- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യമായി ഐഫോൺ ലഭിക്കാൻ യുവാവ് പേര് ഔദ്യോഗികമായി ഐഫോൺ 7 എന്നാക്കി മാറ്റി; ആപ്പിളിന്റെ ഓഫർ സ്വീകരിക്കാൻ പേരുമാറ്റാൻ തയ്യാറായി നിരവധി പേർ
സൗജന്യമായി ലഭിക്കുന്ന ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാൻ ആളുകൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത കാട്ടുന്ന കാലമാണിത്. ഇപ്പോഴിതാ സൗജന്യമായി ഐഫോൺ ലഭിക്കാൻ ഒരു യുവാവ് തന്റെ പേര് ഔദ്യോഗികമായി ഐഫോൺ 7എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ പേര് മാറ്റുന്നവർക്ക് സൗജന്യമായി ഐഫോൺ നൽകുമെന്ന വാഗ്ദാനം ആപ്പിൾ നൽകിയിരുന്നു. ഇതിന് മുമ്പ് ഒലക്സാണ്ടർ തുറിൻ എന്നായിരുന്നു ഈ 20 കാരന്റെപേര്. അതാണിപ്പോൾ ഐഫോൺ 7 എന്നാക്കി മാറ്റിയിരിക്കുന്നത്. ' ഐഫോൺ സിം സെവൻ' എന്നാണ് ഇയാൾ പേര് സ്വീകരിച്ചിരിക്കുന്നത്. ഉക്രയിൻ തലസ്ഥാനമായ കിവിൽ ആദ്യം ഐഫോൺ 7 എന്ന് പേര് മാറ്റുന്നവർക്ക് ഐഫോൺ സൗജന്യമായി നൽകുമെന്നായിരുന്നു ആപ്പിളിന്റെ ഓഫർ. ഇതിനെ തുടർന്ന് നിരവധി പേർ ഇതിന് തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഉക്രയിനിൽ പുതിയ ഐഫോൺ 7ന് 760 പൗണ്ടാണ് വില.ഫോറിൻ എക്സേഞ്ച് നിരക്കും ഇന്റർനാഷണൽ ഫീസും വ്യത്യാസമായിരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ ഐഫോണിന് വില വ്യത്യാസമുണ്ട്. തുറിൻ പേര് മാറ്റിയത് തങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാനാവില്ലെന്നാണ് അദ്ദേഹത
സൗജന്യമായി ലഭിക്കുന്ന ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാൻ ആളുകൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത കാട്ടുന്ന കാലമാണിത്. ഇപ്പോഴിതാ സൗജന്യമായി ഐഫോൺ ലഭിക്കാൻ ഒരു യുവാവ് തന്റെ പേര് ഔദ്യോഗികമായി ഐഫോൺ 7എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ പേര് മാറ്റുന്നവർക്ക് സൗജന്യമായി ഐഫോൺ നൽകുമെന്ന വാഗ്ദാനം ആപ്പിൾ നൽകിയിരുന്നു. ഇതിന് മുമ്പ് ഒലക്സാണ്ടർ തുറിൻ എന്നായിരുന്നു ഈ 20 കാരന്റെപേര്. അതാണിപ്പോൾ ഐഫോൺ 7 എന്നാക്കി മാറ്റിയിരിക്കുന്നത്. ' ഐഫോൺ സിം സെവൻ' എന്നാണ് ഇയാൾ പേര് സ്വീകരിച്ചിരിക്കുന്നത്.
ഉക്രയിൻ തലസ്ഥാനമായ കിവിൽ ആദ്യം ഐഫോൺ 7 എന്ന് പേര് മാറ്റുന്നവർക്ക് ഐഫോൺ സൗജന്യമായി നൽകുമെന്നായിരുന്നു ആപ്പിളിന്റെ ഓഫർ. ഇതിനെ തുടർന്ന് നിരവധി പേർ ഇതിന് തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഉക്രയിനിൽ പുതിയ ഐഫോൺ 7ന് 760 പൗണ്ടാണ് വില.ഫോറിൻ എക്സേഞ്ച് നിരക്കും ഇന്റർനാഷണൽ ഫീസും വ്യത്യാസമായിരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ ഐഫോണിന് വില വ്യത്യാസമുണ്ട്. തുറിൻ പേര് മാറ്റിയത് തങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരി പ്രതികരിച്ചിരിക്കുന്നത്. പേര് മാറ്റിയതിനെ തുടർന്ന് ഈ യുവാവിന് ആപ്പിൾ വെള്ളിയാഴ്ച ഫോൺ നൽകുകയും ചെയ്തിട്ടുണ്ട്. തനിക്ക് കുട്ടികളുണ്ടാകുമ്പോൾ വീണ്ടും പഴയ പേര് മാറ്റുന്ന കാര്യം പരിഗണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സൗജന്യമായി ഐഫോൺ ലഭിക്കാൻ യുവാവ് പേര് ഔദ്യോഗികമായി ഐഫോൺ 7 എന്നാക്കി മാറ്റി; ആപ്പിളിന്റെ ഓഫർ സ്വീകരിക്കാൻ പേരുമാറ്റാൻ തയ്യാറായി നിരവധി പേർ സൗജന്യമായി ലഭിക്കുന്ന ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാൻ ആളുകൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത കാട്ടുന്ന കാലമാണിത്. ഇപ്പോഴിതാ സൗജന്യമായി ഐഫോൺ ലഭിക്കാൻ ഒരു യുവാവ് തന്റെ പേര് ഔദ്യോഗികമായി ഐഫോൺ 7എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ പേര് മാറ്റുന്നവർക്ക് സൗജന്യമായി ഐഫോൺ നൽകുമെന്ന വാഗ്ദാനം ആപ്പിൾ നൽകിയിരുന്നു. ഇതിന് മുമ്പ് ഒലക്സാണ്ടർ തുറിൻ എന്നായിരുന്നു ഈ 20 കാരന്റെപേര്. അതാണിപ്പോൾ ഐഫോൺ 7 എന്നാക്കി മാറ്റിയിരിക്കുന്നത്. ' ഐഫോൺ സിം സെവൻ' എന്നാണ് ഇയാൾ പേര് സ്വീകരിച്ചിരിക്കുന്നത്.
ഉക്രയിൻ തലസ്ഥാനമായ കിവിൽ ആദ്യം ഐഫോൺ 7 എന്ന് പേര് മാറ്റുന്നവർക്ക് ഐഫോൺ സൗജന്യമായി നൽകുമെന്നായിരുന്നു ആപ്പിളിന്റെ ഓഫർ. ഇതിനെ തുടർന്ന് നിരവധി പേർ ഇതിന് തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഉക്രയിനിൽ പുതിയ ഐഫോൺ 7ന് 760 പൗണ്ടാണ് വില.ഫോറിൻ എക്സേഞ്ച് നിരക്കും ഇന്റർനാഷണൽ ഫീസും വ്യത്യാസമായിരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളിൽ ഐഫോണിന് വില വ്യത്യാസമുണ്ട്. തുറിൻ പേര് മാറ്റിയത് തങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരി പ്രതികരിച്ചിരിക്കുന്നത്. പേര് മാറ്റിയതിനെ തുടർന്ന് ഈ യുവാവിന് ആപ്പിൾ വെള്ളിയാഴ്ച ഫോൺ നൽകുകയും ചെയ്തിട്ടുണ്ട്. തനിക്ക് കുട്ടികളുണ്ടാകുമ്പോൾ വീണ്ടും പഴയ പേര് മാറ്റുന്ന കാര്യം പരിഗണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.