- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എളുപ്പത്തിൽ പണമുണ്ടാക്കാൻ ഭാര്യയുടെ കിടപ്പറ രംഗങ്ങൾ നെറ്റിലിട്ടു; സൈറ്റിലൈക്ക് കയറ്റിവിട്ടത് തൃശൂരിലെ അഡ്രസ്സിൽ നിന്ന്; ടെക്കിയായ ഭർത്താവ് അറസ്റ്റിൽ; പൊലീസ് അന്വേഷണം തുടങ്ങിയത് ഭാര്യയുടെ പരാതിയിൽ
ഹൈദരാബാദ്: ഇന്റർനെറ്റിൽ അശ്‌ളീല ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് വിൽക്കുന്നത് പുതിയ സമ്പാദന ഉപാധിയായി പലരും കാണുന്നു. ഇത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ ഇടുന്നത് വ്യാപകമായെന്നാണ് പൊലീസ് കണ്ടെത്തൽ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ അശ്‌ളീല സൈറ്റിന് വിൽപന നടത്തിയ കേസിൽ ടെക്കിയായ ഭർത്താവ് അറസ്റ്റിലായി. ചിത്രങ്ങൾ ഇട്ടത് തൃശൂരിലെ അഡ്രസ്സിൽ നിന്നാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 33 കാരനായ സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഹൈദരാബാദിന്റെ സമീപ പ്രദേശമായ ജീദിമെത്‌ലായിലാണ് ഇവർ താമസിക്കുന്നത്. കുട്ടിക്കാലം മുതലേ അശ്‌ളീല ദൃശ്യങ്ങളിലും സെക്‌സിനും അടിമയാണ് താനെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിക്കുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ കിടപ്പറ രംഗങ്ങൾ അശ്‌ളീല സൈറ്റിൽ പ്രചരിക്കുന്നെന്ന പരാതിയുമായി ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തി തൃശൂരിലെ ഐ.പി വിലാസത്തിൽ നിന്നാണ് രം
ഹൈദരാബാദ്: ഇന്റർനെറ്റിൽ അശ്‌ളീല ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് വിൽക്കുന്നത് പുതിയ സമ്പാദന ഉപാധിയായി പലരും കാണുന്നു. ഇത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ ഇടുന്നത് വ്യാപകമായെന്നാണ് പൊലീസ് കണ്ടെത്തൽ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ അശ്‌ളീല സൈറ്റിന് വിൽപന നടത്തിയ കേസിൽ ടെക്കിയായ ഭർത്താവ് അറസ്റ്റിലായി.
ചിത്രങ്ങൾ ഇട്ടത് തൃശൂരിലെ അഡ്രസ്സിൽ നിന്നാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 33 കാരനായ സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഹൈദരാബാദിന്റെ സമീപ പ്രദേശമായ ജീദിമെത്‌ലായിലാണ് ഇവർ താമസിക്കുന്നത്. കുട്ടിക്കാലം മുതലേ അശ്‌ളീല ദൃശ്യങ്ങളിലും സെക്‌സിനും അടിമയാണ് താനെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിക്കുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ കിടപ്പറ രംഗങ്ങൾ അശ്‌ളീല സൈറ്റിൽ പ്രചരിക്കുന്നെന്ന പരാതിയുമായി ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തി തൃശൂരിലെ ഐ.പി വിലാസത്തിൽ നിന്നാണ് രംഗങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് മനസിലായി. വിശദമായ അന്വേഷണത്തിൽ, തത്സമയം അശ്‌ളീല ചാറ്റിങ് സൗകര്യമുള്ള സൈറ്റിൽ അംഗമായ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തതെന്ന് കണ്ടെത്തി.
ദീർഘനാളായി അശ്‌ളീല വീഡിയോകൾക്ക് അടിമയായിരുന്ന ടെക്കിയും ഈ സൈറ്റിൽ അംഗമായിരുന്നു. തന്റെ ലാപ്‌ടോപ്പ് ഭർത്താവ് സൈറ്റുമായി ബന്ധിപ്പിക്കുകയും തത്സമയം ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഭാര്യയ്ക്ക് സംശയം തോന്നാതിരിക്കുന്നതിന് വേണ്ടി ലാപ്‌ടോപ്പിൽ സിനിമ പ്‌ളേ ചെയ്തിരുന്നു. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ യുവാവിന് നല്ലൊരു തുക പ്രതിഫലമായി ലഭിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഈ സൈറ്റിൽ 3000 അംഗങ്ങളുണ്ടെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അശ്‌ളീലതയ്ക്ക് അടിമയായ യുവാവ് ഒരു തവണ തന്റെ പേര് മെയിൽ എസ്‌കോർട്ട് സർവീസിൽ രജിസ്റ്റർ ചെയ്തിരുന്നതായും കണ്ടെത്തി. ഭാര്യയെ മാത്രമാണ് വീഡിയോയിൽ കാണുന്നത്. മറ്റാരെങ്കിലുമാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നതെന്ന് സംശിക്കുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രമുഖമായ പോൺ സൈറ്റിലാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)