- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അള്ളാഹുവിന്റെ പാതയിൽ യുദ്ധം ചെയ്യുന്നത് ഭീകര പ്രവൃത്തിയാണെങ്കിൽ ഞാൻ ഒരു ഭീകരനാണ്; കാശ്മീരിലെയും ഗുജറാത്തിലെയും മുസാഫിർ നഗറിലെയും മുസ്ലീങ്ങൾക്ക് വേണ്ടി പോരാടാൻ ഞാൻ മടങ്ങിയെത്തും; കോഴിക്കോട്ട് നിന്നും കാണാതായ മുഹമ്മദ് മർവാന്റെ സന്ദേശം പൊലീസിന് കൈമാറി വീട്ടുകാർ
കോഴിക്കോട്: കോഴിക്കോട്ട് നിന്നും കാണാതായ മുഹമ്മദ് മർവാൻ എന്ന 23കാരൻ വീട്ടിലേക്ക് ടെക്സ്റ്റ് മെസേജയച്ചതായി ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.താൻ ഇപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ഏഷ്യൻ പ്രദേശത്താണെന്നാണ് ഇയാൾ പറയുന്നത്. ഐസിസിന് വേണ്ടിയുള്ള മുഴുവൻ സമയ പോരാട്ടത്തിലാണ് താൻ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും മർവാൻ പറയുന്നു. അള്ളാഹുവിന്റെ പാതയിൽ യുദ്ധം ചെയ്യുന്നത് ഭീകരപ്രവൃത്തിയാണെങ്കിൽ ഞാൻ ഒരു ഭീകരനാണെന്നും ഇവിടെ ഐസിസിന് വേണ്ടിയുള്ള പോരാട്ടം പൂർത്തിയാക്കിയാൽ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ വരുമെന്നുമാണ് ഈ ഭീകരൻ മെസേജ് അയച്ചിരിക്കുന്നത്. തുടർന്ന് കാശ്മീരിലെയും ഗുജറാത്തിലെയും മുസാഫിർ നഗറിലെയും മുസ്ലീങ്ങൾക്ക് വേണ്ടി താൻ പോരാടാൻ താൻ തിരിച്ച് വരുമെന്നാണ് മർവാൻ ഉറപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ഈ ടെക്സ്റ്റ് സന്ദേശം വീട്ടുകാർ ഇപ്പോൾ പൊലീസിന് കൈമാറിയിരിക്കുകയാണ്. കേരളത്തിൽ നിന്നും കാണാതായ 15 യുവാക്കളിൽ ഒരാളാണ് മർവാൻ. ഇവരെല്ലാം ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ
കോഴിക്കോട്: കോഴിക്കോട്ട് നിന്നും കാണാതായ മുഹമ്മദ് മർവാൻ എന്ന 23കാരൻ വീട്ടിലേക്ക് ടെക്സ്റ്റ് മെസേജയച്ചതായി ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.താൻ ഇപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ഏഷ്യൻ പ്രദേശത്താണെന്നാണ് ഇയാൾ പറയുന്നത്. ഐസിസിന് വേണ്ടിയുള്ള മുഴുവൻ സമയ പോരാട്ടത്തിലാണ് താൻ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും മർവാൻ പറയുന്നു. അള്ളാഹുവിന്റെ പാതയിൽ യുദ്ധം ചെയ്യുന്നത് ഭീകരപ്രവൃത്തിയാണെങ്കിൽ ഞാൻ ഒരു ഭീകരനാണെന്നും ഇവിടെ ഐസിസിന് വേണ്ടിയുള്ള പോരാട്ടം പൂർത്തിയാക്കിയാൽ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ വരുമെന്നുമാണ് ഈ ഭീകരൻ മെസേജ് അയച്ചിരിക്കുന്നത്.
തുടർന്ന് കാശ്മീരിലെയും ഗുജറാത്തിലെയും മുസാഫിർ നഗറിലെയും മുസ്ലീങ്ങൾക്ക് വേണ്ടി താൻ പോരാടാൻ താൻ തിരിച്ച് വരുമെന്നാണ് മർവാൻ ഉറപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ഈ ടെക്സ്റ്റ് സന്ദേശം വീട്ടുകാർ ഇപ്പോൾ പൊലീസിന് കൈമാറിയിരിക്കുകയാണ്. കേരളത്തിൽ നിന്നും കാണാതായ 15 യുവാക്കളിൽ ഒരാളാണ് മർവാൻ. ഇവരെല്ലാം ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ വേണ്ടി അതിർത്തി കടന്നുവെന്ന സംശയം ശക്തിപ്പെട്ട് വരുന്നതിനിടെയാണ് മർവാന്റെ നിർണായകമായ സന്ദേശമെത്തിയിരിക്കുന്നത്.
