ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ ഭിക്ഷാടനം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. തെരുവുകളിലും മറ്റും ഭിക്ഷാടനത്തിലേ;ർപ്പെടുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ; അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് .

ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇത് ജനങ്ങളെ അറിയിച്ചത്.ട്രാഫിക്ക് സിഗ്‌നലുകളിലും പാർക്കുകളിലും സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെ കൊണ്ട് പൊതുജനങ്ങൾ; നേരിടുന്ന ബുദ്ധിമുട്ടുകൾക്ക്; അറുതി വരുത്താനാണ് നിയമം കൊണ്ട് വന്നത്. ഇത്തരത്തിൽ നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിഞ്ചുകുട്ടികളെ ചൂഷണം ചെയ്തുകൊണ്ട് ഭിക്ഷാടനം നടത്തുന്നത്; അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ്; പ്രധാനമായും ലക്ഷ്യമിടുന്നത്. സംഘടനകൾ നടത്തിയ സർവേ പ്രകാരം നഗരത്തിൽ 14,000 ഭിക്ഷാടകർ ഉള്ളതായാണ് റിപ്പോർട്ട്. ഇതിൽ 1500 ഓളം പേർ കുട്ടികളാണ്.