- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളെ കാണുമ്പോൾ കൈവീശി കാണിക്കാനും എപ്പോഴും ചിരിച്ചു കാണിക്കാനും എനിക്കറിയില്ല; എംഎൽഎ ആയി കല്ല്യാണത്തിനും ചാത്തത്തിന്നും പോകാനുള്ള പദ്ധതിയില്ല: പറവൂരിൽ സിപിഐ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾ തള്ളി അഡ്വ. ജയശങ്കർ മറുനാടനോട്
കൊച്ചി: ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അഡ്വ. ജയശങ്കർ. മാദ്ധ്യമ നിരീക്ഷകനായ അദ്ദേഹം ഇന്ത്യാവിഷനിൽ അവതരിപ്പിച്ച വാരാന്ത്യം എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു താനും. കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകൻ കൂടിയാണ് ജയശങ്കർ. ഇതിനൊപ്പം തന്നെ സിപിഐയുടെ അഭിഭാഷക സംഘടനയുടെ നേതാവും കൂടിയാണ്. രാഷ്ട്രീയത്തിൽ ആരെയു
കൊച്ചി: ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അഡ്വ. ജയശങ്കർ. മാദ്ധ്യമ നിരീക്ഷകനായ അദ്ദേഹം ഇന്ത്യാവിഷനിൽ അവതരിപ്പിച്ച വാരാന്ത്യം എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു താനും. കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകൻ കൂടിയാണ് ജയശങ്കർ. ഇതിനൊപ്പം തന്നെ സിപിഐയുടെ അഭിഭാഷക സംഘടനയുടെ നേതാവും കൂടിയാണ്. രാഷ്ട്രീയത്തിൽ ആരെയും മുഖം നോക്കാതെ വിമർശിക്കുന്ന പ്രകൃതക്കാരൻ കൂടിയാണ് ജയശങ്കർ. പിണറായി വിജയനായാലും ഉമ്മൻ ചാണ്ടി ആയാലും കെ എം മാണി ആയാലും കൂസലില്ലാതെ ചാനൽ ചർച്ചയിൽ അദ്ദേഹം വിമർശിച്ചും. ഈ കൂസലില്ലായ്മ്മ കൊണ്ട് ആരാധകർ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്, അതുപോലെ തന്നെ ശത്രുക്കളെയും സമ്പാദിച്ചിട്ടുണ്ട്.
ഇങ്ങനെ ചാനലുകളിലൂടെ ചിരപരിചിതനായ അഡ്വ. ജയശങ്കറിനെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. മറ്റൊന്നുമല്ല, സിപിഐ സ്ഥാനാർത്ഥിയായി അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നതായിരുന്നു പ്രചരണം. കോൺഗ്രസിലെ വി ഡി സതീശൻ എംഎൽഎയുടെ സിറ്റിങ് സീറ്റായ വടക്കൻ പറവൂരിൽ ജയശങ്കർ മത്സരിക്കുമെന്നതായിരുന്നു പ്രചരണം. ഇത് സംബന്ധിച്ച ചില മാദ്ധ്യമങ്ങളിൽ വാർത്ത പുറത്തുവരികയും ചെയ്തു. സിപിഐ മത്സരിക്കാറുള്ള സീറ്റായതിനാലും അഭിഭാഷക സംഘടനയുടെ നേതാവായതിനാലുമാണ് ഇങ്ങനെ വാർത്തകൾ പടർന്നത്. എന്നാൽ, ഈ പ്രചരണങ്ങൾ തെറ്റാണെന്ന് അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ആളുകളെ കാണുമ്പോൾ കൈവീശി കാണിക്കാനും, എപ്പോഴും ചിരിച്ചു കാണിക്കാനും തനിക്കറിയിയില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. എം കെ സാനു മാഷിന് വേണ്ടി പണ്ട് വോട്ടു പിടിക്കാൻ പോയ ഒരു ആളാണ് താൻ. പക്ഷെ അവസാനം ജയിച്ചു എംഎൽഎയായ സാനു മാഷിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. എഴുതാനു പ്രസംഗിക്കാനും മറ്റും അറിയാമെന്നു വച്ചു മറ്റുരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. അതൊക്കെ മുന്നിലുള്ള ഉദാഹരങ്ങളാണെന്നും ജയശങ്കർ പറയുന്നു.
