- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദ് നസ്രിയയെ തന്നെ കെട്ടുമെന്ന് അറിയാമായിരുന്നു; ഷൂട്ടിംഗിനിടെ നസ്രിയയെ വിളിച്ചന്വേഷിക്കാതെ ഫഹദിന് സമാധാനമില്ല; പരസ്പരം മികച്ച പിന്തുണ നൽകുന്ന താരദമ്പതിമാരെന്ന് നടി പ്രവീണ
ഒരുകാലത്ത് ഫേസ്‌ബുക്കിൽ ഏറ്റവുമധികം പേർ പിന്തുടർന്നിരുന്ന താരമാണ് നസ്രിയ. വിവാഹശേഷം അഭിനയം വിട്ടെങ്കിലും, മടങ്ങിവരുമെന്ന സൂചനകളുമുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളായതുകൊണ്ട് തന്നെ ഫഹദ്-നസ്രിയ വിവരങ്ങളറിയാൻ താൽപര്യമേറും. നസ്രിയ അഭിനയിക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്ന് നേരത്തെ തന്നെ ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അടുത്തെങ്ങും സാധ്യതയില്ലെന്നായിരുന്നു മറുപടി. അഞ്ജലി മേനോൻ ചിത്രമായ ബാഗ്ലൂർ ഡേയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഇവർ പ്രണയത്തിലായത്. ചിത്രത്തിൽ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. പതിവിൽ നിന്നും വ്യത്യസ്തമായ തരത്തിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിൽ തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂർ ഡേയ്‌സിലെ നസ്രിയയുടെ അമ്മവേഷം എന്ന് പ്രവീണ പറയുന്നു. അഞ്ജലി മേനോനുമായി അടുത്ത ബന്ധമുണ്ട്. മഞ്ചാടിക്കുരി, ബാംഗ്ലൂർ ഡേയ്‌സ് തു
ഒരുകാലത്ത് ഫേസ്‌ബുക്കിൽ ഏറ്റവുമധികം പേർ പിന്തുടർന്നിരുന്ന താരമാണ് നസ്രിയ. വിവാഹശേഷം അഭിനയം വിട്ടെങ്കിലും, മടങ്ങിവരുമെന്ന സൂചനകളുമുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളായതുകൊണ്ട് തന്നെ ഫഹദ്-നസ്രിയ വിവരങ്ങളറിയാൻ താൽപര്യമേറും.
നസ്രിയ അഭിനയിക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്ന് നേരത്തെ തന്നെ ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അടുത്തെങ്ങും സാധ്യതയില്ലെന്നായിരുന്നു മറുപടി. അഞ്ജലി മേനോൻ ചിത്രമായ ബാഗ്ലൂർ ഡേയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഇവർ പ്രണയത്തിലായത്. ചിത്രത്തിൽ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. പതിവിൽ നിന്നും വ്യത്യസ്തമായ തരത്തിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിൽ തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂർ ഡേയ്‌സിലെ നസ്രിയയുടെ അമ്മവേഷം എന്ന് പ്രവീണ പറയുന്നു. അഞ്ജലി മേനോനുമായി അടുത്ത ബന്ധമുണ്ട്. മഞ്ചാടിക്കുരി, ബാംഗ്ലൂർ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാനും സാധിച്ചു. ഈ ചിത്രത്തിൽ യുവതാരങ്ങൾക്കൊപ്പമാണ് അഭിനയിച്ചത്. പഴയതുപോലെയല്ല ഇപ്പോഴത്തെ കുട്ടികൾ എല്ലാ കാര്യത്തിലും മിടുക്കരാണ്.
കാണുമ്പോൾ ഓടി വന്ന സംസാരിക്കുമായിരുന്നു നിവിനും ദുൽഖറുമൊക്കെ. കാര്യങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു. എവിടെ കണ്ടാലും ദുൽഖർ സംസാരിക്കാൻ വരുമെന്ന് പ്രവീണ പറഞ്ഞു.മകൻ ദാവീദിനെയും ഇടയ്ക്ക് നിവിൻ ലൊക്കേഷനിൽ കൊണ്ടു വരാറുണ്ട്. മകനോടൊപ്പം നിലത്തിരുന്ന് കളിക്കുന്നതിനിടയിൽ താനും അവർക്കൊപ്പം കൂടറുണ്ട്. കുടുബ വിശേഷങ്ങളെക്കുറിച്ചൊക്കെ നിവിൻ സംസാരിക്കാറുണ്ട്.
ഫഹദ് നസ്രിയയെത്തന്നെ കെട്ടുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് പ്രവീണ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിനു നൽകിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങൾ പങ്കുവെച്ചത്. കാരവാനിൽ നസ്രിയയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് വിളിക്കുന്ന ഫഹദ് നസ്രിയയുടെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കും. അനോന്യം മികച്ച പിന്തുണ നൽകുന്ന താരദമ്പതികളാണ് അവർ.