- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിലും മെട്രോ എത്തി; ഹൈദരാബാദ് മെട്രോ റയിൽ സർവ്വീസിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; പ്രതിദിനം പ്രതീക്ഷിക്കുന്നത് 17 ലക്ഷം യാത്രക്കാരെ
ഹൈദരാബാദ്: ഹൈദരാബാദിലും മെട്രോ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ റയിൽ സർവ്വീസ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോടൊപ്പം ഉദ്ഘാടന യാത്രയും അദ്ദേഹം നടത്തി. നാളെ മുതൽ മെട്രോ സർവ്വീസ് ജനങ്ങൾക്കായി തുറന്നകൊടുക്കും. ആദ്യ ഘട്ടത്തിൽ 30കിലോമീറ്ററാണ് മെട്രോ ട്രെയിൻ സഞ്ചരിക്കുക, പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് ഹൈദരാബാദ് മെട്രോ പ്രൊജക്ട് പൂർത്തീകരിക്കുക. 24 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. എന്നാൽ തിരക്കനുസരിച്ച് 5.30 മുതൽ 11മണി വരെ ആക്കുമെന്ന് ഐടി മന്ത്രി കെ ടി രാമറാവു പറഞ്ഞു. 10രൂപ മുതൽ-60രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തിൽ 330പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് കോച്ചുകളായിരിക്കും ഉണ്ടാവുക. ആവശ്യമനുസരിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം ആറ് അയി വർധിപ്പിക്കും നോർത്ത് ഹൈദരാബ
ഹൈദരാബാദ്: ഹൈദരാബാദിലും മെട്രോ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ റയിൽ സർവ്വീസ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോടൊപ്പം ഉദ്ഘാടന യാത്രയും അദ്ദേഹം നടത്തി.
നാളെ മുതൽ മെട്രോ സർവ്വീസ് ജനങ്ങൾക്കായി തുറന്നകൊടുക്കും. ആദ്യ ഘട്ടത്തിൽ 30കിലോമീറ്ററാണ് മെട്രോ ട്രെയിൻ സഞ്ചരിക്കുക, പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് ഹൈദരാബാദ് മെട്രോ പ്രൊജക്ട് പൂർത്തീകരിക്കുക. 24 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചത്.
രാവിലെ ആറ് മുതൽ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. എന്നാൽ തിരക്കനുസരിച്ച് 5.30 മുതൽ 11മണി വരെ ആക്കുമെന്ന് ഐടി മന്ത്രി കെ ടി രാമറാവു പറഞ്ഞു. 10രൂപ മുതൽ-60രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തിൽ 330പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് കോച്ചുകളായിരിക്കും ഉണ്ടാവുക. ആവശ്യമനുസരിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം ആറ് അയി വർധിപ്പിക്കും
നോർത്ത് ഹൈദരാബാദിലെ മിയാപ്പൂർ മുതൽ അമീർപേട്ട് വരെയായാണ് ആദ്യ ലൈൻ, അമീർപ്പേട്ട് മുതൽ നാഗേഹോൾ വരെ രണ്ടാമത്തെ ലൈൻ. സ്റ്റേഷനുകളിൽ തമ്മിലുള്ള ദൂരം ഒരു കിലോമീറ്റർ ദൂര വ്യത്യാസത്തിലാണ് മെട്രോ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. ,വൈകാതെ തന്നെ മെട്രോയുമായി ബന്ധിപ്പിക്കുന്ന ബസ് സർവ്വീസും പാർക്കിങ്ങ് സൗകര്യവും മറ്റ് അനിബന്ധ യാത്ര സൗകര്യങ്ങൾ നിലവിൽ വരും.
സ്റ്റേഷനുകളിൽ നിന്ന് വാണിജ്യ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഫ്ളൈ ഓവറുകളുടെയും നിർമ്മിക്കാൻ ആലോചിക്കുന്നുണ്ട്. പദ്ധതി 2012 ജുലൈയിലാണ് പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ പൂർത്തീകരിക്കാനായിരുന്നു പദ്ധതി തീരുമാനം. എന്നാൽ ഭൂമി ഏറ്റെടുക്കൽ പോലുള്ള പ്രശ്നങ്ങൾ കൊണ്ടാണ് ഉദ്ഘാടനം ഇത്രയും വൈകിയത്. 72 കിലോമീറ്റർ ദൈർഗ്യമുള്ള മെട്രോയുടെ പൂർണ്ണ രീതിയിലുള്ള സർവ്വീസ് അടുത്ത വർഷത്തോടുകൂടി ആരംഭി