ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക് മുന്നേറ്റം. 72 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ടിആർഎസ് 31 സീറ്റുകളിലും ഒവൈസിയുടെ എഐഎംഐഎം 14 സീറ്റുകളിലും ലീഡ് ചെയ്യുന്ന അവസ്ഥയിലാണ്. അതേസമയം കോൺഗ്രസ് ഏതാണ്ട് പൂർണമായും തകർന്നടിയുന്ന അവസ്ഥയിലാണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം.

നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ തുടരുന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂർണ്ണമായി പുറത്തുവരുമ്പോൾ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 74.67 ലക്ഷം സമ്മതിദായകരിൽ 34.50 ലക്ഷം പേർ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്. നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ ഹൈദരാബാദിലെത്തിയിരുന്നു.

150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016ൽ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസ്. 99 സീറ്റുകളിലും അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോൺഗ്രസ് രണ്ടിടങ്ങളിലും ജയിച്ചിരുന്നു.

നിലവിൽ 117 സീറ്റുകളിലെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. കോവിഡ് കണക്കിലെടുത്ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഫലം പൂർണ്ണമായി പുറത്തുവരുമ്പോൾ ഏറെ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 74.67 ലക്ഷം സമ്മതിദായകരിൽ 34.50 ലക്ഷം പേർ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.