മിത വണ്ണം ആർക്കും ഇഷ്ടമല്ലെന്ന് തോന്നും ചില സംഭവങ്ങൾ കാണുമ്പോൾ. പലരും ഇന്ന് സ്ലിം ബ്യൂട്ടി ആകാൻ ആണ് ആഗ്രഹിക്കുന്നത്. കുറച്ച് കഷ്ടപ്പെട്ടാൽ ആർക്കും മെലിഞ്ഞു സുന്ദരിയാവാം, അല്ലെങ്കിൽ ഫിറ്റ് നെസ് മോഡൽ ആകാം എന്ന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തെറ്റി. അങ്ങനെ എളുപ്പത്തിൽ എല്ലാവർക്കും സാധിക്കുന്നതല്ല ഇതൊന്നും.

കൊളോറാഡോയിൽ നിന്നുള്ള ഫിറ്റ്‌നെസ് മോഡൽ മഡേലിൻ മൂണാണ് തന്റെ അനുഭവം പങ്കുവെക്കുന്നത്. 25 വയസു കാരി, മോഡലിങ് മത്സരത്തിന്റെ അനുഭവങ്ങളാണ് മറ്റുള്ളവർക്ക് വേണ്ടി തുറന്നു പറയുന്നത്. ഫിറ്റ്‌നെസിനു വേണ്ടി പരിശീലനത്തിനായി ഏർപ്പെട്ടിരുന്നപ്പോൾ താൻ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എന്നാണ് മൂൺ പറയുന്നത്. പേടിയും സങ്കടവും ഒക്കെ അയിരുന്നു മനസു നിറയെ മൂൺ കൂട്ടിച്ചേർത്തു.

ഫിറ്റ്‌നെസ് നിലനിർത്താൻ പല പെൺകുട്ടികളും ഭക്ണം ശരിയായ രീതിയിൽ കഴിക്കാതെ ഇരിക്കാറുണ്ട്. എന്നാൽ അത് ശരിയല്ല. ജീവിത രീതിയെ ആണ് അത് പ്രതികൂലമായി ബാധിക്കുന്നത്. ഞാനും നല്ല പെർഫെക്റ്റ് ഷെയ്പ് കിട്ടുന്നതിന് വേണ്ടിയാണ് മുഴുവൻ സമയവും ചിലവഴിച്ചിരുന്നത്. ഞാൻ എന്നും അതി രാവിലെ എഴുന്നേക്കുമായിരുന്നു. ശേഷം രണ്ട് തവണ വ്യായാമത്തിൽ ഏർപ്പെടും. തീർത്തും ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്റെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും സുഹൃത്ത് വലയത്തിൽ നിന്നും എല്ലാം.

മത്സരത്തിനായി പരിശീലനം നേടുന്ന നാളുകളിൽ 6 മാസത്തേക്ക് എന്നോട് പഴവർഗങ്ങൾ ഒഴിവാക്കാൻ പറഞ്ഞു. ആ പരിശീലന വേളയിൽ എന്റെ ശരീരം എനിക്ക് തന്നെ ഇഷ്ടമല്ലായിരുന്നു. ഞാൻ എങ്ങനെ ആകണം എന്ന് ആഗ്രഹിച്ചോ അത് ആയി. പക്ഷേ, ഞാൻ തന്നെ എന്നെ വെറുത്തു പോയി.

രണ്ടാമത്തെ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു, എന്റെ തടി കുറയ്ക്കാൻ ഞാൻ തീർത്തും ബുദ്ധിമുട്ടിയത്. ആ സമയത്ത് പലതരം ഡയറ്റും പിന്തുടരേണ്ടി വന്നു. ഒരു ദിവസം 237 ഹ്രാം കലോറി ഒരു ദിവസം കഴിക്കണം എന്നാണ് ആ ദിവസങ്ങളിൽ കോച്ച് വ്യക്തമാക്കിയത്. 22 കാരിയായ പെൺകുട്ടിയുടെ ഭക്ഷണ ക്രമം പാടെ താളം തെറ്റി. എല്ലാം ഫിറ്റ് നെസ് എന്ന് സ്വപ്‌നത്തിന് വേണ്ടിയായണെങ്കിലും വലിയ നഷ്ടമാണെന്ന് ഇപ്പോൾ തോന്നുന്നു.

എനിക്ക് എന്റെ ആർത്തവ ചക്രം നിലച്ചു. എല്ലാത്തിനോടും വിരക്തി തോന്നി. പ്രോട്ടീൻ പൗഡർ ഉപയോഗിച്ചതിന്റെ പാർശ്വഫലങ്ങളും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. മൂൺ പറയുന്നു.