനാൽ റീനയെക്കുറിച്ച് അയൽക്കാർക്കെല്ലാം നല്ല അഭിപ്രായമായിരുന്നു.
ഭർത്താവിനെക്കൊണ്ട് ദോഷം മാത്രം അനുഭവിക്കുന്ന കുടുംബത്തെ അല്ലലില്ലാതെ മുന്നോട്ടു നയിക്കുന്ന റീന മറ്റുള്ളവർക്ക് മാതൃകയായാണ് സമൂഹം കണ്ടിരുന്നത്. അങ്ങനെയുള്ള റീനയുടെ അകാലമരണം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരിക്കയാണ്. മക്കൾക്കും ഭർത്താവിനുമുള്ള ആഹാരം പാകം ചെയ്തു വച്ചശേഷം ഉച്ചമയക്കത്തിലായിരുന്നു റീന. പുസ്തകം വിറ്റു ലഭിച്ച പണത്തിനു മൂക്കറ്റം മദ്യപിച്ചെത്തിയ സണ്ണി വിളിച്ചുണർത്തുക പോലും ചെയ്യാതെ വെട്ടു കത്തികൊണ്ട് റീനയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ ദാരുണകൊലപാതകം സമീപവാസികളൊന്നും അപ്പോൾ അറിഞ്ഞിരുന്നില്ല. ഒന്നുറക്കെ കരയാൻ പോലും റീനക്കായിരുന്നില്ല.
മദ്യലഹരിയിൽ ചെയ്ത പാതകത്തെ തുടർന്നുള്ള ഞെട്ടലിൽ സണ്ണി സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കുള്ള ശ്രമം നടത്തുകയും ചെയ്തു. ശ്രീകണ്ഠാപുരത്ത് കമ്പ്യൂട്ടർ പഠനം കഴിഞ്ഞ് തിരിച്ചെത്തി മകൾ നീതുവാണ് അമ്മ റീന ശിരസ്സറ്റ് കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടത്. അതോടെയാണ് അയൽവാസികളെല്ലാം ദാരുണ കൊലപാതകവിവരമറിഞ്ഞത്. കയ്യിൽ നിന്നും രക്തം വാർന്ന് അവശനായ സണ്ണിയെ ഉടൻ ആശുപത്രിയിലാക്കുകയും ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആസുപത്രിയിൽ കൊണ്ടു പോവുകയും ചെയ്തു.
രക്ത നഷ്ടം ഏറെ ഉണ്ടായെങ്കിലും അയാൾ അപകടനില തരണം ചെയ്തിരിക്കയാണ്. ഏക മകൻ മിഥുൻ ചന്ദനക്കാംപാറ ചെറുപുഷ്പം സ്‌ക്കൂളിലെ +2 വിദ്യാർത്ഥിയാണ്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം റീനയുടെ മൃതദേഹം വൻ പൗരാവലിയുടെ സാന്നിധ്യത്തിൽ ചെമ്പൻതൊട്ടിയിലെത്തിക്കുകയും സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കുകയും ചെയ്തു.