തിരുവനന്തപുരം: യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റം ഉണ്ടാകുമെന്നാണ് ധനന്ത്രി ബാലഗോപാലിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി വകയിരുത്തി. ലോക സമാധാനത്തിനായി ഓൺലൈൻ സെമിനാർ നടത്തും. സമാധാന പ്രവർത്തനങ്ങൾക്കായി രണ്ട് കോടി വകയിരുത്തി. ആഗോള സമാധാന സെമിനാറിനായി 2 കോടി പ്രഖ്യാപിച്ചു. സമ്മേളനത്തിൽ ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. യുദ്ധ കാലത്തെ സമാധാന സെമിനാർ ബജറ്റിലെ ആദ്യ പ്രഖ്യാപനം. ഐ പാഡിൽ നോക്കിയാണ് ബജറ്റ് പ്രസംഗം. ഇതും നിയമസഭയ്ക്ക് പുതുമയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി. ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകൾ, 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം പൊതു ആസ്തികൾ വിൽക്കുന്നു. സംസ്ഥാന സർക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല.

ആഗോളവത്കരണത്തിന് കേരള ബദൽ സൃഷ്ടിക്കും. കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടായി എന്നും ധനമന്ത്രി വിലയിരുത്തുന്നു. പ്രതിസന്ധി ഒരുമിച്ച് നേരിടാമെന്ന് ആത്മവിശ്വാസമാണ് ധനമന്ത്രിക്കുള്ളത്. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്കായിരുന്നു ധനമന്ത്രി. തോമസ് ഐസക്കിൽ നിന്നും വ്യത്യസ്തമായ കാഴ്ചപാടാണ് ബാലഗോപാൽ അവതരിപ്പിക്കുന്നത്.

അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം അറിയിച്ചു. സാധാരണ അച്ചടിച്ച പേപ്പറിൽ നോക്കിയായിരുന്നു കേരളത്തിലെ ബജറ്റ് അവതരണം. ഈ രീതിയാണ് ബാലഗോപാൽ മാറ്റുന്നത്. ഡെസ്‌കി ഉറപ്പിച്ച് വച്ച പ്ലാറ്റ് ഫോമിൽ ബജറ്റ് വച്ച ശേഷം നോക്കി വായിക്കുകയല്ല ബാലഗോപാൽ ചെയ്തത്. ഐ പാഡ് രണ്ടു കയ്യിലുമായി ഉയർത്തി പിടിച്ച് വായിക്കുകയാണ് ധനമന്ത്രി ചെയ്തത്. ഇതും പുതുമയായി.

പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ സംസ്ഥാന ബജറ്റ് അവതരണമാണ ഇത്. ദീർഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. കേരളത്തെ കൂടുതൽ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.ിരുന്നു.

ത്വരിത വികസനത്തിനൊപ്പം കാൽ നൂറ്റാണ്ടിൽ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമപരിപാടികൾക്കാണ് സർക്കാർ രൂപം നൽകുന്നത്. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും ഉൽപ്പാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികൾ രൂപപ്പെടുത്തണം.

നല്ല മണ്ണും ജലവും വെളിച്ചവും തൊഴിൽ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുൻഗണന. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്പർശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.