- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ തലയിണ മുഖത്ത് അമർത്തി കൊല്ലാൻ ശ്രമിച്ചു; വിജയിക്കാതെ വന്നതോടെ കഴുത്തിൽ മൊബൈൽ ചാർജറിന്റെ വയർ മുറുക്കി മരണം ഉറപ്പിച്ചു; കിടപ്പിലായിരുന്ന ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത് ഇനിയും കഷ്ടപ്പെടാൻ വയ്യെന്ന് പറഞ്ഞ്
പത്തനാപുരം: ഒരു വർഷത്തിലേറെയായി രോഗുബാധിതനായി കിടപ്പിലായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത് ഇനിയും കഷ്ടപ്പെടാൻ വയ്യെന്ന് പറഞ്ഞ്്. തലവൂർ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്തയാണ് (49) പിടിയിലായത്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും മക്കൾ പൊലീസിൽ അറിയിച്ചതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരൻ ആചാരിയെ വീട്ടിൽ മരിച്ചനിലയിൽ കാണുന്നത്. മകൾ സുനിതയ്ക്കും മരുമകൻ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരൻ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടിൽ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി ശവസംസ്‌കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ പൊലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹ പരിശോധനയിൽ കഴുത്തിൽ വൈദ്യുത വയർ മുറുക്കി കൊലപ്പെടുത
പത്തനാപുരം: ഒരു വർഷത്തിലേറെയായി രോഗുബാധിതനായി കിടപ്പിലായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത് ഇനിയും കഷ്ടപ്പെടാൻ വയ്യെന്ന് പറഞ്ഞ്്. തലവൂർ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്തയാണ് (49) പിടിയിലായത്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും മക്കൾ പൊലീസിൽ അറിയിച്ചതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരൻ ആചാരിയെ വീട്ടിൽ മരിച്ചനിലയിൽ കാണുന്നത്. മകൾ സുനിതയ്ക്കും മരുമകൻ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരൻ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടിൽ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്വാഭാവിക മരണമെന്ന് കരുതി ശവസംസ്‌കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ പൊലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹ പരിശോധനയിൽ കഴുത്തിൽ വൈദ്യുത വയർ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വസന്തയെ ചോദ്യംചെയ്തതോടെ മരണത്തിന്റെ ചുരുളഴിയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുന്ദരൻ ആചാരി ഒരുവർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയിൽ കാലിന് ഒടിവുപറ്റി കിടപ്പിലായി. പ്രാഥമിക കൃത്യങ്ങൾ കിടക്കയിൽ നിർവഹിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. ഈ സമയം സുന്ദരനെ പരിചരിച്ചിരുന്നത് ഭാര്യ കൂടിയായ വസന്തയായിരുന്നു. കുറച്ചുകാലം തന്നെ പരിചരിച്ചു മടുത്തതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു.
ഇതിനായി വീട്ടിൽ മറ്റാരുമില്ലാത്ത ദിവസം തിരഞ്ഞെടുത്തു. സംഭവദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നനേരം വസന്ത തലയിണ മുഖത്ത് അമർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമം നടത്തി. പരാജയപ്പെട്ടതോടെ മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പുനലൂർ എ.എസ്‌പി. കാർത്തികേയൻ ഗോകുൽചന്ദ്, പത്തനാപുരം സിഐ എസ്.നന്ദകുമാർ, കുന്നിക്കോട് എസ്.ഐ. ഡി.എസ്.സുമേഷ്ലാൽ, എസ്.ഐ. എ.സുരേഷ്‌കുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.