ജൂണിലെ അവസാന വാരത്തിൽ ടെലിഗ്രാം ആപ്പിലൂടെയാണ് യുവാവ് ഈ ഞെട്ടിപ്പിക്കുന്ന മെസേജ് അയച്ചിരിക്കുന്നത്. ഐസിസ് നിയന്ത്രിയ പടിഞ്ഞാറൻ ഏഷ്യൻ പ്രദേശത്ത് നിന്നാണ് താനീ സന്ദേശം അയക്കുന്നതെന്ന് മർവാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്റലിജൻസ് ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.താൻ ഇപ്പോഴുള്ള പ്രദേശത്ത് യുഎസിന്റെയും റഷ്യയുടെയും സേനകൾ ചെറിയ കുട്ടികളടക്കമുള്ള മുസ്ലീങ്ങളെ കൊന്നൊടുക്കുകയാണെന്നും മർവാൻ അപലപിക്കുന്നു. ഇത്തരത്തിൽ മുസ്ലിം സമൂഹം ഇവിടെ ക്രൂരമായി കൊല ചെയ്യപ്പെടുമ്പോൾ താൻ എങ്ങനെയാണ് സുഖകരമായി വീട്ടിലിരിക്കുകയെന്നും മർവാൻ ചോദിക്കുന്നു.
മുസ്ലിം സമൂഹം പീഡിപ്പിക്കപ്പെടുമ്പോൾ എത്തരത്തിലാണ് ഒരു മുസ്ലിം പ്രവർത്തിക്കേണ്ടതെന്നതിനെ കുറിച്ച് അള്ളാഹു നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഖുറാനെ ഉദ്ധരിച്ച് മർവാൻ എടുത്ത് പറയുന്നുമുണ്ട്. മുസ്ലിം സമൂഹത്തെ സംരക്ഷിക്കുകയെന്നത് തന്റെ മതപരമായ കടമയാണെന്നും ഈ യുവാവ് വിശദമാക്കുന്നു. നാട്ടിലെ മുസ്ലീങ്ങൾക്ക് കൊട്ടാര സദൃശമായ വീടുകളും കാറും ഫ്രിഡ്ജും മറ്റെല്ലാം സുഖസൗകര്യങ്ങളുമുണ്ടെങ്കിലും ഐസിസ് നിയന്ത്രിത പ്രദേശങ്ങളിൽ മുസ്ലീങ്ങളുടെ ഇന്നത്തെ അവസ്ഥ മോശമാണെന്നും മുസ്ലീമിന്റെ ശത്രുക്കൾ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ഇലക്ട്രിസിറ്റിയടക്കം നിഷേധിച്ചിരിക്കുന്നുവെന്നും മർവാൻ ധാർമിക രോഷം കൊള്ളുന്നുണ്ട്.
എന്നാൽ അള്ളാഹു ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്ന് ഇവർ വിശ്വസിക്കുന്നതിനാൽ ഈ പ്രതികൂല സാഹചര്യത്തിലും അവർ സന്തോഷാലുക്കളാണെന്നും കോഴിക്കോട്ട് നിന്നുള്ള ഭീകരർ വെളിപ്പെടുത്തുന്നു.താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ആരും നിർബന്ധിച്ചിട്ടല്ല താൻ ഐസിസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നുമാണ് ഈ 23കാരൻ വിശദമാക്കുന്നത്.
ഇസ്ലാമിക്‌സ്റ്റേറ്റിന്റെ വികസനത്തെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിൽ നിന്നും വായിച്ചറിഞ്ഞ ശേഷമാണ് ഐസിസിൽ ചേരാൻ താൽപര്യം ജനിച്ചത്. ഇവിടുത്തെ പോരാട്ടത്തിൽ താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നെ രക്തസാക്ഷിയായി പരിഗണിക്കപ്പെടുകയും സ്വർഗത്തിലെത്തുകയും ചെയ്യുമെന്നും മർവാൻ പറയുന്നു.ഇതുപോലെ കാണാതായി ഐസിസിൽ ചേർന്നുവെന്ന് വിശ്വസിക്കുന്ന ഡോ. ഇജാസും ഈ മാസം ആദ്യം തന്റെ കുടുംബത്തിലേക്ക് വോയ്‌സ് മെസേജ് അയച്ചിരുന്നു.