- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയാവാതിരിക്കാൻ ഓംലറ്റിൽ മരുന്ന് ചേർത്ത് നൽകി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ: നിർണ്ണായക തെളിവായത് പെൺകുട്ടി വീട്ടുകാർക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം
ഭഗൽപുര: വീട്ടിനുള്ളിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മരണത്തിൽ ഭർത്താവിനും പങ്കുണ്ടെന്നതിന് ലഭിച്ച കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബീഹാറിലെ ഭഗൽപുരയിലാണ് സംഭവം. നേഹ എന്ന പെൺകുട്ടിയെ ഒരു അപ്പാർട്ട്മെന്റിൽ ചൊവാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായി മർദ്ധിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും പാടുകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഭർത്താവ് ദിനേശിനെ ചോദ്യം ചെയ്തു. ഇതിൽ നിന്നും നേഹ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ദിനേശിനെ കൂടാതെ ഇയാളുടെ ചേട്ടനും ചേട്ടത്തിയമ്മയും അറസ്റ്റിലായിട്ടുണ്ട്. നേഹ സ്വന്തം വീട്ടുകാർക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും ഇവരെ അറസ്റ്റ് ചെയ്യാൻ മുഖ്യ തെളിവായി. ഗർഭിണിയാകാതിരിക്കാൻ നേഹയ്ക്ക് ഓംലറ്റിൽ ദിവസവും മരുന്ന് ചേർത്ത് നൽകുമായിരുന്നെന്നും
ഭഗൽപുര: വീട്ടിനുള്ളിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മരണത്തിൽ ഭർത്താവിനും പങ്കുണ്ടെന്നതിന് ലഭിച്ച കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബീഹാറിലെ ഭഗൽപുരയിലാണ് സംഭവം.
നേഹ എന്ന പെൺകുട്ടിയെ ഒരു അപ്പാർട്ട്മെന്റിൽ ചൊവാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായി മർദ്ധിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും പാടുകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഭർത്താവ് ദിനേശിനെ ചോദ്യം ചെയ്തു. ഇതിൽ നിന്നും നേഹ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ദിനേശിനെ കൂടാതെ ഇയാളുടെ ചേട്ടനും ചേട്ടത്തിയമ്മയും അറസ്റ്റിലായിട്ടുണ്ട്. നേഹ സ്വന്തം വീട്ടുകാർക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും ഇവരെ അറസ്റ്റ് ചെയ്യാൻ മുഖ്യ തെളിവായി. ഗർഭിണിയാകാതിരിക്കാൻ നേഹയ്ക്ക് ഓംലറ്റിൽ ദിവസവും മരുന്ന് ചേർത്ത് നൽകുമായിരുന്നെന്നും ഇത് എല്ലാവരും ചേർന്ന് നിർബന്ധിപ്പിച്ച് കഴിക്കുമായിരുന്നെന്നും നേഹ വീട്ടുകാർക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു.
മരുന്ന് കലർത്തിയ ഓംലെറ്റിന്റെ ചിത്രങ്ങളും നേഹ സഹോദരന് അയച്ചു കൊടുത്തിരുന്നു. ഈ തെളിവുകളുമായാണ് പൊലീസ് കുറ്റവാളികളെ കോടതിയിൽ ഹാജരാക്കിയത്.