തിരുവനന്തപുരം. നെയ്യാർഡാം പൊലീസ് പരിധിയിൽ കോട്ടൂരിൽ പൂർണ ഗർഭിണി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. നെയ്യാർഡാം എസ്എച്ച്്ഒ സതീഷ്‌കുമാർ നടത്തിയ തന്ത്രപരമായ നീക്കമാണ് ആത്മഹത്യയെന്ന നിലയിൽ എഴുതി തള്ളപ്പെടുമായിരുന്ന കേസിൽ തുമ്പുണ്ടാക്കിയത്.

പ്രതി കോട്ടൂർ എരുമക്കുഴിസിയോൺ ഹൗസിൽ സുനിലിന്റെ അറസ്റ്റ് ഇന്ന് പുലർച്ചെ പൊലീസ് രേഖപ്പെടുത്തി. സ്ഥിരം മദ്യപാനിയായ സുനിൽ സംശയരോഗത്താൽ ഭാര്യ ഷൈനയെ മർദ്ദിക്കുക പതിവായിരുന്നു. ജോലിക്ക് പോകാതെ മദ്യപാനം ശീലമാക്കിയ സുനിൽ കൂട്ടുകാരെ വീട്ടിൽ കൊണ്ടുവന്നും മദ്യപിക്കുക പതിവാണ്.ഈ മാസം 14ന് രാവിലെകൂട്ടൂകാരൻ കുമാറുമായി വീട്ടിലെത്തിയ സുനിൽ ഉച്ചവരെ വീട്ടിലിരുന്ന് മദ്യപിച്ചു. ഉച്ചക്ക് സുനിൽ തന്നെ കൂട്ടുകാരനെ വീട്ടിൽ കൊണ്ടാക്കി, പിന്നീട് മറ്റെവിടെയോ പോയി ഉച്ചകഴിഞ്ഞ് സുനിൽ വീട്ടിൽ എത്തുമ്പോൾ കുട്ടൂകാരൻ കുമാർ സുനിലിന്റെ വീട്ടിലുണ്ട്. മുൻ വാതിൽ അടച്ചിരിക്കുകയും ചെയ്തിരുന്നു.

പൊതുവെ സംശയ രോഗിയായ സുനിൽ സുഹൃത്ത് കുമാറിന്റെ മുന്നിലിട്ട് തന്നെ ഷൈനയെ മർദ്ദിച്ചു. പൂർണ ഗർഭിണിയായ ഷൈനയെ മർദ്ദിക്കുന്നത് കുമാർ തടഞ്ഞുവെങ്കിലും സുനിൽ മർദ്ദനം തുടർന്നു. മർദ്ദനം സഹിക്കവയ്യാതെ ഒരു ഘട്ടത്തിൽ ഷൈന ആത്മഹത്യ ഭീക്ഷണി മുഴക്കുകയും മണ്ണെണ്ണ എടുത്ത് തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഈ സമയം സുനിൽ ഷൈനയെ ആത്മഹത്യ ചെയ്യാൻ വെല്ലു വിളിച്ചു. വീണ്ടു മർദ്ദിച്ചു. മർദ്ദനത്തിൽ തറയിൽ വീണ ഷൈനയുടെ ശരീരത്തിലേക്ക് തീപ്പെട്ടി കത്തിച്ച് സുനിൽ വലിച്ചെറിഞ്ഞു. തീ ആളിപടർന്നപ്പോൾ ഷൈനയുടെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ സുനിൽ വാതിൽ അടച്ചു.

എന്നാൽ ഇതെല്ലാം കണ്ടു നിന്ന കുമാർ വെള്ളം കോരി ഒഴിച്ച ശേഷം ഷൈനയെ മെഡിക്കൽ കോളേജിലെത്തിച്ചു. ശരീരമാസകലം പൊള്ളലേറ്റ ഷൈന അത്യാസന്ന നിലയിൽ കിടക്കവെ ഒരാഴ്ച കഴിഞ്ഞ് ഒരു കുഞ്ഞിന് ജന്മം നൽകി പിറ്റേ ദിവസം മരിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാർഡാം പൊലീസ് മെഡിക്കൽ കോളേജിലെത്തിഷൈനയുടെ മൊഴി എടുത്തു. താൻ സ്വയം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയാതാണന്ന് ഷൈന മൊഴി നൽകി. ഭർതൃപീഡനമൊന്നും ഉണ്ടായിട്ടില്ലന്നും ഷൈന പറഞ്ഞു. ഭർത്താവിനോടുള്ള അമിത സ്നേഹവും തനിക്കെന്തെങ്കിലും പറ്റിയാൽ കുഞ്ഞുങ്ങൾക്ക് മറ്റാരുമില്ലന്ന തിരിച്ചറിവുമാണ് ഷൈനയെ കൊണ്ട്് ഇങ്ങനെ മൊഴി കൊടുപ്പിച്ചതെന്ന് കരുതുന്നു.

