- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ആരേയും കൊന്നിട്ടില്ല; ബലമായി പിടിച്ചുകൊണ്ടുവന്നതെന്ന് അമീറുൾ; പ്രതിയെ അടുത്തേക്ക് വിളിച്ച് ദ്വിഭാഷിയുടെ സഹായത്തോടെ എല്ലാം വിശദീകരിച്ചു; ദുഃഖം കടിച്ചമർത്തി നടപടികൾ വീക്ഷിച്ച് പ്രതി; ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ പൗരന് ലഭിക്കുന്ന ഏറ്റവും ഗൗരവമായ നീതി നിഷേധമെന്ന് ആളൂർ വക്കീൽ; പൊലീസിനെതിരെ നിലപാടെടുക്കാൻ ഉറച്ച് പ്രതിഭാഗം
കൊച്ചി: ജിഷാവധക്കേസിൽ പ്രതി അമിറൂൾ ഇസ്ലാം കുറ്റക്കാനാണെന്ന് വിധിച്ച എറണാകുളം സെഷൻസ് കോടതി പ്രതിക്കെതിരെ നാല് വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449, 342, 376, 376(എ), 302 എന്നീ വകുപ്പുകളാണ് നിലനിൽക്കുമെന്ന് കണ്ടെത്തിയത്. എന്നാൽ പട്ടികജാതി പീഡന വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏഴുവകുപ്പുകൾ കൊലപാതകം, മരണകാരണമായ, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നിവയാണ് തെളിഞ്ഞത്. തെളിവുനശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തിൽപെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. കൊലപാതം, മരണകാരമായ ബലാത്സംഗം എന്നിവയ്ക്ക് വധശിക്ഷയും ബലാത്സംഗത്തിന് കുറഞ്ഞത് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും ലഭിക്കും. വധ ശിക്ഷ നൽകണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. ഓരോ വകുപ്പുകൾ പ്രകാരമുള്ള വിധി പറയുമ്പോഴും കോടതി അമിറൂളിനെ അടുത്തലേക്ക് വിളിച്ച് ദ്വിഭാഷിയു
കൊച്ചി: ജിഷാവധക്കേസിൽ പ്രതി അമിറൂൾ ഇസ്ലാം കുറ്റക്കാനാണെന്ന് വിധിച്ച എറണാകുളം സെഷൻസ് കോടതി പ്രതിക്കെതിരെ നാല് വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449, 342, 376, 376(എ), 302 എന്നീ വകുപ്പുകളാണ് നിലനിൽക്കുമെന്ന് കണ്ടെത്തിയത്. എന്നാൽ പട്ടികജാതി പീഡന വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏഴുവകുപ്പുകൾ കൊലപാതകം, മരണകാരണമായ, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നിവയാണ് തെളിഞ്ഞത്. തെളിവുനശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തിൽപെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു.
കൊലപാതം, മരണകാരമായ ബലാത്സംഗം എന്നിവയ്ക്ക് വധശിക്ഷയും ബലാത്സംഗത്തിന് കുറഞ്ഞത് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും ലഭിക്കും. വധ ശിക്ഷ നൽകണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. ഓരോ വകുപ്പുകൾ പ്രകാരമുള്ള വിധി പറയുമ്പോഴും കോടതി അമിറൂളിനെ അടുത്തലേക്ക് വിളിച്ച് ദ്വിഭാഷിയുടെ സഹായത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദുഃഖിതനായാണ് പ്രതി കോടതി നടപടികൾ വീക്ഷിച്ചത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിറൂൾ കോടതിയിൽ ആവർത്തിച്ചു. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ വീണ്ടും കൾക്കും. അതിന് ശേഷമാകും ശിക്ഷ വിധിക്കുക. കേരളത്തെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ കോടതി വിധിക്കുമെന്ന് ഉറപ്പാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കേസെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതും കോടതി അംഗീകിരക്കാനാണ് ഇത്.
അതിനിടെ താൻ ആരെയും കൊന്നിട്ടില്ലെന്ന് ജിഷാ കൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാം പ്രതികരിച്ചു. തന്നെ പൊലീസ് ബലമായി പീഡിപ്പിച്ചു കൊണ്ടു വന്നതാണെന്നും അമീർ മാധ്യമങ്ങളോട് പറഞ്ഞു. അമിറൂൾ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി നിരപരാധിക്കു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂരും പ്രതികരിച്ചു. ജീവപര്യന്തമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. അതിനു വേണ്ടി വാദിക്കും. ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ പൗരന് ലഭിക്കുന്ന ഏറ്റവും ഗൗരവമായ നീതി നിഷേധമാണിതെന്നും ആളൂർ പറഞ്ഞു.
പ്രതി ആ സ്ഥലത്ത് വന്നു എന്ന് കണ്ടെത്തി എന്നതുകൊണ്ട് മാത്രമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജിഷയുടെ പിതാവ് പാപ്പു ആവശ്യപ്പെട്ടതുപോലെ വിശദമായ അന്വേഷണം നടത്തണമായിരുന്നു. കൂടുതൽ പ്രതികൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ അന്വേഷണം വേണമായിരുന്നു. ഒന്നു മുതൽ അഞ്ചു മുതൽ സാക്ഷികളെ വിസ്തരിച്ചതിൽ നിന്ന് ഒന്നിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് വ്യക്തമാണെന്നും അഡ്വ.ആളൂർ പറഞ്ഞു.
നാളെയും മറ്റന്നാളും ശിക്ഷ സംബന്ധിച്ച വാദം നടക്കുമെന്നാണ് ആളൂർ പറയുന്നത്. പ്രോസിക്യുഷൻ വധശിക്ഷയ്ക്കു വേണ്ടിയായിരിക്കും വാദിക്കുക. എന്നാൽ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നതിന് വേണ്ടി താൻ വാദിക്കുമെന്നും ആളൂർ പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ഡി.എൻ.എ. പരിശോധനയുടെ ഫലമാണ് നിർണായകമായത്. അസം സ്വദേശി അമീറുൾ ഇസ്ലാമാണ് കേസിലെ ഏക പ്രതി.
2016 ഏപ്രിൽ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താൻ പൊലീസിന് ദീർഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവൻ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.
ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ 2016 ജൂൺ 14 ന് അസം സ്വദേശി അമീറുൾ ഇസ് ലാമിനെ കേരള - തമിഴ്‌നാട് അതിർത്തിയിൽനിന്ന് പൊലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എൻ.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുൾ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത്.