എംഎൽഎയായി നാട്ടിലെ കല്യാണത്തിനും ചാത്തത്തിനും അടിയന്തരത്തിനും നൂലുകെട്ടിനുമൊക്കെ പോകുന്നതാണല്ലോ പുതിയ ഒരു ട്രെന്റ്. അതിനൊന്നും വഴങ്ങങ്ങുന്നതല്ല തന്റെ ശരീരഭാഷ. ചില പത്രങ്ങൾ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ തന്റെ പേര് പരാമർശിച്ചു ഇത്തരം അഭ്യൂഹങ്ങൾ മുൻപ് 2006 ലും 2011ലും ഇതേ പറവൂർ മണ്ഡലവുമായി ബന്ധപ്പെട്ടു താൻ മൽസരിക്കുമെന്ന വാർത്തകൾ വന്നിട്ടുണ്ട്. ചില അഭ്യൂഹങ്ങൾ ഉണ്ടായി എന്നത് സത്യമാണ്. എന്നാൽ താൻ ആരോടും മത്സരിക്കണമെന്ന് പറഞ്ഞു അങ്ങോട്ടു പോയി ആവശ്യപ്പെടുന്ന പ്രശ്‌നമില്ലെന്നും ഇങ്ങോട്ടു വന്നാലും തനിക്കു ഒട്ടും സമ്മതമല്ലെന്നും ജയശങ്കർ വ്യക്തമാക്കി.
ഒരു സിപിഐ(എം) വിമർശകനായതു കൊണ്ട് വോട്ടു മറിച്ചു തോൽപ്പിക്കുമെന്ന പേടി കൊണ്ടാണോ മത്സരിക്കില്ലെന്ന് പറയുന്നതെന്ന ചോദ്യത്തിന് ജയശങ്കറിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: സിപിഎമ്മിൽ വി എസ് അച്ചുതാനന്ദൻ കഴിഞ്ഞാൽ പിന്നെ ജനപിന്തുണയുള്ളത് തനിക്കാണ്. നല്ല യഥാർത്ഥ സിപിഎമ്മുകാർ എന്നും ഒപ്പമുണ്ട്. പക്ഷെ പാർട്ടിയെകൊണ്ട് ഊണു കഴിക്കുന്നവരെയും പാർട്ടിയിലെ വയറ്റിപിഴപ്പു പ്രസ്ഥാനക്കാരെ താൻ എതിർക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനൊരു അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമാണ്. പക്ഷെ സിപിഐയുടെ അഭിഭാഷക സംഘടനയുടെ നേതാവാണെന്ന് കരുതി ഇലക്ഷനിൽ മത്സരിക്കാനൊന്നും താനില്ല. വക്കീൽ പണി ആണ് തന്റെ ജോലി, നിരീക്ഷണവും വക്കീൽ പണിയും കൊണ്ട് നടക്കുന്നതാണ് തന്റെ ഇഷ്ടം- ജയശങ്കർ പറയുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ലയെന്നു തികഞ്ഞ ബോധ്യമുണ്ട്. സിപിഐയിൽ തന്നെ കഴിവും പ്രാപ്തിയുള്ളവർ ഇപ്പോൾ തന്നെയുണ്ട്. യുവാക്കളുടെ സാന്നിധ്യവും പാർട്ടിയിൽ ഉണ്ട്. വടക്കൻ പറവൂർ കൂടാതെ ഇപ്പോൾ മൂവാറ്റുപുഴയിലം, പട്ടാമ്പിയിലും താൻ സ്ഥാനാർത്ഥിയാവുമെന്നും ചില മാദ്ധ്യമങ്ങൾ പറയുന്നു. മാദ്ധ്യമങ്ങളുടെ താൽപര്യത്തിൽ സന്തോഷിക്കുന്നു. ജനപ്രതിനിധി എന്നത് ഒരു അലങ്കാരമല്ല, ഉത്തരവാദിത്തമാണ്. അതുകൊണ്ട് നാട്ടുകാർക്ക് ശാപമാകുന്ന ഒരു ജനപ്രതിനിധിയാവാൻ ഇഷ്ടപ്പെടുന്നില്ല. താനൊരു സിപിഐ ക്കാരാനാണ്, പക്ഷെ ആരാധകരും വിമർശകരും തനിക്കു കൂടുതൽ സിപിഎമ്മിലാണ്. അതുകൊണ്ട് തന്നെ സിപിഎമ്മാണ് തന്റെ ശക്തി ശ്രോതസ്സെന്നും ജയശങ്കർ പറയുന്നു.