മുംബൈ: കങ്കണ റാവത്തിന്റെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഇപ്പോഴിത സമാനമായി കങ്കണയുടെ
പുതിയ പ്രസ്താവനയും ചർച്ചയ്ക്ക് വഴിവെക്കുകയാണ്.ടെലിവിഷൻ പരിപാടികളിൽ അവതാരകരായെത്തുന്ന ബോളിവുഡ് താരങ്ങളിൽ ഏറ്റവും വലിയ സൂപ്പർതാരം താനെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ എന്നിവർ അഭിനേതാക്കൾ എന്ന നിലയിൽ വിജയിച്ചുവെങ്കിലും അവതാരകരായി പരാജയമായിരുന്നുവെന്നും കങ്കണ പറയുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ പരാമർശം.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർ മികച്ച അവതാരകരാണെന്നും താൻ അവരോടൊപ്പമാണെന്നും കങ്കണ അവകാശപ്പെടുന്നു. ഏക്ത കപൂർ നിർമ്മിക്കുന്ന 'ലോക്കപ്പ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ടെലിവിഷൻ സ്‌ക്രീനിൽ എത്തുന്നത്.

കങ്കണയുടെ കുറിപ്പ്

ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, രൺവീർ സിങ് എന്നിങ്ങനെ നിരവധി താരങ്ങൾ അവതാരകരായി എത്തിയിട്ടുണ്ട്. അവർക്ക് സിനിമ മേഖലയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞട്ടുണ്ടാകാം, എന്നാൽ അവതരണത്തിൽ അവർ പരാചജയപ്പെട്ടു. പരാചിതരായ അവതാരകർ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, കങ്കണ റണാവത്ത് എന്നിവർ മാത്രമാണ് ഇതുവരെ ഒരു സൂപ്പർസ്റ്റാർ അവതാരകാണാനാകാനുള്ള ഈ മഹത്വം കൈവരിച്ചിട്ടുള്ളു.

ഈ ലീഗിൽ എത്തിയതിൽ ഭായവതിയാണ് ഞാൻ. എനിക്ക് ഇത് പറയേണ്ട ആവിശ്യമില്ല എന്നിരുന്നാലും ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് എന്നോടുള്ള അസൂയ ഇരട്ടിയായി. എന്നെ മോശക്കാരിയാക്കാൻ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നില്ല.

മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് സാധിക്കുമെങ്കിൽ എന്റെ കാര്യം നോക്കാൻ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക ഞാനാണെന്നതിൽ അഭിമാനിക്കുന്നു. കങ്കണ കുറിക്കുന്നു.