- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം നഗരമധ്യത്തിൽ വീട്ടമ്മ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തിയത് ഭർത്താവ് മൂന്നാമതും വിവാഹം കഴിച്ചതറിഞ്ഞ്; വിവാഹവും പിരിയലും പ്രകാശിന്റെ പതിവു പരിപാടി; ഗുരുതര പൊള്ളലേറ്റ സൗമിനി അപകട നില തരണം ചെയ്തില്ല
ആലപ്പുഴ : ഭർത്താവിനു മൂന്നാം തവണയും പെണ്ണു കെട്ടാൻ മോഹം. ഭാര്യയെ ഒഴിവാക്കാൻ നിരന്തരം വഴക്കടിച്ചു. ആദ്യഭാര്യയിൽ പ്രയോഗിച്ചു വിജയിച്ച വഴക്കിടൽ തന്ത്രം രണ്ടാം ഭാര്യയിലും പ്രയോഗിച്ചു. പക്ഷേ ചീറ്റിപ്പോയി. ഭർത്താവ് മൂന്നാമതും വിവാഹിതനായെന്നു രഹസ്യവിവരം ലഭിച്ചതോടെ രണ്ടാം ഭാര്യ മനംനൊന്ത് തീകൊളുത്തി. പട്ടാപ്പകൽ നടുറോഡിൽ യുവതി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിന്റെ പെണ്ണുകെട്ടുമോഹമെന്നാണു സൂചന. എരുവ പനയംചേരിൽ പ്രകാശിന്റെ ഭാര്യ സൗമിനി (26)ആണ് ഇന്നലെ കായംകുളം പട്ടണത്തിൽ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പാർക്കു ജംഗ്ഷനു സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തൊട്ടരുകിലൂടെ പരിചയക്കാരും നാട്ടുകാരും നടന്നുപോകുമ്പോൾ സൗമിനിയെന്ന ഇരുപത്തിയാറുകാരി യാതൊരു ചാഞ്ചല്യവും കാട്ടാതെ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. രണ്ടും കല്പിച്ചയായിരുന്നു ഇന്നലെ അവൾ വീട്ടിൽനിന്നും ജോലിക്കെന്നു പറഞ്ഞ് ഭർത്താവ് പ്രകാശിനൊപ്പം ഇറങ്ങിയത്.
ആലപ്പുഴ : ഭർത്താവിനു മൂന്നാം തവണയും പെണ്ണു കെട്ടാൻ മോഹം. ഭാര്യയെ ഒഴിവാക്കാൻ നിരന്തരം വഴക്കടിച്ചു. ആദ്യഭാര്യയിൽ പ്രയോഗിച്ചു വിജയിച്ച വഴക്കിടൽ തന്ത്രം രണ്ടാം ഭാര്യയിലും പ്രയോഗിച്ചു. പക്ഷേ ചീറ്റിപ്പോയി. ഭർത്താവ് മൂന്നാമതും വിവാഹിതനായെന്നു രഹസ്യവിവരം ലഭിച്ചതോടെ രണ്ടാം ഭാര്യ മനംനൊന്ത് തീകൊളുത്തി. പട്ടാപ്പകൽ നടുറോഡിൽ യുവതി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിന്റെ പെണ്ണുകെട്ടുമോഹമെന്നാണു സൂചന.
എരുവ പനയംചേരിൽ പ്രകാശിന്റെ ഭാര്യ സൗമിനി (26)ആണ് ഇന്നലെ കായംകുളം പട്ടണത്തിൽ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പാർക്കു ജംഗ്ഷനു സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തൊട്ടരുകിലൂടെ പരിചയക്കാരും നാട്ടുകാരും നടന്നുപോകുമ്പോൾ സൗമിനിയെന്ന ഇരുപത്തിയാറുകാരി യാതൊരു ചാഞ്ചല്യവും കാട്ടാതെ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു.
