- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനം വേണമെന്ന ആവശ്യത്തിൽ മോറിയ ഉറച്ചു നിന്നതോടെ വൈരാഗ്യം കനത്തു; മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹ മോചനകേസ് അന്തിമ ഘട്ടത്തിൽ നിൽക്കവേ; ലീവിൽ നാട്ടിലെത്തിയ സുജിത്ത് രാത്രി 11 മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൊല്ലാൻ ശ്രമിച്ചു; എത്തിയത് പുതുതായി വാങ്ങിയ കത്തിയുമായി എല്ലാം ഉറപ്പിച്ചു തന്നെ
കാസർഗോഡ്: വിവാഹമോചനത്തിൽ ഉറച്ചു നിന്ന ഭാര്യയെ മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ചെറുവത്തൂർ -വലിയ പറമ്പ മാടക്കാൽ, സെന്റർ ബോട്ട് ജെട്ടിക്കടുത്ത ഗംഗാധരന്റെ മകൾ മോറിയ (30) ആണ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മോറിയയും മർച്ചന്റ് നേവി ജീവനക്കാരനുമായ ബേക്കലിലെ സുജിത്ത് അരവിന്ദനും എട്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് മോറിയ സ്വന്തം വീട്ടിലായിരുന്നു താമസം. ഭർത്താവുമായുള്ള ബന്ധം തുടർന്ന് പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ മോറിയ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികൾ അന്തിമ ഘട്ടത്തിൽ എത്താനിരിക്കേയാണ് മോറിയയെ ഭർത്താവ് സുജിത്ത് കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ചന്തേരാ പൊലീസ് പറയുന്നു. രണ്ടര വർഷം കഴിഞ്ഞ് സുജിത്ത് അടുത്തിട
കാസർഗോഡ്: വിവാഹമോചനത്തിൽ ഉറച്ചു നിന്ന ഭാര്യയെ മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ചെറുവത്തൂർ -വലിയ പറമ്പ മാടക്കാൽ, സെന്റർ ബോട്ട് ജെട്ടിക്കടുത്ത ഗംഗാധരന്റെ മകൾ മോറിയ (30) ആണ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മോറിയയും മർച്ചന്റ് നേവി ജീവനക്കാരനുമായ ബേക്കലിലെ സുജിത്ത് അരവിന്ദനും എട്ട് വർഷം മുമ്പാണ് വിവാഹിതരായത്.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് മോറിയ സ്വന്തം വീട്ടിലായിരുന്നു താമസം. ഭർത്താവുമായുള്ള ബന്ധം തുടർന്ന് പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ മോറിയ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികൾ അന്തിമ ഘട്ടത്തിൽ എത്താനിരിക്കേയാണ് മോറിയയെ ഭർത്താവ് സുജിത്ത് കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ചന്തേരാ പൊലീസ് പറയുന്നു. രണ്ടര വർഷം കഴിഞ്ഞ് സുജിത്ത് അടുത്തിടെയാണ് ലീവിൽ നാട്ടിലെത്തിയത്. കഴിഞ്ഞ രാത്രി 11 മണിയോടെ ഭാര്യയുടെ വീട്ടിലെത്തി. അതിക്രമിച്ച് അകത്ത് കടക്കുകയായിരുന്നു.
മോറിയയും മാതാവ് മഹിജയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ കൈപിടിച്ച് കിടപ്പു മുറിയിൽ കൊണ്ടു പോയ ശേഷം കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മോറിയയുടെ നിലവിളി കേട്ട് മാതാവ് മഹിജ മുറിയിലെത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് മോറിയയെ പരിയാരം മെഡിക്കൽ കോളേജിലേക്കും അവിടെനിന്ന് മംഗളുവിലെ ആശുപത്രിയിലും കൊണ്ടു പോവുകയായിരുന്നു.
വധ ശ്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുജിത്ത് അരവിന്ദനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അക്രമം നടക്കുന്ന സമയത്ത് ഇയാൾ ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പുതുതായി കത്തിയും വാങ്ങിയാണ് സുജിത്ത് മാടക്കാലിലെ ഭാര്യ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന മോറിയയിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. പ്രതി സുജീത്തിനെ ചോദ്യം ചെയ്തു വരുന്നുണ്ട്.