- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തേക്ക് വെടിയുതിർത്ത് ജന്മദിനാഘോഷം; ജന്മദിനാഘോഷ വീഡിയോ ഫേസ്ബുക്കിലിട്ടത് പണിയായി; ജന്മദിനെ വ്യത്യസ്തമാക്കിയ 22 കാരൻ ജയിലിലായത് ഇങ്ങനെ
ഹൈദരാബാദ്: ജന്മദിനത്തിലെ അതിരുവിട്ട ആഘോഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായപ്പോൾ 22 കാരൻ ജയിലിലായി. പിസ്റ്റൽ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിർത്ത് ആഘോഷം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഹൈദരാബാദ് ഫലക്നുമ സ്വദേശി മിസ്ര ഇബ്രാഹിമാണ് പൊലീസ് പിടിയിലായത്. മെയ് അഞ്ചിനായിരുന്നു മിസ്രയുടെ ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തു. സുഹൃത്തുക്കൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് മിസ്രയ്ക്ക് പണികിട്ടിയത്. മിസ്രയ്ക്കെതിരെയും തോക്കുടമയ്ക്കെതിരെയും 1959ലെ ആയുധ നിയമ പ്രകാരം കേസെടുത്തായി ഫലക്നുമ അസിസ്റ്റന്റ് കമ്മീഷണർ താജുദ്ദീൻ പറഞ്ഞു. ലൈസൻസുള്ള ആയുധമാണെങ്കിലും പൊതു സ്ഥലത്ത് അത് ഉപോയഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ ഹൈദരാബാദ് മക്കബൊല്ലാറം മാർക്കറ്റിൽ സമാനമായി വെടിയുതിർത്ത ആർമി ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദ്: ജന്മദിനത്തിലെ അതിരുവിട്ട ആഘോഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായപ്പോൾ 22 കാരൻ ജയിലിലായി. പിസ്റ്റൽ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിർത്ത് ആഘോഷം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഹൈദരാബാദ് ഫലക്നുമ സ്വദേശി മിസ്ര ഇബ്രാഹിമാണ് പൊലീസ് പിടിയിലായത്.
മെയ് അഞ്ചിനായിരുന്നു മിസ്രയുടെ ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തു. സുഹൃത്തുക്കൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് മിസ്രയ്ക്ക് പണികിട്ടിയത്.
മിസ്രയ്ക്കെതിരെയും തോക്കുടമയ്ക്കെതിരെയും 1959ലെ ആയുധ നിയമ പ്രകാരം കേസെടുത്തായി ഫലക്നുമ അസിസ്റ്റന്റ് കമ്മീഷണർ താജുദ്ദീൻ പറഞ്ഞു. ലൈസൻസുള്ള ആയുധമാണെങ്കിലും പൊതു സ്ഥലത്ത് അത് ഉപോയഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ ഹൈദരാബാദ് മക്കബൊല്ലാറം മാർക്കറ്റിൽ സമാനമായി വെടിയുതിർത്ത ആർമി ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.