ബംഗളൂരു: പോൺ വീഡിയോകൾക്ക് അടിമയായ 40കാരൻ ഭാര്യയെ പോൺ വീഡിയോയിൽ അഭിനയിച്ചുവെന്നു കരുതി കൊല ചെയ്തു. ബെംഗളൂരുവിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ രണ്ട് മാസം മുമ്പ് ഒരു പോൺ വീഡിയോ കണ്ടു.അതിൽ തന്റെ ഭാര്യ മുബീന (35) ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം ഇയാൾക്ക് രൂക്ഷമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇതിന്റെ പേരിൽ ഇയാൾ നിരന്തരം ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. ഈ തർക്കം രൂക്ഷമായതിനെ തുടർന്നാണ് ഞായറാഴ്ച മക്കളുടെ മുന്നിൽ വെച്ച് ജഹീർ പാഷ ഭാര്യ മുബീനയെ കുത്തികൊലപ്പെടുത്തിയത്.

''ഞായറാഴ്ച പുലർച്ചെ 12.40 ന്, ദമ്പതികളുടെ ആദ്യ മകൻ അടുത്തുള്ള മുത്തച്ഛൻ ഘൗസ് പാഷയുടെ വസതിയിലേക്ക് ഓടിയെത്തി, അവരുടെ അമ്മയെ അച്ഛൻ കുത്തിയതാണെന്ന് പറഞ്ഞു'' പൊലീസ് പറയുന്നു. ഗൗസ് പാഷ തന്റെ മകളുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്.ബംഗളൂരു സ്വദേശികളായ പാഷയും മുനീബയും 15 വർഷം മുൻപാണ് വിവാഹിതരായത്. അവർക്ക് അഞ്ച് കുട്ടികളുണ്ടെന്ന് ദേശീയമാധ്യമം റഇപ്പോർട്ട് ചെയ്യുന്നു.

രണ്ട് മാസം മുൻപ് ഒരു ചടങ്ങിനിടെ പാഷ മുനീബയെ മർദിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. അന്ന് ചില ബന്ധുക്കളോട് പോൺ വീഡിയോ സംശയം പാഷ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്ന് മുബീന മർദ്ദനത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ആയിരുന്നു.മുനീബയുടെ പിതാവ് ഗൗസ് പാഷ അന്ന് പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും ചില ബന്ധുക്കൾ ഇയാളെ പരാതി നൽകുന്നതിൽ നിന്ന് തടഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.