ഷൈനയുടെ മരണത്തിൽ ദുരുഹത ചൂണ്ടികാട്ടി ബന്ധുക്കളോനാട്ടുകാരോ പരാതി നൽകുകയോ ആക്ഷേപം ഉന്നയിക്കുകയോ ചെയ്തതുമില്ല, അതു കൊണ്ട് തന്നെഷൈനയുടെത് അസ്വാഭാവിക മരണം എന്ന നിലിയിൽ കേസ് അവസാനിപ്പിക്കാൻ നെയ്യാർഡാം പൊലീസ് തീരുമാനം എടുത്തു. ഇതിനിടിയൽ എസ് എച്ച് ഒ യുടെ മനസിൽഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഉയർന്നു.

സ്ഥിരം മദ്യപാനിയായ ഭർത്താവ് എന്ന സാഹചര്യം ഉള്ളതിനാൽ ഭർതൃപീഡനത്തിന് സാധ്യത ഏറെയാണെന്ന കാര്യമാണ് പിന്നീട് അന്വേഷിച്ചത്. എസ് ഐ സതീഷ് ഒറ്റക്ക് തന്നെ എരുമക്കുഴിയിൽ എത്തി സുനിലിനെ കുറിച്ച് അന്വേഷിച്ചു. ആർക്കും നല്ല അഭിപ്രായം ഇല്ല. പിന്നീട് സുനിലിന്റെ വീടിന് അടുത്തുള്ള പലരെയും കണ്ടു. ആത്മഹത്യ ആയിരിക്കാമെന്ന മറുപടിയായിരുന്നു മിക്കവർക്കും. എന്നാൽ തൊട്ടടുത്ത വീട്ടിലെ കല എന്ന സ്ത്രീ എന്തോ ഒളിക്കുന്നതായി തോന്നി. കൂടുതൽ സൗഹൃദം നടിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്നും സുനിൽ ഷൈനയെ ചുട്ടു കൊല്ലുകയായിരുന്നുവെന്നും ഈ സ്ത്രീ മൊഴി നൽകി.

സംഭവം നടക്കുമ്പോൾ സുനിലിന്റെ സുഹൃത്ത് കുമാർ ആ വീട്ടിൽ ഉണ്ടായിരുന്നുവെന്നു എന്ന് അയൽവാസിയുടെ മൊഴിയോടെയാണ് പൊലീസ് അറിയുന്നത്. തുടർന്ന് ഇന്നലെ തന്നെ സുനിലിനെയും കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലും ഒറ്റക്കും കൂട്ടായും കാര്യങ്ങൾ തിരിക്കിയതിലും നിന്ന് സുനിൽ കുറ്റം സമ്മതിച്ചു. സംഭവത്തിന് കുമാർ സാക്ഷിയാണന്നു സമ്മതിച്ചു. ഭാര്യയുടെ സ്വാഭാവ ദൂഷ്യം സഹിക്കാനാവാതെയാണ് കൃത്യം ചെയ്തതെന്നും പ്രതി മൊഴി നൽകി. സുനിലിന്റെ മക്കളും അമ്മയെ അഛ്ഛൻ തീ കൊളുത്തുന്നത് കണ്ടിരുന്നു.

സ്‌ക്കൂളിൽ നിന്ന് മടങ്ങി വന്ന കുട്ടികൾ ഇത് കണ്ട് പേടിച്ചു നിലവിളിച്ചുവെങ്കിലും അച്ഛന്റെ ഭീക്ഷണിക്ക് മുന്നിൽ നിശബ്ദരാവുകയായിരുന്നു. കുട്ടികളുംഇപ്പോൾ പൊലീസിന് മൊഴി നൽകി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന കുമാർ മരിച്ച ഷൈനയുമായി മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നില്ലന്നും പൊലീസ് മൊഴി നൽകി. പണ്ടുമുതലേ ഉള്ള സഹോദര ബന്ധത്തിന്റെ പേരിലാണ് ഷൈനയോടു സംസാരിക്കുന്നതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കൂട്ടുകാരെയും കൊണ്ട് വീട്ടിലെത്തി മദ്യപിക്കാറുള്ള സുനിൽ ലക്കുകെടുമ്പോൾ ഭാര്യയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോട്ടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.