രണ്ടും കല്പിച്ചയായിരുന്നു ഇന്നലെ അവൾ വീട്ടിൽനിന്നും ജോലിക്കെന്നു പറഞ്ഞ് ഭർത്താവ് പ്രകാശിനൊപ്പം ഇറങ്ങിയത്. വീട്ടിൽനിന്നുതന്നെ വഴക്കടിച്ചുവന്ന ഭാര്യാഭർത്താക്കന്മാർ പട്ടണത്തിലെത്തിയപ്പോൾ ജോലിസ്ഥലങ്ങളിലേക്ക് പിരിഞ്ഞു. എന്നാൽ സൗമിനി ജോലിസ്ഥലത്തേക്കു പോകാതെ തൊട്ടടുത്ത പെട്രോൾ പമ്പിലേക്കാണു പോയത്. പമ്പിൽനിന്നും പെട്രോൾ വാങ്ങിയശേഷം പാർക്ക് ജംഗഷനിലെത്തിയ സൗമിനി ആദ്യം തന്റെ ഹാൻഡ് ബാഗ് കത്തിച്ചു. പിന്നീടാണ് നടുറോഡിലേക്ക് നീങ്ങി തലയിലൂടെ പെട്രോൾ ശരിരമാസകലം ഒഴിച്ചത്.
പാലക്കാട്ടെ ഒറ്റപ്പാലം സ്വദേശിയായ സൗമിനിയെ പ്രകാശൻ വിവാഹം ചെയ്തിട്ട് രണ്ടുവർഷം ആയിട്ടില്ല. ആദ്യവിവാഹത്തിൽ ഒരു കുട്ടിയുള്ള പ്രകാശന്റെ രണ്ടാംഭാര്യയാണ് സൗമിനി. പ്രേമവും വിവാഹവും ഹോബിയാക്കി മാറ്റിയ പ്രകാശന് സൗമിനിയിൽ കമ്പം തീർന്നപ്പോൾ മറ്റൊരു വിവാഹം ചെയ്യാൻ മോഹം ഉദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ആദ്യഭാര്യയിലെ കുട്ടി സൗമിനിക്കൊപ്പമാണുള്ളത്. വീണ്ടും പെണ്ണുകെട്ടാനുള്ള മോഹമാണ് ആദ്യ ഭാര്യയെയും ഉപേക്ഷിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ആദ്യഭാര്യ ഇയാളെയും കുട്ടിയെയും ഉപേക്ഷിച്ചു പോകുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിയായ സൗമിനിയെയും ഇയാൾ പ്രണയം നടിച്ച് കൊണ്ടുവന്നതാണെന്നു നാട്ടുകാർ പറയുന്നു. പ്രകാശിന്റെ വഴിവിട്ട പ്രവൃത്തികൾക്ക് തടസം നിന്ന സൗമിനിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു ഇയാളുടെ ഉദ്ദേശ്യം. കൊലപാതകത്തിന് ശ്രമിച്ചാൽ പിടിക്കപ്പെടുമെന്ന് കണ്ടാണ് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നത്. അകത്തുപോയാൽ പെണ്ണുകെട്ട് നടക്കില്ലെന്നറിയാവുന്ന പ്രകാശൻ തന്ത്രപരമായാണ് കാര്യങ്ങൾ നീക്കിയത്. കടുംകൈ ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്ന ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ട് നിരന്തരം വഴക്കടിക്കലായിരുന്നു പതിവ്.
ശരീരമാസകലം പെട്രോൾ ഒഴിച്ചശേഷം സ്വയം തീ കൊളുത്തിയ സൗമിനി ശരീരത്തിൽ തീ കത്തിക്കയറുമ്പോഴും തനിക്ക് ജീവിക്കേണ്ടെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാൾ മൂന്നാമതും വിവാഹിതനായെന്നറിഞ്ഞതോടെയാണ് യുവതി ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്തത്. സൗമിനി ആത്മഹത്യക്ക് ശ്രമിച്ചതോടെ ആദ്യഭാര്യയിലെ കുട്ടിയെ ബന്ധുക്കൾ ഏറ്റെടുത്തു. ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സൗമിനി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഭർത്താവ് പ്രകാശൻ പൊലീസ് കസ്റ്റഡിയിലാണ്. നിജസ്ഥിതി അറിയാൻ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.