- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു നേതാക്കൾ വിളിച്ചാൽ പറയും ന്യൂനപക്ഷ വർഗ്ഗീതയാണ് കുഴപ്പമെന്ന്; പോപ്പുലർ ഫ്രണ്ടുകാർ ക്ഷണിക്കുമ്പോൾ പറയും ഭൂരിപക്ഷ വർഗ്ഗീയതയാണ് പ്രശ്‌നമെന്ന്; ദളിതർ വിളിച്ചാൽ പറയും താനും ദളിതനെന്ന്; താനൊരു ഹിന്ദുവെന്ന പിസി ജോർജിന്റെ പ്രഖ്യാപനത്തെ ട്രോളി സോഷ്യൽ മീഡിയ
കോട്ടയം: സോഷ്യൽ മീഡിയയിലെ പ്രിയങ്കരനാണ് പിസി ജോർജ്. തോക്കെടുത്ത് കാഞ്ചി വലിച്ച് ആളുകളെ മുൾ മുനയിൽ നിർത്തുന്ന പൂഞ്ഞാറിലെ സിംഹം. ജനപ്രിയ നായകനായ ദിലീപ് അകത്തായപ്പോൾ രക്ഷകന്റെ റോളിലെത്തിയ ഏക നേതാവ്. ന്യൂനക്ഷങ്ങളുടെ സംരക്ഷകൻ. ഇങ്ങനെ വാരിക്കോരിയാണ് പിസി ജോർജിന്റെ ഫാൻസുകാർ വിശേഷണങ്ങൾ കൊടുക്കുന്നത്. എന്നാൽ ഇപ്പോൾ പിസിയുടെ മറ്റൊരു മുഖമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല താനെന്നും അതിനാൽ താനും ഒരു ഹിന്ദുവാണെന്ന് പി.സി ജോർജ്ജ് എം.എ.എ പറയുകയാണ്. ന്യൂനപക്ഷ വർഗീയത വർധിച്ചാൽ ഭൂരിപക്ഷ വർഗീയത അതിന്റെ പാരമ്യത്തിൽ എത്തുമെന്നും പുതുമന തന്ത്രവിദ്യാലയത്തിന്റെ 17-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജോർജ്ജ് ഓർമ്മപ്പെടുത്തി. ഇതാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. അങ്ങനെ പിസിയും ഹിന്ദുവാവുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അങ്ങനെ ട്രോളുകളും നിറയുന്നു. ചർച്ച കൊഴുക്കുകയും ചെയ്യുന്നു. വേദി അനുസരിച്ച് സംസാരിക്കുന്ന പിസിയുടെ ഇരട്ടത്താപ്പാണിതെന്നാണ് ഉയരുന്ന വാദം. എല്ലാ
കോട്ടയം: സോഷ്യൽ മീഡിയയിലെ പ്രിയങ്കരനാണ് പിസി ജോർജ്. തോക്കെടുത്ത് കാഞ്ചി വലിച്ച് ആളുകളെ മുൾ മുനയിൽ നിർത്തുന്ന പൂഞ്ഞാറിലെ സിംഹം. ജനപ്രിയ നായകനായ ദിലീപ് അകത്തായപ്പോൾ രക്ഷകന്റെ റോളിലെത്തിയ ഏക നേതാവ്. ന്യൂനക്ഷങ്ങളുടെ സംരക്ഷകൻ. ഇങ്ങനെ വാരിക്കോരിയാണ് പിസി ജോർജിന്റെ ഫാൻസുകാർ വിശേഷണങ്ങൾ കൊടുക്കുന്നത്. എന്നാൽ ഇപ്പോൾ പിസിയുടെ മറ്റൊരു മുഖമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.
റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല താനെന്നും അതിനാൽ താനും ഒരു ഹിന്ദുവാണെന്ന് പി.സി ജോർജ്ജ് എം.എ.എ പറയുകയാണ്. ന്യൂനപക്ഷ വർഗീയത വർധിച്ചാൽ ഭൂരിപക്ഷ വർഗീയത അതിന്റെ പാരമ്യത്തിൽ എത്തുമെന്നും പുതുമന തന്ത്രവിദ്യാലയത്തിന്റെ 17-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജോർജ്ജ് ഓർമ്മപ്പെടുത്തി.
ഇതാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. അങ്ങനെ പിസിയും ഹിന്ദുവാവുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അങ്ങനെ ട്രോളുകളും നിറയുന്നു. ചർച്ച കൊഴുക്കുകയും ചെയ്യുന്നു. വേദി അനുസരിച്ച് സംസാരിക്കുന്ന പിസിയുടെ ഇരട്ടത്താപ്പാണിതെന്നാണ് ഉയരുന്ന വാദം. എല്ലാ വിഭാഗത്തേയും കൈയിലെടുത്ത് കൈയടി നേടുന്ന പതിവ് രീതി.
ന്യൂനപക്ഷ വർഗീയതയാണ് അപകടകാരി. ഹൈന്ദവ സംസ്‌കാരത്തിന്റെ മാന്യത നിലനിർത്താൻ ഭാരതത്തിൽ ജനിച്ച എല്ലാവർക്കും ബാധ്യതയുണ്ട്. ഞാൻ ഹിന്ദുവാണ്, ഭാരതത്തിൽ ജനിച്ചവനാണ്, ഹിന്ദു സംസ്‌കാരം ഉൾക്കൊള്ളുന്നവനാണ്. ആ വസ്തുത അംഗീകരിക്കാൻ എന്തിനാണ് ബുദ്ധിമുട്ട്. അത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരാൻ തന്നെയാണ് പച്ചയ്ക്ക് ഇക്കാര്യങ്ങൾ പറയുന്നതെന്നും ജോർജ്ജ് തുറന്നടിക്കുകയും ചെയ്തു. അതായത് തന്ത്രവിദ്യാലയത്തിന്റെ ചടങ്ങിലെത്തുമ്പോൾ പിസി ന്യൂനപക്ഷ വർഗ്ഗീയതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. നിൽക്കുന്ന വേദിക്കനുസരിച്ച് അഭിപ്രായം പറയുകയല്ലേ പിസി ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.
ഹിന്ദു നേതാക്കളുടെ അടുത്ത് ചെല്ലുമ്പോൾ പറയും ന്യൂനപക്ഷ വർഗ്ഗീതയാണ് കുഴപ്പമെന്ന്. പോപ്പുലർ ഫ്രണ്ടുകാർ ക്ഷണിക്കുമ്പോൾ പറയും ഭൂരിപക്ഷ വർഗ്ഗീയതയാണ് പ്രശ്‌നമെന്ന്. ദളിതർ വിളിച്ചാൽ പറയും താനും ദളിതനെന്ന്. ഇങ്ങനെയാണ് ട്രോളുകൾ. പൂഞ്ഞാറിൽ ഒറ്റയ്ക്കായിരുന്നു ജോർജിന്റെ മത്സരം. ഇടത് വലതു മുന്നണികൾക്കൊപ്പം ബിജെപിയും പിസിയെ എതിർത്തു. എന്നിട്ടും മികച്ച ഭൂരിപക്ഷത്തിൽ പിസി ജയിച്ചു. ഇതിന് കാരണവും എല്ലാവരേയും തന്ത്രപരമായി കൊണ്ടു പോകുന്ന നിലപാടായിരുന്നു. ഈ തന്ത്രത്തിന്റെ മറ്റൊരു മുഖമാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ ചടങ്ങിലും കാട്ടിയത്. കൈയടിയും നേതാവിന് ഇവിടെ ആവോളം കിട്ടി.
പിസിയുടെ തന്ത്രവിദ്യാലയത്തിലെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിഷയം ട്രോളർമാർ ഏറ്റെടുത്തത്. ഏവരേയും ഒരു പോലെ സുഖിപ്പിക്കാനുള്ള പിസിയുടെ ശ്രമമാണ് ഇവർ ചർച്ചയാക്കുന്നതും.