- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു.. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവർത്തികൾ എന്റെ ആരാധനക്കും പാത്രമാകുമെന്ന്.. പുതിയ പദവിയുടെ ഭാരം താങ്ങാൻ ചുമലുകൾക്ക് കരുത്തുണ്ടാകട്ടെ; കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ
ചെന്നൈ: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ പ്രശംസിച്ച് തമിഴ്‌നടനും കമൽഹാസൻ രംഗത്തെത്തി. തമിഴക രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയിടുന്ന കമലിന്റെ ആശംസകൾക്ക് പിന്നിൽ രാഷ്ട്രീയസഖ്യത്തിന്റെ സൂചനയമുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച് കമൽഹാസൻ രംഗത്തെത്തിയത്. അഭിനന്ദനങ്ങൾ രാഹുൽ. താങ്കളുടെ പദവി താങ്കളെ നിർവചിക്കുന്നില്ല. എന്നാൽ, താങ്കൾക്ക് പദവിയെ നിർവചിക്കാനാവും. താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവർത്തികൾ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാൻ രാഹുലിന്റെ ചുമലുകൾക്ക് കരുത്തുണ്ടാകട്ടെയെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. നേരത്തെ രാഷ്ട്രീയ പ്രവശേനത്തിന്റെ സൂചനകൾ കമൽഹാസൻ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി കമൽഹാസൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ പ്രകീർത്തിച്ച് കമൽഹാസൻ രംഗത്തെത്തിയത്.
ചെന്നൈ: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ പ്രശംസിച്ച് തമിഴ്‌നടനും കമൽഹാസൻ രംഗത്തെത്തി. തമിഴക രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയിടുന്ന കമലിന്റെ ആശംസകൾക്ക് പിന്നിൽ രാഷ്ട്രീയസഖ്യത്തിന്റെ സൂചനയമുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച് കമൽഹാസൻ രംഗത്തെത്തിയത്.
അഭിനന്ദനങ്ങൾ രാഹുൽ. താങ്കളുടെ പദവി താങ്കളെ നിർവചിക്കുന്നില്ല. എന്നാൽ, താങ്കൾക്ക് പദവിയെ നിർവചിക്കാനാവും. താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവർത്തികൾ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാൻ രാഹുലിന്റെ ചുമലുകൾക്ക് കരുത്തുണ്ടാകട്ടെയെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ രാഷ്ട്രീയ പ്രവശേനത്തിന്റെ സൂചനകൾ കമൽഹാസൻ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി കമൽഹാസൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ പ്രകീർത്തിച്ച് കമൽഹാസൻ രംഗത്തെത്തിയത്.