- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് ഭാര്യ സ്റ്റേഷനിൽ; മനംനൊന്ത് കാഞ്ഞങ്ങാട് ഭർത്താവ് ജീവനൊടുക്കി; രണ്ട് മക്കളുടെ അമ്മ കാമുകനുമായ പ്രണയത്തിലായത് ഫേസ്ബുക്ക് വഴി
കാഞ്ഞങ്ങാട്: ഭാര്യ കാമുകനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദിനെയാണ് (33) വീട്ടുവളപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.വിനോദിന് രണ്ട് മക്കളുണ്ട്.
സംഭവം ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിന്റെ ഭാര്യയെ കാണാതായത്.ഭാര്യയെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി പയ്യന്നൂർ സ്വദേശിയുമായി പ്രണയത്തിലായിരുന്നെന്നും, ഇയാൾക്കൊപ്പമാണ് പോയതെന്നും കണ്ടെത്തി.
ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് യുവതി പറയുകയും ചെയ്തു. തകർന്നുപോയ വിനോദ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