- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസി മലയാളി ഫെഡറേഷനിൽ മോൻസന് ഇടപെടൽ നടത്താൻ അവസരം ഒരുക്കിയതിലും ലക്ഷ്മണ ബന്ധം; മോൻസൻ വഴി പരിചയപ്പെട്ട വനിതാ നേതാവിനെ നിരന്തരം ശല്യപ്പെടുത്തി ഐജി; സോഷ്യൽ മീഡിയയിലെ മോശം സമീപനവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ; ലക്ഷ്മണയുടെ തൊപ്പി തെറിച്ചതിൽ ഒരു പെൺകഥയും
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെ സംരക്ഷിച്ചു എന്നതിന് തെളിവുകൾ അടക്കം പുറത്തുവന്നതോടെയാണ്് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണനെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. മോൻസൻ മാവുങ്കിലി പലയിടത്തും കയറിചെല്ലാൻ അവസരം ഒരുക്കിയത് പോലും ഐജി ലക്ഷ്മണയുടെ ബലത്തിലായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ പരിപാടികളിൽ അടക്കം മോൻസൺ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ലക്ഷമണയുടെ പൊലീസ് ബന്ധം ഉപയോഗിച്ചു.
അതേസമയം സ്ത്രീകളോടുള്ള ലക്ഷ്മണയുടെ സമീപനവും മുഖ്യമന്ത്രിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മോൻസൻ മാവുങ്കൽ വഴി പരിചയപ്പെട്ട ഒരു വനിതാ രാഷ്ട്രീയ നേതാവിന് ഐജിയിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇവർ സജീവമായി രാഷ്ട്രീയത്തിൽ വരാതിരുന്ന കാലത്താണ് ഡൽഹിയിൽ വെച്ച് പ്രവാസി മലയാളി ഫെഡറേഷന്റെ പരിപാടിയിൽ മോൻസനൊപ്പം ഐജി ലക്ഷ്മണ പങ്കെടുത്തത്. പിന്നീട് ഫോൺ ്നമ്പർ വാങ്ങി മോശം ടെക്സ്റ്റുകൾ അയച്ചു സമീപിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയും നിരന്തരം ശല്യപ്പെടുത്തി.
ഈ സംഭവം ലക്ഷ്മണയുടെ സ്വഭാവദൂഷ്യമെന്ന വിധത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സമാനമായ വിധത്തിൽ മറ്റു യുവതികളോടും മോശമായ സമീപനം ഐജി സ്വീകരിച്ചതായി സൂചനയുണ്ട്. മോൻസനുമായി ബന്ധപ്പെട്ടത് അടക്കം വിശദമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നൊണ് അതിവേഗം സസ്പെൻഡ് ചെയ്തു കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.
ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിന്റെ വീട്ടിൽ താമസിച്ചു എന്നത് ഉൾപ്പടെയുള്ള കണ്ടെത്തലു ക്രൈംബ്രാഞ്ചിന്റേതായുണ്ട്. ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി.
ലോക്ക്ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. പരാതി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോൻസണു നൽകി. ഇത് പരാതിക്കാർക്ക് അയച്ച മോൻസൺ തന്റെ സ്വാധീനം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഐജിയെ സർക്കാർ സസ്പെന്റ് ചെയ്തത്. കേസിൽ പ്രതിയാക്കുകയും ചെയ്യും.
ഓഗസ്റ്റ് അഞ്ചാം തീയതി മോൻസൺ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബിൽ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനിൽകാന്തിനു മെമെന്റോ നൽകാനായി മോൻസൺ മാവുങ്കൽ പോയത് ഇതിനു പിന്നിലും ഐജി ലക്ഷ്മൺ ആയിരുന്നു. 2017 മുതൽ ഐജിക്ക് മോൻസണുമായി ബന്ധമുണ്ടായിരുന്നു. മോൻസൺ മാവുങ്കലിനെതിരായ കേസ് അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥനെ നിർദ്ദേശിച്ചതും ഐജി ആയിരുന്നു. ഇതിന് ഐജി ഔദ്യോഗികമായി കത്ത് നൽകി.
മോൻസൺ മാവുങ്കലിന്റെ മകളുടെ മനസമ്മതത്തിന്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു. മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മൺ സസ്പെൻഷനിലായിരുന്നു. ഫയലിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പൻഷൻ. 2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മൺ.
തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി. ലോക്ക്ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. പരാതി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോൻസണു നൽകി. ഇത് പരാതിക്കാർക്ക് അയച്ച മോൻസൺ തന്റെ സ്വാധീനം വ്യക്തമാക്കി. നേരത്തെ മോൻസണെതിരെ ആലപ്പുഴ എസ് പി കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ അന്വേഷണച്ചുമതല ചേർത്തല എസ്എച്ച്ഓയ്ക്ക് കൈമാറാൻ ഐജി ലക്ഷ്മൺ കത്ത് നൽകിയിരുന്നു. മോൻസണെ അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ മുതൽ തന്നെ ഐജി ഇയാലുടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഐജി മടങ്ങിയതിനു ശേഷമാണ് 16 പേരടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ആ നീക്കം. 14വർഷം സർവീസ് ശേഷിക്കെയാണ് 46കാരനായ ലക്ഷ്മൺ രാഷ്ട്രീയകളരിയിലിറങ്ങാൻ കരുക്കൾ നീക്കിയത്. വകുപ്പും നിശ്ചയിച്ചിരുന്നു ഇൻഫർമേഷൻ ടെക്നോളജി. പക്ഷേ, ഐ.പി.എസ് രാജിവച്ച് മന്ത്രിയാവാനുള്ള നീക്കം പാളുകയായിരുന്നു. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് വഴിവിട്ട സഹായം ചെയ്തതിന് ഡി.ജി.പിയുടെ ശുപാർശയിൽ ലക്ഷ്മണിന് സസ്പെൻഷൻ ലഭിച്ചത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ അടുപ്പക്കാരനാണ് ലക്ഷ്മൺ. ഐ.ടി വകുപ്പിന്റെ ചുമതലയുള്ള വ്യവസായ മന്ത്രി കെ.ടി.രാമറാവുവിൽ നിന്നും ചില വകുപ്പുകൾ ലക്ഷ്മണക്ക് നൽകി മന്ത്രിയാക്കാമെന്ന വിധത്തിലായിരുന്നു ധാരണ. അന്ന ലക്ഷ്മൺ ഹൈദരാബാദിൽ പറന്നെത്തി. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമായ ലക്ഷ്മണിന്റെ ബന്ധുക്കളായിരുന്നു കരുനീക്കങ്ങൾ നടത്തിയത്. എന്നാൽ, പിന്നീട് ഈ നീക്കം പാളിപ്പോകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