- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനിയായ ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് ഏറ്റുമാനൂർ സ്വദേശിനി മേരി; ഭർത്താവ് അറസ്റ്റിൽ; കുടുംബ വഴക്കാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ്
ഏറ്റുമാനൂർ: മദ്യപാനിയായ ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം.തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്. കുടുംബ വഴക്കാണ് കൊല്ക്ക് വഴിവച്ചതെന്ന് പൊലീസ് പറയുന്നു. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30നാണു സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുകൂടി. ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്‌ത്തി. തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിൽ അടിച്ചെന്നും പൊലീസ് പറഞ്ഞു. ഭാര്യയുടെ മരണം ഉറപ്പിച്ചശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു. ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.
ഇവർ അറിയിച്ചതിനെ തുടർന്ന് സിഐ ടി.ആർ.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ടോമി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി.
നിർമ്മാണത്തൊഴിലാളിയാണ് ടോമി. ഇന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. ഇവർക്കു മക്കളില്ല.
മറുനാടന് ഡെസ്ക്